"ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പള്ളിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (→‎വഴികാട്ടി: ഭൂപടം ശെരിയാക്കി)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|GLPS Pallikunnu}}
{{prettyurl|GLPS Pallikunnu}}



13:31, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പള്ളിക്കുന്ന്
വിലാസം
പളളിക്കുന്ന്

പളളിക്കുന്ന്,അരക്കുപ്പറമ്പ് (പിഒ)പെരിന്തൽമണ്ണ, മലപ്പുറം (ജില്ല)
,
679341
സ്ഥാപിതം01 - 06 - 1984
വിവരങ്ങൾ
ഫോൺ04933-233700
ഇമെയിൽglpspallikkunnu@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18725 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറോയ് മാത്യു
അവസാനം തിരുത്തിയത്
09-01-2022Cmbamhs


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ഉപജില്ലയിലെ താഴെക്കോട് ഗ്രാമ പഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി സ്കൂൾ പളളിക്കുന്ന്

ചരിത്രം

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ താഴെക്കോട് ഗ്രാമ പഞ്ചായത്തിലെ 8 ാം വാർഡിൽ പ്പെട്ട പളളിക്കുന്ന് എന്ന പ്രദേശത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.1984 ലാണ് ഈ വിദ്യാലയം സ്ഥാപിതയ മായത്.ശ്രീ നടകളത്തിൽ മൊയ്തീൻകുട്ടി ഒരേക്കർ സ്ഥലം സൗജന്യമായി നൽകി.ഇവിടെ പിടിഎ യുടെ സഹായത്തോടെ 5 ക്ലാസ് മുറികളുളള ഒരു കെട്ടിടം നിർമ്മിച്ചു.ശ്രീ വിപി മൊയ്തുട്ടി മാഷായിരുന്നു ആദ്യ പ്രധാ നധ്യാപകൻ .തുടർന്ന് പ്രധാനധ്യാപകരായി വന്ന എല്ലാവരും വിദ്യാലയത്തിന്റെ പുരോഗതിക്കായി പ്രവർ ത്തിച്ചു.DPEP പദ്ധതി പ്രകാരം മൂന്ന് ക്ലാസ്സ് മുറികളുളള ഒരു കെട്ടിടവും OBB പദ്ധതി പ്രകാരം രണ്ട് ക്ലാസ്സ് മുറികളുളള ഒരു കെട്ടിടവും നിർമ്മിച്ചു.പ്രീ പ്രൈമറി മുതൽ നാലാംക്ലാസ്സ് വരെയുളള വിദ്യാലയത്തിൽ ഇപ്പോൾ ആകെ 174 കുട്ടികൾ പഠിക്കുന്നു.ജനറൽ വിദ്യാലയമാണ്.ശനി ,ഞായർ എന്നിവയാണ് സാധാരണ അവധി ദിനങ്ങൾ.മധ്യവേനലവധി ഏപ്രിൽ ,മെയ് മാസങ്ങളാണ്.


