"മാർ ബസേലിയസ് യു പി എസ് കോളിയാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചരിത്രത്തിന്റെ ഏടുകളിലൂടെ...) |
(ചരിത്രം ഉൾപ്പെടുത്തി) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
'''ചരിത്രമുറങ്ങുന്ന കോളിയാടി ഗ്രാമത്തിന്റെ നെറുകയിൽ ആറരപതിറ്റാണ്ടിന്റെ പാരമ്പര്യം വിളിച്ചോതിക്കൊണ്ട് ഒരു നാടിന്റെ വിദ്യാഭ്യാസം എന്ന സ്വപ്നസാക്ഷാത്കാരത്തിന് വഴിതെളിച്ച വിദ്യാകേന്ദ്രം ... മാർ ബസേലിയോസ് എ.യു.പി. സ്കൂൾ പിന്നിട്ട വഴികളിൽ മാർഗദർശികളായ മഹത് വ്യക്തിത്വങ്ങളെ സ്മരിച്ചുകൊണ്ട് ഓർമയുടെ പിന്നാമ്പുറങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം........ | == '''ചരിത്രത്തിന്റെ ഏടുകളിലൂടെ...''' == | ||
ചരിത്രമുറങ്ങുന്ന കോളിയാടി ഗ്രാമത്തിന്റെ നെറുകയിൽ ആറരപതിറ്റാണ്ടിന്റെ പാരമ്പര്യം വിളിച്ചോതിക്കൊണ്ട് ഒരു നാടിന്റെ വിദ്യാഭ്യാസം എന്ന സ്വപ്നസാക്ഷാത്കാരത്തിന് വഴിതെളിച്ച വിദ്യാകേന്ദ്രം ... മാർ ബസേലിയോസ് എ.യു.പി. സ്കൂൾ പിന്നിട്ട വഴികളിൽ മാർഗദർശികളായ മഹത് വ്യക്തിത്വങ്ങളെ സ്മരിച്ചുകൊണ്ട് ഓർമയുടെ പിന്നാമ്പുറങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം........ | |||
" നഹി ജ്‍ഞാനേന സദൃശ്യം | |||
പവിത്രമിഹ വിദ്യതേ.” | |||
അറിവ് നേടുന്നതിനേക്കാൾ പവിത്രമായ മറ്റൊന്നില്ല. ഭാരതീയാചാര്യന്മാരായ ഋഷിശ്രേഷ്ഠന്മാരുടെ വാക്കുകൾ പോലെ "ഒരു ദീപത്തിൽ നിന്ന് മറ്റൊന്നിലേക്ക് ദീപത്തെ ജ്വലിപ്പിക്കുന്നതാവണം വിദ്യാഭ്യാസം.വികസനം എത്തിനോക്കാത്ത വയനാട്ടിലെ ഉൾഗ്രാമമായ കോളിയാടി നിവാസികൾക്ക് വിദ്യാഭ്യാസം എന്ന സ്വപ്ന സാക്ഷാത്കാരത്തിന് പുതുനിറം നൽകികൊണ്ട് 1954 – ൽ വി. പത്മനാഭൻനായരുടെ സർക്കാർ അനുമതിയോടെ ഒരു പ്രാഥമിക വിദ്യാലയത്തിന് തുടക്കം കുറിച്ചു.പ്രസ്തുത വിദ്യാലയത്തിന്റെ പ്രഥമ പ്രധാന അധ്യാപകൻ ജനാബ് പി.ഉണ്യേൽ മാഷ് ആയിരുന്നു.പ്രധാന അധ്യാപകനടക്കം മൂന്ന് പേരാണ് പ്രാരംഭ ഘട്ടത്തിൽ ഉണ്ടായിരുന്നത്.നൂറിൽ താഴെ വിദ്യാർത്ഥികളുമായി ആരംഭിച്ച വിദ്യാലയം 1967 -ൽ യു.പി. സ്കൂളായി ഉയർത്തിയപ്പോഴേക്കും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും എണ്ണത്തിൽ വർധനവുണ്ടായി. | |||
തന്റേതല്ലാത്ത കാരണങ്ങളാൽ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് പിൻതള്ളപ്പെട്ട ആദിവാസി വിഭാഗങ്ങൾക്കുൾപ്പെടെ ഏവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾക്ക് തുടക്കമിട്ട ബത്തേരി രൂപത 1986-ൽ ഈ വിദ്യാലയം ഏറ്റെടുത്തതോടെ ബത്തേരി രൂപതാധ്യക്ഷൻ അഭിവന്ദ്യ സിറിൾ മാർ ബസേലിയോസ് പിതാവിന്റെ രക്ഷാകർതൃത്വത്തിൽ വിദ്യാലയം മാറ്റത്തിന്റെ പുതുവഴിക്ക് നാന്ദി കുറിച്ചു. ഓട് മേഞ്ഞ ചെറിയ കെട്ടിടത്തിനു പകരം രണ്ട് ഇരു നില കെട്ടിടങ്ങൾ തലയുയർത്തി. മനോഹരമായ സ്കൂൾ കെട്ടിടങ്ങൾ കുട്ടികളെ വിദ്യാലയത്തിലേക്ക്ആകർഷിച്ചു.1988- ൽ ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകനും മുൻ മാനേജറുമായിരുന്ന വി.