സ്ക്കൂൾവിക്കിയിലെ സ്ക്കൂൾ താളുകൾ പരിശോധിക്കുവാനും അവയിലെ വിവരങ്ങൾ കൃത്യമായി പുതുക്കുവാനും വിവിധതരത്തിലുള്ള മെച്ചപ്പെടുത്തൽ വരുത്തുവാനുമുള്ള കാര്യങ്ങൾ ചെയ്യുവാനുള്ള ഒരു പരിശീലന പരിപാടിയാണിത്. 2021 ഡിസംബർ 21, 22 തിയതികളിയായി ആർ ആർ സി ഇടപ്പള്ളിയിൽ നടന്ന സംസ്ഥാനതലപഠന ശിബിരത്തെ തുടർന്ന് ജില്ലാതലത്തിൽ സംഘടിപ്പിച്ച പരിശീലന പരിപാടി 2021 ഡിസംബർ 23, 24 കൈറ്റ് എറണാകുളം ജില്ലാകേന്ദ്രത്തിൽ സംഘടിപ്പിച്ചത്. പുതുക്കിയ സമ്പർക്കമുഖവും പുതിയ സൗകര്യങ്ങളും പരിചയപ്പെടുവാനും അവ ഉപയോഗിച്ച് പരിശീലിക്കുവാനും അതുവഴി സ്ക്കൂൾവിക്കി തിരുത്തൽ വേഗത്തിലും ഫലപ്രദവുമാക്കാനും ഈ പരിശീലനപരിപാടി ലക്ഷ്യമിടുന്നു.
പങ്കെടുക്കുന്നവർ
2021 ഡിസംബർ 23, 24 കൈറ്റ് എറണാകുളം ജില്ലാകേന്ദ്രത്തിൽ നടന്ന സ്കൂൾവിക്കി പരിശീലനം 1
ജില്ലയിലെയും എല്ലാ മാസ്റ്റർ ട്രെയിനർമായ സ്ക്കൂൾ വിക്കി സജീവ ഉപയോക്താക്കളുമാണ് പങ്കാളികൾ.