"ഗവ. എച്ച് എസ് കോട്ടത്തറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചരിത്രം)
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴയ സ്കൂളുകളിൽ ഒന്നാണ് ജിഎച്ച്എസ്എസ് കോട്ടത്തറ 1886 ൽ ബ്രിട്ടീഷ് ഭരണകാലത്ത് ഗവൺമെൻറ് മാപ്പിള എൽപി സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ ആരംഭിച്ചത്.. വയനാട്ടിലെ തന്നെ ഏറ്റവും പഴയ സ്കൂളുകളിൽ ഒന്നാണ് ഇത്..100 വർഷത്തിൽ കൂടുതൽ ചരിത്രമുള്ള ഈ സ്കൂളിന് ഏറെ കാലം കെട്ടിടമില്ലായിരുന്നു....1950 മദ്രസ കമ്മിറ്റിയാണ് താൽക്കാലികമായി ആണെങ്കിലും മികച്ച ഒരു കെട്ടിടം സ്ക്കൂളിനായി നൽകിയത്..
 
അന്ന് എൽ പി സ്കൂൾ മാത്രമായിരുന്നു ഇത്...1980 ൽ ഈ സ്കൂൾ യുപി ആയി അപ്ഗ്രേഡ് ചെയ്തെങ്കിലും ക്ലാസ് റൂമുകളുടെ അഭാവത്താൽ കുറച്ചു വർഷങ്ങൾ കഴിഞ്ഞാണ് 6,  7 ക്ലാസുകൾ ആരംഭിച്ചത് മദ്രസ കമ്മിറെറി ഒരു വാടകയും കൂടാതെ സ്കൂൾ നടത്തിപ്പിനായി വിട്ടുകൊടുക്കുകയായിരുന്നു കെട്ടിടം..ആദ്യം അഞ്ചാം ക്ലാസ് വരെ മാത്രം ഉണ്ടായിരുന്ന ഈ സ്കൂൾ പിന്നീട് കാലക്രമേണ യുപി ആയും ഹൈസ്കൂളായും ഹയർസെക്കൻഡറി ആയി മാറുകയും ചെയ്തു..സ്കൂളിൻ്റെ അത്ഭുതകരമായ വളർച്ചയാണ് ഇതിലൂടെ നമുക്ക് കാണാൻ കഴിയുന്നത്...ഇന്ന് ജിഎച്ച്എസ്എസ് കോട്ടത്തറ വൈത്തിരി ഉപജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നാണ്. മലയാളം മീഡിയം ആണ് ഇപ്പോൾ നിലവിലുള്ളത്. 1993 ൽ ഡിപിഇപി വക ഒരു ക്ലസ്റ്റർ ബിൽഡിങ് സ്കൂളിൽ അനുവദിച്ചു . പിന്നീട് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്,ജില്ല പഞ്ചായത്ത് എന്നിവകളുടെ സഹായത്തോടെ ഇന്നത്തെ സ്കൂൾ കെട്ടിടങ്ങൾ നിലവിൽവന്നു.. മികച്ച അക്കാദമിക പ്രവർത്തനമാണ് സ്കൂളിൽ ഉള്ളത്.. കഴിഞ്ഞ രണ്ടു വർഷവും തുടർച്ചയായി 100% വിജയം എസ്എസ്എൽസി എക്സാമിനേഷനിൽ കരസ്ഥമാക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു ..
 
19 ഡിവിഷനും 500 കുട്ടികളും 25 അധ്യാപകരും 4 ഓഫീസ് ജീവനക്കാരും ആണുള്ളത്. ഹയർ സെക്കൻഡറിയിൽ ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളുടെ ബാച്ചുകൾ ഉണ്ട് ..+1,+2 എന്നിങ്ങനെ ആകെ  100 ൽ അധികം കുട്ടികൾ  പഠിക്കുന്നു.. കുട്ടികളുടെ സുരക്ഷിതവും സുഗമവുമായ യാത്രക്കായി ഗോത്രസാരഥി പദ്ധതിയും വിദ്യാലയത്തിൽ സജ്ജമാക്കിയിട്ടുണ്ട്...കുട്ടികൾക്ക് പഠന സൗകര്യത്തിനായി മുഴുവൻ പട്ടിക വർഗ്ഗ കുട്ടികൾക്കും ലാപ്ടോപ്പും ഇല്ലാത്ത മറ്റ് കുട്ടികൾക്ക് മൊബൈൽ ഫോണും ഫ്രീയായി സ്കൂളിൽ നിന്നും വിതരണം ചെയ്യുകയുണ്ടായി എന്നത് സ്കൂളിൻറെ വളർച്ചയിൽ എന്നും മുതൽക്കൂട്ടായി കണക്കാക്കപ്പെടുന്നു...
 
സ്കൂളിൽ വിപുലമായി പ്രവർത്തിക്കുന്ന ലൈബ്രറി,  സയൻസ്,കമ്പ്യൂട്ടർ ലാബുകൾ , ശാസ്ത്ര പാർക്ക്, എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ലിറ്റിൽ കൈറ്റ്, ജെ ആർ സി, സ്കൗട്ട് ആൻഡ് ഗൈഡ് തുടങ്ങിയ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. കേരളത്തിൽ തന്നെ ആകെ രണ്ടു വിദ്യാലയത്തിൽ മാത്രം ലഭ്യമാക്കിയിട്ടുള്ള സ്പൈസസ് ഗാർഡനിൽ ഒന്ന് ഈ സ്കൂളിലനാണ്  ലഭിച്ചിട്ടുള്ളത്. ഈ സ്കൂളിലെ പ്രധാന അധ്യാപികയായ ശ്രീമതി ഷാലമ്മ ടീച്ചർ 2019- 20 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവാണ്...
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1227003" എന്ന താളിൽനിന്ന് ശേഖരിച്ചത്