"എ.യു.പി.എസ്. ചെമ്പ്രശ്ശേരി എസ്റ്റേറ്റ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് സംസ്ഥാനത്തിൻ്റെ ഭാഗമായ മലബാർ പ്രദേശത്ത് നിലനിന്നിരുന്ന വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി 19-ാം നൂറ്റാണ്ടിൻ്റെ ആരംഭകാലഘട്ടത്തിൽ ഗ്രാമപ്രദേശങ്ങളിൽ നിലനിന്നിരുന്ന ഓത്തുപള്ളികൾ(മദ്രസകൾ) ഉപയോഗപ്പെടുത്തുവാൻ മലബാർ കലക്ടർ മലബാർ ഡിസ്ട്രിക്ട് ബോർഡ് രൂപീകരിക്കുകയും മലബാർ പ്രദേശങ്ങളിലെ വിദൂര ഗ്രാമങ്ങളിലുള്ള ഓത്തുപള്ളികൾ പ്രൈമറി വിദ്യാലയങ്ങൾ ആക്കി മാറ്റുകയും ചെയ്തു പ്രദേശവാസിയായ എരുവത്ത് കുഞ്ഞലവി മുസ്ലിയാർ (കാരാട്ടാലുങ്കൽ മോല്യാർ ) ആയിരുന്നു സ്ഥാപനത്തിൻറെ പ്രഥമ മാനേജർ .മദ്രസ പഠനത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസ സൗകര്യവും ഗ്രാമത്തിന് സ്വന്തമായി . | ||
ബ്രിട്ടീഷ് ഭരണകാലത്തെ ആദ്യകാല അധ്യാപകരായിരുന്നു മരക്കാരുട്ടി മാസ്റ്റർ , ദാക്ഷായനി ടീച്ചർ, വൈദ്യൻ മാഷ്, കാമ്പുറത്ത് കണ്ണൻ കുട്ടി മാസ്റ്റർ എന്നിവർ. | |||
കുഞ്ഞലവി മുസ്ലിയാർ വ്യക്തിപരമായ കാരണങ്ങളാൽ സ്കൂൾ മാനേജ്മെൻറ് അധികാരം വെള്ളപ്പം കോട്ടിൽ കണ്ണൻകുട്ടി നായർക്ക് കൈമാറി . ഏറെ താമസിയാതെ അന്നത്തെ മലബാർ ഡെപ്യൂട്ടി ഇൻസ്പെക്ടർ കബിൽസാഹിബിൻ്റെ കണക്കെടുപ്പ് സമയത്ത് വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം കുറവായതിനാൽ പഠനം മുടങ്ങുകയും വിദ്യാലയം അംഗീകാരം നഷ്ടപ്പെട്ട് അനാഥമായി ത്തീരുകയും ചെയ്തു. | |||
സ്വാതന്ത്ര്യലബ്ധിക്കുശേഷം 1952 ൽകുണ്ടു മഠത്തിൽ അച്യുതൻ നായരുടെ ശ്രമഫലമായി നഷ്ടപ്പെട്ട അംഗീകാരം തിരിച്ചെടുക്കുകയും പഠനം പുനരാരംഭിക്കുകയും ചെയ്തു .ലോവർ പ്രൈമറി ആരംഭിച്ച ഇവിടെ ,കെ. അച്യുതൻനായർക്കു പുറമെ കല്യാണി ടീച്ചർ ,ജി പി .ഗോവിന്ദപിഷാരടി മാസ്റ്റർ ,കൃഷ്ണൻ മാസ്റ്റർ , ജി .പി രാമൻ മാസ്റ്റർ എന്നിവരും ഉണ്ടായിരുന്നു .ജി പി രാമൻ മാസ്റ്റർ ആയിരുന്നു ഹെഡ്മാസ്റ്റർ. 1954-ലാണ് അറബി പഠനം ആരംഭിച്ചത് . പി അബ്ദു മൗലവി ആയിരുന്നു അറബി അധ്യാപകൻ . | |||
1976-ൽ വിദ്യാലയം' അപ്പർപ്രൈമറിയായി ഉയർത്തിയതോടെ സ്കൂളിന് സ്വന്തമായി വിപുലമായ ഒരു മൈതാനമുണ്ടായി. പുതിയ കെട്ടിടങ്ങളും തുടർന്ന് യു പി യിൽ അറബി ,ഹിന്ദി, സംസ്കൃതം, ഉറുദു ഭാഷകൾ പഠിക്കാൻ വിദ്യാർഥികൾക്ക് അവസരം കൈവന്നു | |||
