ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/ചരിത്രം (മൂലരൂപം കാണുക)
21:20, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
തിരുവിതാംകൂർ സംസ്ഥാനത്ത് അന്നുളള അഞ്ച് മലയാളം ഹൈസ്കൂളുകളിൽ വടക്കൻ താലൂക്കിലെ ഏകസ്ഥാപനം ആയിരുന്നു ഇത്. വടക്കൻ പറവൂർ മുതൽ കരുനാഗപളളിവരെയുളള വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ടായിരുന്നു. ശ്രീ.ഗോപാലപണിക്കരുടെ പരിശ്രമത്തിന്റെ ഫലമായി 1111-ൽ ലോവർഗ്രേഡും ഹയർഗ്രേഡും ഉൾപ്പെട്ട ട്രെയിനിംഗ് സ്കൂളിനുളള അനുവാദം കിട്ടി. സാമ്പത്തികമായി ഒരിടത്ത് നിന്നുപോലും സഹായം ഇല്ലാതെ തന്നെ ഇത് ഒരു ഹൈസ്കൂൾ ആക്കുന്നതിന് അദ്ദേഹം വളരെയധികം യാതനകൾ സഹിച്ചു. അതിന്റെ ഫലമായി 1112 മേടം 14-ന് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ തുടങ്ങുന്നതിന് നിർദേശം ലഭിച്ചു.1116-ൽ IV ഫാറം ഉൾപ്പെട്ട മൂന്ന് ക്ലാസുകൾക്കും അംഗീകാരം ലഭിച്ചു. ഗവൺമെന്റിന്റെ പരിഷ്കാരങ്ങളുടെ ഫലമായി മലയാളം ഹൈസ്കൂൾ നിർത്തലാക്കി. 1952-ജൂലൈ 11-ന് ശ്രീ.ഗോപാലപണിക്കർ അന്തരിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ അനന്തിരവൻ താമരഭാഗത്ത് ശ്രീ.കെ.വേലായുധപണിക്കർ മാനേജരായി. 1972-ജൂൺമാസം ശ്രീ.ഗോപാലപണിക്കരുടെ മകൻ കാക്കാഴം ശ്രീരംഗത്ത് ശ്രീ.ജി. നാരായപണണിക്കർ മാനേജ്മെന്റ് ഏറ്റെടുത്തു. അന്ന് അദ്ദേഹം S.N.V.T.T.I യുടെ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിക്കുകയായിരുന്നു. അച്ഛനേപോലെ തന്നെ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ കാലത്ത് വിദ്യാർത്ഥികളുടെ എണ്ണം ക കൂടി വന്നപ്പോൾ ഓരോ വർഷവും ക്ലസുകളുടെ എണ്ണം കൂട്ടേണ്ടി വന്നു.1976-വരെ 10-ഡിവിഷൻ ഉണ്ടായിരുന്ന സ്ഥാനത്ത് 1985-86 ആയപ്പോഴേക്കും 24 ഡിവിഷൻ ആക്കേണ്ടിവന്നു സമീപസ്ഥലങ്ങളിൽ പുതിയതായി ഹൈസ്കൂളുകൾ വന്നതിനാൽ ഇപ്പോൾ നിലവിൽ ഉളളത് 19 ഡിവിഷനാണ്.1990 ജനുവരി ആറാം തീയതി ശ്രീ.ജി. നാരായപണണിക്കരുടെ മരണശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണിയും കാക്കാഴം ഹൈസ്കൂളിൽ 1968 മുതൽ 1981 വരെ ഹെഡ്മിസ്ട്രസ്സ് ആയി സേവനം അനുഷ്ഠിച്ച ശ്രീമതി.ഡി.സേതുഭായി ടീച്ചർ മാനേജരായി തുടർന്നു.എന്നാൽ ഒരു പ്രത്യേക സാഹചര്യത്തിൽ മാനേജ് മെന്റ് പദവി വഹിക്കുന്ന കുടുംബത്തിന് സ്കൂൾ നടത്തിക്കൊണ്ട് പോകാൻ കഴിയാത്ത അവസ്ഥ സംജാതമാവുകയും ''സർക്കാരിന് കൈമാറാൻ തീരുമാനിക്കുകയും ചെയ്തു.അതിനായി നിരുപാധികമായി സ്ഥാപനം സർക്കാരിനു വിട്ടുനൽകാൻ'തയ്യാറാണെന്ന്അറിയിച്ചുകൊണ്ട് 2009 ൽ മാനെജ്മെന്റ് സർക്കാരിന് നിർദേശം സമർപ്പിച്ചു.2011 മുതൽ ഗവർമെന്റ് സ്കൂളായി പ്രവർത്തിച്ചു വരുന്നു.'' അമ്പലപ്പുഴ മേൽപ്പാലത്തിന്റെ കിഴക്കും പടി|ഞ്ഞാറുമായി 74.3ആർ സ്ഥലമുണ്ട്. 18 ആർ കളിസ്ഥലത്തിന് ഒരുക്കിയിട്ടിരിക്കുകയാണ്.സ്കൂളിന്റേതായി ഏഴ് കെട്ടിടങ്ങളിൽ ക്ലാസ്സ്മുറികൾ, ഓഫീസ് മുറി, കമ്പ്യൂട്ടർലാബ്, അദ്ധ്യാപകർക്കുളള മുറികൾ, ലൈബ്രറി ഉൾപ്പെടെ 30 മുറികൾ ഉണ്ട്. പ്രധാന കെട്ടിടത്തിന്റെ കിഴക്കുവശത്തായി 9 ക്ലാസ് മുറികൾ ചേർത്ത് ആഡിറ്റോറിയമായി ഉപയോഗിക്കുന്നു. സ്കൂളിലേക്ക് വേണ്ട ഉപകരണങ്ങളും പുസ്തകങ്ങളും ലബോറട്ടറി സാധനങ്ങളും ഗയിംസിനുവേണ്ട കളികോപ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. വെളളത്തിനുവേണ്ടി കുഴൽക്കിണറിൽ നിന്നും ശുദ്ധമായ ജലം പൈപ്പ് മുഖേന അവശ്യം വേണ്ട സ്ഥലങ്ങളിൽ എത്തിക്കുന്നു. വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് താൽക്കാലിക അടുക്കളയും പാത്രങ്ങളും കരുതിയിട്ടുണ്ട്. അദ്ധ്യാപകർ,ആൺകുട്ടികൾ, പെൺകുട്ടികൾ എന്നിവർക്ക് ഉപയോഗിക്കുന്നതിന് മൂത്രപുരകളും കക്കൂസുകളും പണിതിട്ടുണ്ട്. സ്കൂളില് ഇലട്രിക്ക്, ഫോൺ, ഇന്റർനെറ്റ് കണക്ഷനുകൾ എടുത്തിട്ടുണ്ട് സ്കൂളിനു കിഴക്കു ഭാഗത്തായി കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനായി ഒരു ഡൈനിംഗ് ഹാൾ പുതിയതായി പണിതിട്ടുണ്ട്.ഹയർ സെക്കന്ററി വിഭാഗത്തിന് അനുവദിച്ച പുതിയ 3 നില കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു:പൊതുമരാമത്തു വകുപ്പു മന്ത്രി ശ്രീ.ജി സുധാകരൻ 2018 ഫെബ്രുവരിയിൽ നിർവഹിച്ചു.ക്ലാസ്സുകൾ പ്രവർത്തിച്ചു വരുന്നു. |