ഭാസ്കരൻ മാസ്റ്റർ സർവ്വീസിൽ നിന്നും വിരമിച്ച ഒഴിവിലേക്ക് Rev.Sr. തബീത്ത S.I.C നിയമിതയായി.മാനേജ്മെന്റിന്റെ ലക്ഷ്യങ്ങളോടുൾച്ചേർന്നുനിന്ന് വിദ്യാലയത്തിന്റെ സമഗ്രമായ വളർച്ചക്ക് സിസ്റ്റർ വേദിയൊരുക്കി.കഠിനാധ്വാനവും ആത്മാർപ്പണവും വഴി മാർ ബസേലിയോസ് വിദ്യാലയത്തിന്റെ വളർച്ചയ്ക്കുപിന്നിൽ സുപ്രധാന പങ്ക് വഹിച്ച വ്യക്തിത്വമാണ് സിസ്റ്റർ തബീത്ത.പാഠ്യപാഠ്യേതര രംഗങ്ങളിലെ നേട്ടങ്ങൾ വഴിയും മൂല്യാധിഷ്ഠിത പഠന രീതി വഴിയും സബ് ജില്ലയിലെ അറിയപ്പെടുന്ന വിദ്യാലയമായി ഈ വിദ്യാലയത്തെ വളർത്തുന്നതിൽ സിസ്റ്റർ വഹിച്ച പങ്ക് അമൂല്യമാണ്.സിസ്റ്റർ വിരമിച്ച ശേഷം ശ്രീ.കെ ബേബി,ശ്രീ. കെ.പി.മത്തായി മാസ്റ്റർ,ശ്രീ. മോഹനൻ മാസ്റ്റർ എന്നീ പ്രമുഖർ വിദ്യാലയത്തിന്റെ അമരക്കാരായി പ്രവർത്തിച്ചു.അഭിവന്ദ്യ സിറിൾ പിതാവിനു ശേഷം ബത്തേരി രൂപതയുടെ ദ്വിതീയ മെത്രാനായ അഭിവന്ദ്യ ദിവന്നാസിയോസ് പിതാവ് ഈ വിദ്യാലയത്തിന്റെ രക്ഷാധികാരിയായി ചുമതലയേറ്റതോടെ വിദ്യാലയത്തിന്റെ ഭൗതീക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ടു. ഇന്ന് 5 മുതൽ 7 വരെ ക്ലാസുകൾ പ്രവർത്തിക്കുന്ന മനോഹരമായ ഇരുനില കെട്ടിടം പണികഴിപ്പിച്ചു തന്നത് അഭിവന്ദ്യ പിതാവാണ്. 2005 – ൽ ഈ വിദ്യാലയം സുവർണ ജൂബിലി ആഘോഷിച്ചപ്പോൾ ജൂബിലി സ്മാരകമായി ഒരു ഓപ്പൺ സ്റ്റേജ് അഭിവന്ദ്യ പിതാവ് സമ്മാനമായി നൽകി.ഈ വിദ്യാലയ വളർച്ചക്ക് പ്രോത്സാഹനവും പ്രചോദനവുമായി നിലകൊണ്ട അഭിവന്ദ്യ സിറിൾ മാർ ബസേലിയോസ് കാതോലിക്ക ബാവ ,അഭിവന്ദ്യ ദിവന്നാസിയോസ് പിതാവ് എന്നീ ശ്രേഷ്ഠ പിതാക്കന്മാരുടെ ഓർമയ്ക്കു മുന്നിൽ പ്രണാമം അർപ്പിക്കുന്നു. 2005 – ൽ വിദ്യാലയം സുവർണ ജൂബിലി ആഘോഷിച്ചപ്പോൾ രാഷ്ട്രീയ-സാംസ്ക്കാരിക രംഗങ്ങളിലെ പ്രമുഖനായിരുന്ന ശ്രീ. പി.സി.മോഹനൻ മാസ്റ്ററായിരുന്നു ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകൻ .മോഹനൻ മമസ്റ്റർക്കു ശേഷം Rev.Sr. താര S.I.C. വിദ്യാലയത്തിന്റെ പ്രധാന അധ്യാപികയായി ചുമതലയേറ്റു. ചുരുങ്ങിയ കാലം മാത്രം വിദ്യാലയത്തെ നയിച്ച പ്രിയങ്കരിയായ സിസ്റ്റർ 2006 – ൽ സർവ്വീസിലിരിക്കെ ദൈവസന്നിധിയിലേക്ക് വിടവാങ്ങി.സിസ്റ്റർ താരയുടെ ഒഴിവിലേക്ക് ശ്രീ. റോയ് വർഗീസ് മാർ വസേലിയോസിന്റെ പ്രധാന അധ്യാപക പദവിയിലേക്ക് ഉയർത്തപ്പെട്ടു. രൂപതയുടെ ദർശനങ്ങളും കാഴ്ചപ്പാടുകളും മുന്നിൽ കണ്ടുകൊണ്ട് വിദ്യാലയത്തിന്റെ സമഗ്ര വളർച്ചക്ക് സാർ വഴി തെളിച്ചു. അഭിവന്ദ്യ ദിവന്നാസിയോസ് പിതാവിനു ശേഷം സ്കൂളിന്റെ രക്ഷാധികാരിയും ബത്തേരി രൂപതാധ്യക്ഷനുമായ അഭിവന്ദ്യ ജോസഫ് മാർ തോമസ് മെത്രാപ്പോലീത്തയുടെ മാർഗനിർദ്ദേശങ്ങളും പ്രോത്സാഹനവും സ്വീകരിച്ച് ഈ വിദ്യാലയത്തിന്റെ വളർച്ചക്ക് റോയ് വർഗീസ് സർ പ്രത്യേക ഊന്നൽ നൽകി. | |||