1990 ൽ പ്രഥമ ഹെഡ്മാസ്റ്റർ, ജി .പി . രാമൻ മാസ്റ്റർ വിരമിച്ചപ്പോൾ ശ്രീമതി കെ എസ് , ശശികലടീച്ചർ ഹെഡ്മിസ്ട്രസ്സ് ആയി ചുമതലയേറ്റു. 2003-ൽ ശശികല ടീച്ചർ വിരമിച്ചപ്പോൾ ശ്രീ. പി. എൻ .കമലാസനൻ മാസ്റ്റർ ഹെഡ് മാസ്റ്ററായി ചുമതലയേറ്റു. 2006-ൽ കമലാസനൻ മാസ്റ്ററെ തുടർന്ന് ശ്രീമതി.ഹാജറ ടീച്ചർ പ്രധാനാധ്യാപികയായി. ഹാജറ ടീച്ചർ വിരമിച്ചപ്പോൾ 2019 -ൽ സ്ഥാനമേറ്റ ശ്രീ.ജോൺസൺ മാസ്റ്ററാണ് നിലവിൽ വിദ്യാലയത്തെ നയിക്കുന്നത്. എൽകെജി യുകെജി ഉൾപ്പെടുന്ന പ്രീ പ്രൈമറി - വിഭാഗവും ഉം 1 മുതൽ 7 വരെയുള്ള ക്ലാസ്സുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട് . കൂടാതെ കമ്പ്യൂട്ടർ പഠനവും ലൈബ്രറി യും യും സ്മാർട്ട് ക്ലാസ് റൂമുകളും ഈ വിദ്യാലയത്തിൽ ഉണ്ട്. 2016 ജൂൺ മുതൽ നമ്മുടെ വിദ്യാലയവും പൊതുവിദ്യാഭ്യാസ കലണ്ടറിലാണ് പ്രവർത്തിക്കുന്നത് ഈ വർഷം മുതൽ സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ വിപുലമാക്കി കുട്ടികൾക്ക് പഠന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. [[എ.യു.പി.എസ്. ചെമ്പ്രശ്ശേരി എസ്റ്റേറ്റ്/ചരിത്രം|കൂടുതൽ വായിക്കുക]] |
15:08, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് സംസ്ഥാനത്തിൻ്റെ ഭാഗമായ മലബാർ പ്രദേശത്ത് നിലനിന്നിരുന്ന വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി 19-ാം നൂറ്റാണ്ടിൻ്റെ ആരംഭകാലഘട്ടത്തിൽ ഗ്രാമപ്രദേശങ്ങളിൽ നിലനിന്നിരുന്ന ഓത്തുപള്ളികൾ(മദ്രസകൾ) ഉപയോഗപ്പെടുത്തുവാൻ മലബാർ കലക്ടർ മലബാർ ഡിസ്ട്രിക്ട് ബോർഡ് രൂപീകരിക്കുകയും മലബാർ പ്രദേശങ്ങളിലെ വിദൂര ഗ്രാമങ്ങളിലുള്ള ഓത്തുപള്ളികൾ പ്രൈമറി വിദ്യാലയങ്ങൾ ആക്കി മാറ്റുകയും ചെയ്തു പ്രദേശവാസിയായ എരുവത്ത് കുഞ്ഞലവി മുസ്ലിയാർ (കാരാട്ടാലുങ്കൽ മോല്യാർ ) ആയിരുന്നു സ്ഥാപനത്തിൻറെ പ്രഥമ മാനേജർ .മദ്രസ പഠനത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസ സൗകര്യവും ഗ്രാമത്തിന് സ്വന്തമായി .
ബ്രിട്ടീഷ് ഭരണകാലത്തെ ആദ്യകാല അധ്യാപകരായിരുന്നു മരക്കാരുട്ടി മാസ്റ്റർ , ദാക്ഷായനി ടീച്ചർ, വൈദ്യൻ മാഷ്, കാമ്പുറത്ത് കണ്ണൻ കുട്ടി മാസ്റ്റർ എന്നിവർ.
