"ആർ.ആർ.യു.പി.എസ്സ് ഉള്ളന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ഉള്ളന്നൂർ  
| സ്ഥലപ്പേര്= ഉള്ളന്നൂർ  

12:17, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആർ.ആർ.യു.പി.എസ്സ് ഉള്ളന്നൂർ
വിലാസം
ഉള്ളന്നൂർ

ഉള്ളന്നൂർ പി.ഓ. ,
കുളനട
,
689503
സ്ഥാപിതം22 - നവംബർ - 1935
വിവരങ്ങൾ
ഫോൺ9495032727
ഇമെയിൽrrupsullannoor2017@gmail.com
കോഡുകൾ
സ്കൂൾ കോഡ്37435 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകുമാരി റീജ.എം .ആർ
അവസാനം തിരുത്തിയത്
03-01-2022BAIJU A


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പത്തനംതിട്ട ജില്ലയിലെ കുളനട പഞ്ചായത്തിൽ ഉള്ളന്നൂർ എന്ന ചെറിയ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്നു.

ചരിത്രം

1935 നവമ്പർ 22-ആം  തീയതി ഉള്ളന്നൂരിലെ പ്രശസ്ത തറവാടായ മുശാരിയത്ത് വീട്ടിലെ എം.കെ.വർഗീസാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ .ഗ്രാമോദ്ധാരണം ലക്ഷ്യമാക്കി തുടങ്ങിയ ഈ സ്ഥാപനത്തിൽ തൊഴിലധിഷ്ടിത വിദ്യാഭ്യാസമായിരുന്നു തുടക്കത്തിൽ. ഉള്ളന്നൂർ പ്രദേശത്തെ നാലു തലമുറകൾക്കു വിദ്യാഭ്യാസം നൽകിയ പാരമ്പര്യമാണ് ഈ വിദ്യാലയത്തിന് ഉള്ളതു 

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ ഭൂമിയിലായി ഈ വിദ്യാലയം സ്ഥിതിചെയുന്നു .കെട്ടുറപ്പുള്ള നാലു കെട്ടിടങ്ങളിലായി പന്ത്രണ്ട് ക്ലാസ്റൂമുകൾക്കുള്ള സൗകര്യങ്ങൾ ഉണ്ട് .മികച്ച ലൈബ്രറി സൗകര്യം നിലവിലുണ്ട് .അത്യന്താധുനികമായ സയൻസ് ലാബാണുള്ളത്. മൈക്രോസ്കോപ്,സ്പെസിമെൻ സ്ലൈഡ് ഉൾപ്പടെ നിരവധി ഉപകരണങ്ങൾ ഉപയോഗിച്ച് കുട്ടികൾ പരീക്ഷണ നിരീക്ഷണങ്ങൾ ചെയുന്നു .പാഠഭാഗങ്ങൾ ഓഡിയോ വിഷ്വൽ എയിഡ്സ് കാണിച്ചു പഠിപ്പിക്കാൻ പ്രൊജക്ടർ ,ലാപ്ടോപ്പ് തുടങ്ങിയ സൗകര്യങ്ങൾ ഏർപെടുത്തിയിട്ടുണ്ട് .

                       വിശാലമായ ഒരു കളിസ്ഥലം ഉണ്ട് .കായിക വിദ്യാഭ്യാസത്തിനു വളരെയേറെ പ്രാധാന്യം നൽകുന്നു.ബാഡ്മിന്റൺ ,ഷട്ടിൽ ,ക്രിക്കറ്റ് ബാൾ ,ബാറ്റ്,വോളി ബോൾ,കാരോംസ് ,ചെസ്സ് , തുടങ്ങിയ സൗകര്യം ലഭ്യമാണ് . 