പി.ടി.എ യുടെയും രൂപതയുടെയും സഹായത്തോടെ ടോയലറ്റുകൾ പ്രൈമറി കുട്ടികൾക്ക് ചിൽഡ്രൻസ് പാർക്ക്,ഓപ്പൺ സ്റ്റേജ് എന്നിവ റോയ് സാറിന്റെ നേതൃത്വത്തിൽ നിർമിച്ചൊരുക്കി. ശാസ്ത്ര സാങ്കേതിക രംഗത്തെ പുരോഗതി വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ കുറിച്ചപ്പോൾ ഡിജിറ്റൽ ക്ലാസ്മുറികൾ 1 മുതൽ 7 വരെ ഡിവിഷനുകൾക്കായി തയ്യാറാക്കികൊണ്ട് ബത്തേരി സബ്ജില്ലയിലെ ആദ്യത്തെ ഡിജിറ്റലൈസ്ഡ് പ്രൈമറി വിദ്യാലയമായി നമ്മുടെ വിദ്യാലയത്തെ വളർത്തിയതിൽ പ്രധാന അധ്യാപകനായ റോയ് വർഗീസിന്റെ പങ്ക് നിസ്തുലമാണ്. നവീകരിച്ച കഞ്ഞിപ്പുര ,ലൈബ്രറി ,ക്യാമ്പസ് ഹരിതവത്കൃതമാക്കൽ ,പാഠ്യപാഠ്യേതര രംഗങ്ങളിലെ മികവ് ഇവയെല്ലാം വിദ്യാലയ വളർച്ചയുടെ മുതൽക്കൂട്ടാണ്. ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പി.ടി.എ, എസ്.എസ്. ജി, അധ്യാപകർ എന്നിവരുടെ സംഘാത പ്രവർത്തനമാണ് എന്ന് അഭിമാനപൂർവ്വം പറയേണ്ടിയിരിക്കുന്നു. നീണ്ട 15 വർഷക്കാലം ഈ പ്രധാന അധ്യാപക പദവിയിലിരുന്നുകൊണ്ട് വിദ്യാലയ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച റോയ് വർഗീസ് സാറിന്റെ ആത്മാർപ്പണവും കഠിനാധ്വാനവും വഴി 1000 ത്തോളം വിദ്യാർത്ഥികൾ ഇന്ന് ഇവിടെ വിദ്യാഭ്യാസത്തിനായി വന്നെത്തുന്നു. റോയ് സാർ വിരമിച്ച ഒഴിവിലേക്ക് ശ്രീ.അബ്രഹാം ഫിലിപ്പ് സാർ 2021 മെയ് 1 ന് മാർ ബസേലിയോസിന്റെ അമരക്കാരനായി ചുമതലയേറ്റു.കോവിഡ് പ്രതിസന്ധി കാലഘച്ചത്തിലും വിദ്യാലയത്തിന്റെ അക്കാദമിക നിലവാരം ഉയർത്തുന്നതിനായി അബ്രഹാം സാറിന്റെ അക്ഷീണമായ പ്രവർത്തനം അഭിനന്ദനാർഹം തന്നെയാണ്.വിദ്യാലയത്തെ പ്രകൃതിരമണീയമാക്കുന്നതിൽ സാർ പ്രത്യേക ശ്രദ്ധ ചെലുത്തി.അധ്യാപകർക്കും കുരുന്നുകൾക്കും ആവിശ്യമായ പിന്തുണ നല്കി ഒരു വർഷത്തോളമായി സാർ വിദ്യാലയ പ്രവർത്തനങ്ങളെ മുന്നോട്ട് നയിച്ചു കൊണ്ടിരിക്കുന്നു... | |||
ഭൗതീക സാഹചര്യങ്ങൾ ,പാഠ്യപാഠ്യേതര രംഗങ്ങളിലെ മികവ് , അധ്യാപക -രക്ഷാകർതൃസമിതിയുടെ കൂട്ടായ്മ എന്നീ ഘടകങ്ങൾ വിദ്യാലയത്തെ ബഹുദൂരം മുന്നിലെത്തിച്ചു. നീണ്ട 67 വർഷം ഈ വിദ്യാലയം പിന്നിട്ടപ്പോൾ ഇതിന്റെ മാനേജർമാരായി പ്രവർത്തിച്ച വി.പത്മനാഭൻനായർ, റവ.ഫാ.ഫിലിപ്പ് കോട്ടുപ്പിള്ളി, റവ.ഫാ.വർഗീസ് മാളിയേക്കൽ, റവ.ഫാ.ജേക്കബ് ചുണ്ടക്കാട്ടിൽ, റവ.ഫാ.മാത്യു കണ്ടത്തിൽ, റവ.ഫാ.ജോർജ് വെട്ടിക്കാട്ടിൽ, റവ.ഫാ.