ഭൗതികസൗകര്യങ്ങൾ

5 ക്ലാസ്സ് മുറികളുളള ഒരു ഓട് മേഞ്ഞ കെട്ടിടവും 5 ക്ലാസ്സ് മുറികളുളള രണ്ട് കോൺക്രീറ്റ് കെട്ടിടവും ഉണ്ട്.ആ കെ 10 ക്ലാസ്സ് മുറികൾ.ഇതിൽ 3 ക്ലാസ്സ് മുറികളുടെ നിലം ടൈൽ ചെയ്ത് മനോഹരമാക്കിയിട്ടുണ്ട്.7 ക്ലാസ്സ് മുറി കളുടെ നിലം സിമന്റ് ഫ്ലോറിംഗാണ്.എല്ലാ ക്ലാസ് മുറികളും വൈദ്യുതീകിച്ചിട്ടുണ്ട്.എല്ലാ ക്ലാസ്സ് മുറികളിലും ഫാൻ സ്ഥാപിച്ചിട്ടുണ്ട്.ക്ലാസ്സ് മുറികളെ സൗണ്ട് സ്റ്റീരിയോവുമായി ബന്ധിച്ചിരിക്കുന്നു.കെട്ടിടങ്ങളുടെ പുറം ചുമ രിൽ ചിത്രം വരച്ച് മനോഹരമാക്കിയിരിക്കുന്നു.രണ്ട്,മൂന്ന് ,നാല് ക്ലാസ്സുകളിൽ കമ്പ്യൂട്ടർ സ്ഥാപിച്ചിട്ടുണ്ട്.എല്ലാ ക്ലാസ്സുകളിലും കുട്ടികൾക്ക് ഇരിക്കാൻ ബെഞ്ചും ഡസ്കും ഉണ്ട്.പ്രീ പ്രൈമറിയിൽ ബേബി ചെയറുകളും ഡസ്കുകളുമുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം മൂത്രപ്പുരയും കക്കൂസുകളുമുണ്ട്.ഭിന്നശേഷി കുട്ടികൾക്കായി ഒരു അഡാപ്റ്റഡ് ടോയ് ലറ്റുണ്ട്.കുടി വെളളത്തിനായി രണ്ട് കിണറുകളുണ്ട്.2000 ലിറ്റർ കപ്പാസിറ്റിയുളള ടാങ്കും ജലവിതരണത്തിനായി മോട്ടോർ,പൈപ്പ് ലൈൻ സംവിധാനങ്ങളുമുണ്ട്.80 സെന്റ് വി സ്തൃതിയുളള വിശാലമായ കളിസ്ഥലമുണ്ട്.സ്കൂൾ ഹരിത വൽക്കരണത്തിന്റെ ഭാഗമായി പൂന്തോട്ടം,പച്ചക്കറി ത്തോട്ടം,ഔഷധോദ്യാനം എന്നിവയും സജ്ജമാക്കിയിരിക്കുന്നു.എല്ലാ ക്ലാസ്സിലും കുടിവെളള വിതരണത്തിനാ യി പ്രത്യേക പാത്രങ്ങളും മാലിന്യ സംസക്കരണത്തിനായി വേസ്റ്റ് ബിന്നുകളും സ്ഥാപിച്ചിരിക്കുന്നു.ഒരു ഡിജിറ്റൽ ക്ലാസ് മുറി പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്.എൽ സി ഡി പ്രൊജക്ടർ,കമ്പ്യൂട്ടറുകൾ ,വലിയ ടിവി,റേഡിയോ,പോർട്ടബിൾ ഡിവിഡി,ഡിജിറ്റൽ ക്യാമറ ,വൈറ്റ് ബോർഡ്,വീഡിയോ ,ഓഡിയോ സിഡികൾ,ഐടി അധിഷ്ടിത പഠന വിഭവങ്ങൾ മുതലായവയെല്ലാം ഡിജിറ്റൽ ക്ലാസ്സ് മുറിയിലുണ്ട്. ആയിരത്തിലധികം പുസ്തകങ്ങളുളള ലൈബ്രറി,സയൻസ് ലാബ്,ഗണിത ലാബ്,ഭാഷ ലാബ് എന്നിവയും ഇവി ടെ സജ്ജമാണ്.കായിക പരിശീലനത്തിനാവശ്യമായ സൈക്കിൾ,ക്യാരംസ്,ഫുഡ്ബാൾ,വോളിബാൾ,ഷട്ടി ൽ,റോപ്പുകൾ തുടങ്ങിയവയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ തല കലാമേള,കായികമേള,ശാസ്ത്രമേള എന്നിവ സംഘടിപ്പിച്ചു വരുന്നു.എല്ലാ വർഷവും മികച്ച രീതിയിൽ സ്കൂൾ വാർഷികാഘോഷം നടക്കുന്നു.നാട്ടുകാരെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് വിപുലമായ രീതിയിൽ ഓണാഘോഷം,ക്രിസ്മസ്,പെരുന്നാൾ ആഘോഷങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു.കുട്ടികളുടെ വിവിധ ശേഷി കൾ വികസിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനമുതകുന്ന വിവിധ ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട്.സയൻ സ്,ഗണിതം,വിദ്യാരംഗം,ഭാഷ,ആരോഗ്യം,സുരക്ഷ എന്നീ ക്ലബുകൾ പ്രവർത്തിച്ചു വരുന്നു.

മുൻ സാരഥികൾ

വിപി മൊയ്തുട്ടി ടി അസൈനാർ എം മുഹമ്മദ് പി പത്മാവതി കെ ഗോപാലൻകുട്ടി വി ഉണ്ണിമായ കെ സി ആന്റണി മാത്യു ടി നാരായണൻ എം വി സത്യനാരായണൻ

നേട്ടങ്ങൾ

പെരിന്തൽമണ്ണ ബി ആർ സിയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുളള പുരസ്കാരം കഴിഞ്ഞ മൂന്ന് വർഷമായി തുടർച്ചയായി ഈ വിദ്യാലയം കരസ്ഥമാക്കി.സബ് ജില്ല ശാസ്ത്ര ഗണിത ശാസ്ത്ര മേളകളിൽ എല്ലാ വർഷവും മികച്ച വിജയം കൈവരിക്കുന്നു.ഈ വർഷം ശാസ്ത്രമേളയിൽ ഓവറാൾ രണ്ടാം സ്ഥാനവും ഗണിത മേളയിൽ ഓവറാൾ മൂന്നാം സ്ഥാനവും നേടി.


വഴികാട്ടി

കോഴിക്കോട് -പാലക്കാട് എൻ എച്ച് 213 ൽ മലപ്പുറം ,പാലക്കാട് ജില്ലാതിർത്തിയായ കരിങ്കല്ലത്താണിയി ൽ നിന്ന് വടക്ക് ഭാഗത്തേക്ക് തിരിയുന്ന വെട്ടത്തൂർ റോഡിലൂടെ എട്ട് കിലോമീറ്റർ ദൂരം യാത്ര ചെയ്താൽ പ്രധാന സ്റ്റോപ്പായ കുറ്റിപ്പുളി കഴിഞ്ഞാൽ പളളിക്കുന്ന് ജംഗ്ഷനിലെത്താം.ഇവിടെ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് തിരിയുന്ന റോഡിലൂടെ 100 മീറ്റർ ദൂരം യാത്ര ചെയ്താൽ വിദ്യാലയത്തിലെത്താം. പെരിന്തൽമണ്ണയിൽ നിന്ന് കാര്യാവട്ടം വഴി അലനല്ലൂർ,മണ്ണാർക്കാട് റൂട്ടിൽ വെട്ടത്തൂർ ജംഗ്ഷനിൽ നിന്ന് തെക്ക്ഭാഗത്തേക്ക് തിരിയുന്ന കരിങ്കല്ലത്താണി റോഡിലൂടെ ഒരു കിലോമീറ്റർ യാത്ര ചെയ്താലും വിദ്യാലയ ത്തിലെത്താനാകും

{{#multimaps: 11.0057457,76.3179553| width=800px | zoom=16 }}