കുഞ്ഞലവി മുസ്ലിയാർ വ്യക്തിപരമായ കാരണങ്ങളാൽ സ്കൂൾ മാനേജ്മെൻറ് അധികാരം വെള്ളപ്പം കോട്ടിൽ കണ്ണൻകുട്ടി നായർക്ക് കൈമാറി . ഏറെ താമസിയാതെ അന്നത്തെ മലബാർ ഡെപ്യൂട്ടി ഇൻസ്പെക്ടർ കബിൽസാഹിബിൻ്റെ കണക്കെടുപ്പ് സമയത്ത് വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം കുറവായതിനാൽ പഠനം മുടങ്ങുകയും വിദ്യാലയം അംഗീകാരം നഷ്ടപ്പെട്ട് അനാഥമായി ത്തീരുകയും ചെയ്തു.
സ്വാതന്ത്ര്യലബ്ധിക്കുശേഷം 1952 ൽകുണ്ടു മഠത്തിൽ അച്യുതൻ നായരുടെ ശ്രമഫലമായി നഷ്ടപ്പെട്ട അംഗീകാരം തിരിച്ചെടുക്കുകയും പഠനം പുനരാരംഭിക്കുകയും ചെയ്തു .ലോവർ പ്രൈമറി ആരംഭിച്ച ഇവിടെ ,കെ. അച്യുതൻനായർക്കു പുറമെ കല്യാണി ടീച്ചർ ,ജി പി .ഗോവിന്ദപിഷാരടി മാസ്റ്റർ ,കൃഷ്ണൻ മാസ്റ്റർ , ജി .പി രാമൻ മാസ്റ്റർ എന്നിവരും ഉണ്ടായിരുന്നു .ജി പി രാമൻ മാസ്റ്റർ ആയിരുന്നു ഹെഡ്മാസ്റ്റർ. 1954-ലാണ് അറബി പഠനം ആരംഭിച്ചത് . പി അബ്ദു മൗലവി ആയിരുന്നു അറബി അധ്യാപകൻ .
1976-ൽ വിദ്യാലയം' അപ്പർപ്രൈമറിയായി ഉയർത്തിയതോടെ സ്കൂളിന് സ്വന്തമായി വിപുലമായ ഒരു മൈതാനമുണ്ടായി. പുതിയ കെട്ടിടങ്ങളും തുടർന്ന് യു പി യിൽ അറബി ,ഹിന്ദി, സംസ്കൃതം, ഉറുദു ഭാഷകൾ പഠിക്കാൻ വിദ്യാർഥികൾക്ക് അവസരം കൈവന്നു
1990 ൽ പ്രഥമ ഹെഡ്മാസ്റ്റർ, ജി .പി . രാമൻ മാസ്റ്റർ വിരമിച്ചപ്പോൾ ശ്രീമതി കെ എസ് , ശശികലടീച്ചർ ഹെഡ്മിസ്ട്രസ്സ് ആയി ചുമതലയേറ്റു. 2003-ൽ ശശികല ടീച്ചർ വിരമിച്ചപ്പോൾ ശ്രീ. പി. എൻ .കമലാസനൻ മാസ്റ്റർ ഹെഡ് മാസ്റ്ററായി ചുമതലയേറ്റു. 2006-ൽ കമലാസനൻ മാസ്റ്ററെ തുടർന്ന് ശ്രീമതി.ഹാജറ ടീച്ചർ പ്രധാനാധ്യാപികയായി. ഹാജറ ടീച്ചർ വിരമിച്ചപ്പോൾ 2019 -ൽ സ്ഥാനമേറ്റ ശ്രീ.ജോൺസൺ മാസ്റ്ററാണ് നിലവിൽ വിദ്യാലയത്തെ നയിക്കുന്നത്. എൽകെജി യുകെജി ഉൾപ്പെടുന്ന പ്രീ പ്രൈമറി - വിഭാഗവും ഉം 1 മുതൽ 7 വരെയുള്ള ക്ലാസ്സുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട് . കൂടാതെ കമ്പ്യൂട്ടർ പഠനവും ലൈബ്രറി യും യും സ്മാർട്ട് ക്ലാസ് റൂമുകളും ഈ വിദ്യാലയത്തിൽ ഉണ്ട്. 2016 ജൂൺ മുതൽ നമ്മുടെ വിദ്യാലയവും പൊതുവിദ്യാഭ്യാസ കലണ്ടറിലാണ് പ്രവർത്തിക്കുന്നത് ഈ വർഷം മുതൽ സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ വിപുലമാക്കി കുട്ടികൾക്ക് പഠന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വായിക്കുക