ടോണി കോഴിമണ്ണിൽ തുടങ്ങിയ മുൻ മാനേജർമാരുടെ പരിപൂർണ പിന്തുണ വിദ്യാലയ വളർച്ചയ്ക്ക് മുതൽകൂട്ടായി എന്നത് ഹൃദയപൂർവ്വം ഓർമിക്കുന്നുണ്ട്. നിലവിൽ കോർപ്പറേറ്റ് മാനേജരായി സേവനമനുഷ്ഠിക്കുന്ന ബഹു. ജോർജ് കോടാന്നൂരിന്റെ പിന്തുണയും പ്രോത്സാഹനവും ഏറെ പ്രചോദനം നൽകുന്നതാണ്. പ്രാരംഭ ഘട്ടത്തിൽ 3 അധ്യാപകരിൽ തുടങ്ങിയ ഈ വിദ്യാലയത്തിൽ 1 മുതൽ 7 വരെ ക്ലാസുകളിലായി 33 അധ്യാപകരും പ്രീ-പ്രൈമറി വിഭാഘത്തിൽ 4 അധ്യാപകരും സേവനമനുഷ്ഠിക്കുന്നു. ഇംഗ്ലീഷ്,മലയാളം ഡിവിഷനുകളിലായി ഏകദേശം 1000 വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ അധ്യയനം നടത്തുന്നു എന്നതിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു.2005 മുതൽ 2021 മുതൽ ഈ വിദ്യാലയത്തിന്റെ പ്രധാനധ്യാപക പദവിയിൽ വിരാജിച്ച ബഹു. റോയ് വർഗീസ് സാറിന്റെ സേവനം ഈ വിദ്യാലയം എന്നും അഭിമാനപൂർവ്വം ഓർമിക്കും. ഈ വിദ്യാലയത്തിന്റെ ചരിത്രത്തിലെ അഭിമാന മുഹൂർത്തമായിരുന്നു 2020 സെപ്തംബർ 5.കേരളത്തിലെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ജേതാവായി മാർ ബസേലിയോസിന്റെ സാരഥിയെ പ്രഖ്യാപിച്ച പൊൻസുദിനം. മാർ ബസേലിയോസ് വിദ്യാകേന്ദ്രത്തിന്റെ വിജയവീഥികളിൽ ഒരു പൊൻതൂവൽ ചാർത്തിത്തന്ന പ്രധാനധ്യാപകന്റെ ഓർമ്മകൾ വിദ്യാലയചരിത്ര താളുകളിൽ മായാതെ മറയാതെ എന്നും നിലകൊള്ളും.ബത്തേരി രൂപതയ്ക്കും ഈ നേട്ടം അഭിമാനകരമാണ് എന്ന് നിസ്സംശയം പറയാം. ഈ വിദ്യാലയത്തിലെ അധ്യാപകരുടെയും,രക്ഷിതാക്കളുടെയും മാത്രമല്ല ഈ നാടിന്റെയടക്കം സഫലമാകാത്ത ഒരു സ്വപ്നമാണ് മാർ ബസേലിയോസ് ഒരു ഹൈസ്ക്കൂളായി ഉയർത്തപ്പെടുക എന്നത്. ഈ ചിരകാല സ്വപ്നം സഫലമാകാൻ സർവ്വശക്തനായ ദൈവം കനിഞ്ഞനുഗ്രഹിക്കുമെന്ന് പ്രത്യാശിക്കാം. | |||
ഈ വിദ്യാലയത്തിന്റെ സമഗ്രവികസനത്തിന് പ്രോത്സാഹനവും പ്രചോദനവും നൽകുന്ന ബത്തേരി രൂപതാധ്യക്ഷൻ അഭി.ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത ,കോർപ്പറേറ്റ് മാനേജർ, പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങൾ, എസ്.എസ്.ജി. അംഗങ്ങൾ ,പൂർവ്വവിദ്യാർത്ഥികൾ,അധ്യാപകർ,രക്ഷകർത്താക്കൾ ഏവരുടെയും കൂട്ടായ പ്രവർത്തനം വിദ്യാലയ വളർച്ചക്ക് എന്നും മുതൽക്കൂട്ടായിരുന്നു.മുന്നോട്ടുള്ള പ്രയാണത്തിൽ ഈ വിദ്യാലയത്തിന്റെ ഭാഗമാകുന്ന ഏവർക്കും അഭിമാനപൂർവ്വം ഓർമിക്കാൻ നാടിന്റെ പ്രതീക്ഷകളായ തലമുറകളെ വാർത്തെടുക്കുന്ന മാതൃകാസ്ഥാപനമായി എന്നും പ്രശോഭിക്കട്ടെ... വരാനിരിക്കുന്ന തലമുറകളുടെ സ്വപ്നങ്ങൾക്ക് അടിസ്ഥാനം നൽകി തലയെടുപ്പോടെ കോളിയാടിയുടെ നെറുകയിൽ പരിപാവനമായി എന്നും നമ്മുടെ വിദ്യാലയം വിളങ്ങട്ടെ...... |
12:44, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രത്തിന്റെ ഏടുകളിലൂടെ...