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സാഹിത്യാഭിരുചി വളർത്തുക എന്ന ഉദ്ദേശ്യ ത്തോടെകൂടി ഗവൺമെന്റ് രൂപീകരിച്ചിട്ടുള്ള സംരഭമായ വിദ്യാരംഗം കലാവേദിയിൽ കുട്ടികളുടെ സർഗ്ഗാത്മകതയും വിജ്‍ഞാനതൃഷ്ണയും പരിപോഷിപ്പിക്കുന്ന പല പ്രവർത്തനങ്ങളും സ്ക്കൂൾ തലത്തിൽ നടത്തി സമ്മാനങ്ങൾ നൽകിവരുന്നു. ഓരോ മാസത്തെയും പ്രവർത്തനങ്ങളുടെ റിപ്പോർട്ട് തയ്യാറാക്കുന്നു.വിദ്യാരംഗം കലാവേദി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്
ഹരിതക്ലബ്‌
പരിസ്ഥിതി സൗഹൃദാന്തരീക്ഷമാണ് ഈ സ്കൂളിന്റെ മുഖമുദ്ര .പ്രകൃതിയും മനുഷ്യരും അകന്നുപോകുന്ന ഈ കാലഘട്ടത്തിൽ പുതുതലമുറയെ പ്രകൃതിയുമായി അടുപ്പിക്കുക എന്നതു കലാലയത്തിൻറെ ഉത്തരവാദിത്വമാണ് .അതുകൊണ്ടു തന്നെ ഈ സ്കൂൾ ജൈവ കൃഷിക്ക് പ്രാധാന്യം നൽകുന്നു .'സ്കൂൾവളപ്പിൽ പച്ചക്കറി തോട്ടം 'എന്ന പദ്ധതി വൻവിജയമാകുകയും ചെയ്‌തു.2015-16 അധ്യയന വർഷത്തിൽ മികച്ച കൃഷിത്തോട്ടത്തിനും ഹെഡ്മിസ്ട്രെസ്സിനും ജില്ലാതല അവാർഡ് കിട്ടി .

മാനേജ്മെന്റ്

യശ്ശശരീരനായ എം.കെ വർഗീസ് ആണ് സ്ഥാപകമാനേജർ .തുടർന്ന് അദേഹഹത്തിന്റെ മകൻ എം.വി. .ജേക്കബ്  മാനേജരായി .അദ്ദേഹത്തിന്റെ വിയോഗ .ശേഷം എം.വി.ജേക്കബിന്റെ പുത്രൻ ശ്രീ.ജേക്കബ്‌ചെറിയാൻ മാനേജരായി ചുമതല ഏറ്റെടുത്ത ഭരണനിർവഹണം കൃത്യ മായി നടത്തി വരുന്നു.

മുൻ സാരഥികൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

80  വർഷത്തെ മഹനീയ സ്കൂൾ കാലഘട്ടത്തിനിടയിൽ ജീവിതത്തിന്റെ നാനാമേഖലകളിൽ പ്രവർത്തിക്കുന്ന ആയിരകണക്കിന് ഗ്രാമീണവിദ്യാർത്ഥികൾക്കാണ്  ഈ സ്ഥാപനം അക്ഷരദീപം പകർന്നുനല്കിയത് .ഒട്ടുമിക്കവരും ജീവിതപന്ഥാവിൽ വിജയികളായി നിലകൊള്ളുന്നു എന്നതും  ഈനാടിന്റെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സഹായകമായി എന്നതും അഭിമാനാ൪ഹമായ നേട്ടങ്ങളാണ് .

Clubs

  1. വിദ്യാരംഗം കലാസാഹിത്യ സമിതി
  2. സയൻസ് ക്ലബ്,
  3. പരിസ്ഥിതി ക്ലബ്
  4. ഹരിതക്ലബ്‌
  5. സംസ്കൃതക്ലബ്‌

വഴികാട്ടി

{{#multimaps: 9.259441,76.678756  | width=800px | zoom=16 }}

ചെരിച്ചുള്ള എഴുത്ത്