ചരിത്രമുറങ്ങുന്ന കോളിയാടി ഗ്രാമത്തിന്റെ നെറുകയിൽ ആറരപതിറ്റാണ്ടിന്റെ പാരമ്പര്യം വിളിച്ചോതിക്കൊണ്ട് ഒരു നാടിന്റെ വിദ്യാഭ്യാസം എന്ന സ്വപ്നസാക്ഷാത്കാരത്തിന് വഴിതെളിച്ച വിദ്യാകേന്ദ്രം ... മാർ ബസേലിയോസ് എ.യു.പി. സ്കൂൾ പിന്നിട്ട വഴികളിൽ മാർഗദർശികളായ മഹത് വ്യക്തിത്വങ്ങളെ സ്മരിച്ചുകൊണ്ട് ഓർമയുടെ പിന്നാമ്പുറങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം........
" നഹി ജ്‍ഞാനേന സദൃശ്യം
പവിത്രമിഹ വിദ്യതേ.”
അറിവ് നേടുന്നതിനേക്കാൾ പവിത്രമായ മറ്റൊന്നില്ല. ഭാരതീയാചാര്യന്മാരായ ഋഷിശ്രേഷ്ഠന്മാരുടെ വാക്കുകൾ പോലെ "ഒരു ദീപത്തിൽ നിന്ന് മറ്റൊന്നിലേക്ക് ദീപത്തെ ജ്വലിപ്പിക്കുന്നതാവണം വിദ്യാഭ്യാസം.വികസനം എത്തിനോക്കാത്ത വയനാട്ടിലെ ഉൾഗ്രാമമായ കോളിയാടി നിവാസികൾക്ക് വിദ്യാഭ്യാസം എന്ന സ്വപ്ന സാക്ഷാത്കാരത്തിന് പുതുനിറം നൽകികൊണ്ട് 1954 – ൽ വി. പത്മനാഭൻനായരുടെ സർക്കാർ അനുമതിയോടെ ഒരു പ്രാഥമിക വിദ്യാലയത്തിന് തുടക്കം കുറിച്ചു.പ്രസ്തുത വിദ്യാലയത്തിന്റെ പ്രഥമ പ്രധാന അധ്യാപകൻ ജനാബ് പി.ഉണ്യേൽ മാഷ് ആയിരുന്നു.പ്രധാന അധ്യാപകനടക്കം മൂന്ന് പേരാണ് പ്രാരംഭ ഘട്ടത്തിൽ ഉണ്ടായിരുന്നത്.നൂറിൽ താഴെ വിദ്യാർത്ഥികളുമായി ആരംഭിച്ച വിദ്യാലയം 1967 -ൽ യു.പി. സ്കൂളായി ഉയർത്തിയപ്പോഴേക്കും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും എണ്ണത്തിൽ വർധനവുണ്ടായി.
തന്റേതല്ലാത്ത കാരണങ്ങളാൽ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് പിൻതള്ളപ്പെട്ട ആദിവാസി വിഭാഗങ്ങൾക്കുൾപ്പെടെ ഏവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾക്ക് തുടക്കമിട്ട ബത്തേരി രൂപത 1986-ൽ ഈ വിദ്യാലയം ഏറ്റെടുത്തതോടെ ബത്തേരി രൂപതാധ്യക്ഷൻ അഭിവന്ദ്യ സിറിൾ മാർ ബസേലിയോസ് പിതാവിന്റെ രക്ഷാകർതൃത്വത്തിൽ വിദ്യാലയം മാറ്റത്തിന്റെ പുതുവഴിക്ക് നാന്ദി കുറിച്ചു. ഓട് മേഞ്ഞ ചെറിയ കെട്ടിടത്തിനു പകരം രണ്ട് ഇരു നില കെട്ടിടങ്ങൾ തലയുയർത്തി. മനോഹരമായ സ്കൂൾ കെട്ടിടങ്ങൾ കുട്ടികളെ വിദ്യാലയത്തിലേക്ക്ആകർഷിച്ചു.1988- ൽ ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകനും മുൻ മാനേജറുമായിരുന്ന വി.ഭാസ്കരൻ മാസ്റ്റർ സർവ്വീസിൽ നിന്നും വിരമിച്ച ഒഴിവിലേക്ക് Rev.Sr. തബീത്ത S.I.C നിയമിതയായി.മാനേജ്മെന്റിന്റെ ലക്ഷ്യങ്ങളോടുൾച്ചേർന്നുനിന്ന് വിദ്യാലയത്തിന്റെ സമഗ്രമായ വളർച്ചക്ക് സിസ്റ്റർ വേദിയൊരുക്കി.കഠിനാധ്വാനവും ആത്മാർപ്പണവും വഴി മാർ ബസേലിയോസ് വിദ്യാലയത്തിന്റെ വളർച്ചയ്ക്കുപിന്നിൽ സുപ്രധാന പങ്ക് വഹിച്ച വ്യക്തിത്വമാണ് സിസ്റ്റർ തബീത്ത.പാഠ്യപാഠ്യേതര രംഗങ്ങളിലെ നേട്ടങ്ങൾ വഴിയും മൂല്യാധിഷ്ഠിത പഠന രീതി വഴിയും സബ് ജില്ലയിലെ അറിയപ്പെടുന്ന വിദ്യാലയമായി ഈ വിദ്യാലയത്തെ വളർത്തുന്നതിൽ സിസ്റ്റർ വഹിച്ച പങ്ക് അമൂല്യമാണ്.സിസ്റ്റർ വിരമിച്ച ശേഷം ശ്രീ.കെ ബേബി,ശ്രീ. കെ.പി.മത്തായി മാസ്റ്റർ,ശ്രീ. മോഹനൻ മാസ്റ്റർ എന്നീ പ്രമുഖർ വിദ്യാലയത്തിന്റെ അമരക്കാരായി പ്രവർത്തിച്ചു.അഭിവന്ദ്യ സിറിൾ പിതാവിനു ശേഷം ബത്തേരി രൂപതയുടെ ദ്വിതീയ മെത്രാനായ അഭിവന്ദ്യ ദിവന്നാസിയോസ് പിതാവ് ഈ വിദ്യാലയത്തിന്റെ രക്ഷാധികാരിയായി ചുമതലയേറ്റതോടെ വിദ്യാലയത്തിന്റെ ഭൗതീക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ടു. ഇന്ന് 5 മുതൽ 7 വരെ ക്ലാസുകൾ പ്രവർത്തിക്കുന്ന മനോഹരമായ ഇരുനില കെട്ടിടം പണികഴിപ്പിച്ചു തന്നത് അഭിവന്ദ്യ പിതാവാണ്. 2005 – ൽ ഈ വിദ്യാലയം സുവർണ ജൂബിലി ആഘോഷിച്ചപ്പോൾ ജൂബിലി സ്മാരകമായി ഒരു ഓപ്പൺ സ്റ്റേജ് അഭിവന്ദ്യ പിതാവ് സമ്മാനമായി നൽകി.ഈ വിദ്യാലയ വളർച്ചക്ക് പ്രോത്സാഹനവും പ്രചോദനവുമായി നിലകൊണ്ട അഭിവന്ദ്യ സിറിൾ മാർ ബസേലിയോസ് കാതോലിക്ക ബാവ ,അഭിവന്ദ്യ ദിവന്നാസിയോസ് പിതാവ് എന്നീ ശ്രേഷ്ഠ പിതാക്കന്മാരുടെ ഓർമയ്ക്കു മുന്നിൽ പ്രണാമം അർപ്പിക്കുന്നു. 2005 – ൽ വിദ്യാലയം സുവർണ ജൂബിലി ആഘോഷിച്ചപ്പോൾ രാഷ്ട്രീയ-സാംസ്ക്കാരിക രംഗങ്ങളിലെ പ്രമുഖനായിരുന്ന ശ്രീ. പി.സി.മോഹനൻ മാസ്റ്ററായിരുന്നു ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകൻ .മോഹനൻ മമസ്റ്റർക്കു ശേഷം Rev.Sr. താര S.I.C. വിദ്യാലയത്തിന്റെ പ്രധാന അധ്യാപികയായി ചുമതലയേറ്റു. ചുരുങ്ങിയ കാലം മാത്രം വിദ്യാലയത്തെ നയിച്ച പ്രിയങ്കരിയായ സിസ്റ്റർ 2006 – ൽ സർവ്വീസിലിരിക്കെ ദൈവസന്നിധിയിലേക്ക് വിടവാങ്ങി.സിസ്റ്റർ താരയുടെ ഒഴിവിലേക്ക് ശ്രീ. റോയ് വർഗീസ് മാർ വസേലിയോസിന്റെ പ്രധാന അധ്യാപക പദവിയിലേക്ക് ഉയർത്തപ്പെട്ടു. രൂപതയുടെ ദർശനങ്ങളും കാഴ്ചപ്പാടുകളും മുന്നിൽ കണ്ടുകൊണ്ട് വിദ്യാലയത്തിന്റെ സമഗ്ര വളർച്ചക്ക് സാർ വഴി തെളിച്ചു. അഭിവന്ദ്യ ദിവന്നാസിയോസ് പിതാവിനു ശേഷം സ്കൂളിന്റെ രക്ഷാധികാരിയും ബത്തേരി രൂപതാധ്യക്ഷനുമായ അഭിവന്ദ്യ ജോസഫ് മാർ തോമസ് മെത്രാപ്പോലീത്തയുടെ മാർഗനിർദ്ദേശങ്ങളും പ്രോത്സാഹനവും സ്വീകരിച്ച് ഈ വിദ്യാലയത്തിന്റെ വളർച്ചക്ക് റോയ് വർഗീസ് സർ പ്രത്യേക ഊന്നൽ നൽകി.
പി.ടി.എ യുടെയും രൂപതയുടെയും സഹായത്തോടെ ടോയലറ്റുകൾ പ്രൈമറി കുട്ടികൾക്ക് ചിൽഡ്രൻസ് പാർക്ക്,ഓപ്പൺ സ്റ്റേജ് എന്നിവ റോയ് സാറിന്റെ നേതൃത്വത്തിൽ നിർമിച്ചൊരുക്കി. ശാസ്ത്ര സാങ്കേതിക രംഗത്തെ പുരോഗതി വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ കുറിച്ചപ്പോൾ ഡിജിറ്റൽ ക്ലാസ്മുറികൾ 1 മുതൽ 7 വരെ ഡിവിഷനുകൾക്കായി തയ്യാറാക്കികൊണ്ട് ബത്തേരി സബ്ജില്ലയിലെ ആദ്യത്തെ ഡിജിറ്റലൈസ്ഡ് പ്രൈമറി വിദ്യാലയമായി നമ്മുടെ വിദ്യാലയത്തെ വളർത്തിയതിൽ പ്രധാന അധ്യാപകനായ റോയ് വർഗീസിന്റെ പങ്ക് നിസ്തുലമാണ്. നവീകരിച്ച കഞ്ഞിപ്പുര ,ലൈബ്രറി ,ക്യാമ്പസ് ഹരിതവത്കൃതമാക്കൽ ,പാഠ്യപാഠ്യേതര രംഗങ്ങളിലെ മികവ് ഇവയെല്ലാം വിദ്യാലയ വളർച്ചയുടെ മുതൽക്കൂട്ടാണ്. ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പി.ടി.എ, എസ്.എസ്. ജി, അധ്യാപകർ എന്നിവരുടെ സംഘാത പ്രവർത്തനമാണ് എന്ന് അഭിമാനപൂർവ്വം പറയേണ്ടിയിരിക്കുന്നു. നീണ്ട 15 വർഷക്കാലം ഈ പ്രധാന അധ്യാപക പദവിയിലിരുന്നുകൊണ്ട് വിദ്യാലയ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച റോയ് വർഗീസ് സാറിന്റെ ആത്മാർപ്പണവും കഠിനാധ്വാനവും വഴി 1000 ത്തോളം വിദ്യാർത്ഥികൾ ഇന്ന് ഇവിടെ വിദ്യാഭ്യാസത്തിനായി വന്നെത്തുന്നു. റോയ് സാർ വിരമിച്ച ഒഴിവിലേക്ക് ശ്രീ.അബ്രഹാം ഫിലിപ്പ് സാർ 2021 മെയ് 1 ന് മാർ ബസേലിയോസിന്റെ അമരക്കാരനായി ചുമതലയേറ്റു.കോവിഡ് പ്രതിസന്ധി കാലഘച്ചത്തിലും വിദ്യാലയത്തിന്റെ അക്കാദമിക നിലവാരം ഉയർത്തുന്നതിനായി അബ്രഹാം സാറിന്റെ അക്ഷീണമായ പ്രവർത്തനം അഭിനന്ദനാർഹം തന്നെയാണ്.വിദ്യാലയത്തെ പ്രകൃതിരമണീയമാക്കുന്നതിൽ സാർ പ്രത്യേക ശ്രദ്ധ ചെലുത്തി.അധ്യാപകർക്കും കുരുന്നുകൾക്കും ആവിശ്യമായ പിന്തുണ നല്കി ഒരു വർഷത്തോളമായി സാർ വിദ്യാലയ പ്രവർത്തനങ്ങളെ മുന്നോട്ട് നയിച്ചു കൊണ്ടിരിക്കുന്നു...
ഭൗതീക സാഹചര്യങ്ങൾ ,പാഠ്യപാഠ്യേതര രംഗങ്ങളിലെ മികവ് , അധ്യാപക -രക്ഷാകർതൃസമിതിയുടെ കൂട്ടായ്മ എന്നീ ഘടകങ്ങൾ വിദ്യാലയത്തെ ബഹുദൂരം മുന്നിലെത്തിച്ചു. നീണ്ട 67 വർഷം ഈ വിദ്യാലയം പിന്നിട്ടപ്പോൾ ഇതിന്റെ മാനേജർമാരായി പ്രവർത്തിച്ച വി.പത്മനാഭൻനായർ, റവ.ഫാ.ഫിലിപ്പ് കോട്ടുപ്പിള്ളി, റവ.ഫാ.വർഗീസ് മാളിയേക്കൽ, റവ.ഫാ.ജേക്കബ് ചുണ്ടക്കാട്ടിൽ, റവ.ഫാ.മാത്യു കണ്ടത്തിൽ, റവ.ഫാ.ജോർജ് വെട്ടിക്കാട്ടിൽ, റവ.ഫാ.ടോണി കോഴിമണ്ണിൽ തുടങ്ങിയ മുൻ മാനേജർമാരുടെ പരിപൂർണ പിന്തുണ വിദ്യാലയ വളർച്ചയ്ക്ക് മുതൽകൂട്ടായി എന്നത് ഹൃദയപൂർവ്വം ഓർമിക്കുന്നുണ്ട്. നിലവിൽ കോർപ്പറേറ്റ് മാനേജരായി സേവനമനുഷ്ഠിക്കുന്ന ബഹു. ജോർജ് കോടാന്നൂരിന്റെ പിന്തുണയും പ്രോത്സാഹനവും ഏറെ പ്രചോദനം നൽകുന്നതാണ്. പ്രാരംഭ ഘട്ടത്തിൽ 3 അധ്യാപകരിൽ തുടങ്ങിയ ഈ വിദ്യാലയത്തിൽ 1 മുതൽ 7 വരെ ക്ലാസുകളിലായി 33 അധ്യാപകരും പ്രീ-പ്രൈമറി വിഭാഘത്തിൽ 4 അധ്യാപകരും സേവനമനുഷ്ഠിക്കുന്നു. ഇംഗ്ലീഷ്,മലയാളം ഡിവിഷനുകളിലായി ഏകദേശം 1000 വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ അധ്യയനം നടത്തുന്നു എന്നതിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു.2005 മുതൽ 2021 മുതൽ ഈ വിദ്യാലയത്തിന്റെ പ്രധാനധ്യാപക പദവിയിൽ വിരാജിച്ച ബഹു. റോയ് വർഗീസ് സാറിന്റെ സേവനം ഈ വിദ്യാലയം എന്നും അഭിമാനപൂർവ്വം ഓർമിക്കും. ഈ വിദ്യാലയത്തിന്റെ ചരിത്രത്തിലെ അഭിമാന മുഹൂർത്തമായിരുന്നു 2020 സെപ്തംബർ 5.കേരളത്തിലെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ജേതാവായി മാർ ബസേലിയോസിന്റെ സാരഥിയെ പ്രഖ്യാപിച്ച പൊൻസുദിനം. മാർ ബസേലിയോസ് വിദ്യാകേന്ദ്രത്തിന്റെ വിജയവീഥികളിൽ ഒരു പൊൻതൂവൽ ചാർത്തിത്തന്ന പ്രധാനധ്യാപകന്റെ ഓർമ്മകൾ വിദ്യാലയചരിത്ര താളുകളിൽ മായാതെ മറയാതെ എന്നും നിലകൊള്ളും.ബത്തേരി രൂപതയ്ക്കും ഈ നേട്ടം അഭിമാനകരമാണ് എന്ന് നിസ്സംശയം പറയാം. ഈ വിദ്യാലയത്തിലെ അധ്യാപകരുടെയും,രക്ഷിതാക്കളുടെയും മാത്രമല്ല ഈ നാടിന്റെയടക്കം സഫലമാകാത്ത ഒരു സ്വപ്നമാണ് മാർ ബസേലിയോസ് ഒരു ഹൈസ്ക്കൂളായി ഉയർത്തപ്പെടുക എന്നത്. ഈ ചിരകാല സ്വപ്നം സഫലമാകാൻ സർവ്വശക്തനായ ദൈവം കനിഞ്ഞനുഗ്രഹിക്കുമെന്ന് പ്രത്യാശിക്കാം.
ഈ വിദ്യാലയത്തിന്റെ സമഗ്രവികസനത്തിന് പ്രോത്സാഹനവും പ്രചോദനവും നൽകുന്ന ബത്തേരി രൂപതാധ്യക്ഷൻ അഭി.ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത ,കോർപ്പറേറ്റ് മാനേജർ, പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങൾ, എസ്.എസ്.ജി. അംഗങ്ങൾ ,പൂർവ്വവിദ്യാർത്ഥികൾ,അധ്യാപകർ,രക്ഷകർത്താക്കൾ ഏവരുടെയും കൂട്ടായ പ്രവർത്തനം വിദ്യാലയ വളർച്ചക്ക് എന്നും മുതൽക്കൂട്ടായിരുന്നു.മുന്നോട്ടുള്ള പ്രയാണത്തിൽ ഈ വിദ്യാലയത്തിന്റെ ഭാഗമാകുന്ന ഏവർക്കും അഭിമാനപൂർവ്വം ഓർമിക്കാൻ നാടിന്റെ പ്രതീക്ഷകളായ തലമുറകളെ വാർത്തെടുക്കുന്ന മാതൃകാസ്ഥാപനമായി എന്നും പ്രശോഭിക്കട്ടെ... വരാനിരിക്കുന്ന തലമുറകളുടെ സ്വപ്നങ്ങൾക്ക് അടിസ്ഥാനം നൽകി തലയെടുപ്പോടെ കോളിയാടിയുടെ നെറുകയിൽ പരിപാവനമായി എന്നും നമ്മുടെ വിദ്യാലയം വിളങ്ങട്ടെ......