"ജി.വിഎച്ച്.എസ്.എസ്. വേങ്ങര /വിദ്യാരംഗം കലാസാഹിത്യവേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 37: വരി 37:
പെറ്റമ്മയെ ഇല്ലാതാക്കുന്നതുപോലെ അവന്റെ ക്രൂരവിനോദങ്ങളുടെ തടവറയിലേക്ക് ചന്ദ്രനെ വലിച്ചിഴക്കില്ലെന്ന് നമുക്കാശിക്കാം.</font>]]|
പെറ്റമ്മയെ ഇല്ലാതാക്കുന്നതുപോലെ അവന്റെ ക്രൂരവിനോദങ്ങളുടെ തടവറയിലേക്ക് ചന്ദ്രനെ വലിച്ചിഴക്കില്ലെന്ന് നമുക്കാശിക്കാം.</font>]]|
[[ചിത്രം:19013_d1.png|300px|]][[ചിത്രം:19013_d2.png|300px|]] [[ചിത്രം:19013_d3.png|300px|]] [[ചിത്രം:19013_d4.png|300px|]]
[[ചിത്രം:19013_d1.png|300px|]][[ചിത്രം:19013_d2.png|300px|]] [[ചിത്രം:19013_d3.png|300px|]] [[ചിത്രം:19013_d4.png|300px|]]
[http://gvhssvengara.wordpress.com/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%9A%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%B7%E0%B4%AF%E0%B4%82/]

17:25, 15 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

| വിദ്യാരംഗം കലാ സാഹിത്യവേദിയുടെ കീഴില്‍ വായനാ മത്സരം നടന്നു

വിദ്യാരംഗം ഉദ്ഘാടനം തിരക്കഥാ ശില്‍പശാല


വേങ്ങര നിയോജകമണ്ഡലം ലഹരി വിരുദ്ധക്ലബ്ബിന്റെ ഉദ്ഘാടനം മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് നിര്‍വ്വഹിച്ചു. സ്കൂള്‍ N.S.S.യൂണിറ്റിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ റാലി എന്നിവ നടത്തുകയുണ്ടായി. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ലഹരിവിരുദ്ധഗാനങ്ങള്‍, കഥാപ്രസംഗം എന്നിവയുമുണ്ടായിരുന്നു.
ലഹരിവസ്തുക്കളുടെ ഉപയോഗം നാള്‍ക്കുനാള്‍ കൂടിവരുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. സിരകളില്‍ ലഹരിനിറച്ച് നിസ്സംഗതയോടെ അലസഗമനം നടത്തുന്ന ഒരു പുതുതലമുറ ഇവിടെ പിറന്നുകഴിഞ്ഞിരിക്കുന്നു. കുടുംബത്തിനും സമൂഹത്തിനും വേണ്ടി ഏറ്റവും പ്രയോജനപ്രദവും ക്രിയാത്മകവും പ്രവര്‍ത്തിക്കാന്‍ കഴിവുള്ള ചെറുപ്പക്കാര്‍മുതല്‍ സ്കൂള്‍കുട്ടികള്‍ വരെ ഇതിന്റെ പിടിയിലകപ്പെട്ടിരിക്കുന്നു. വിദ്യാലയപരിസരങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും വില്‍ക്കപ്പെടുന്ന ലഹരിവസ്തുക്കള്‍ ഒരു തലമുറയുടെ തന്നെ നാശത്തിനു കാരണമാകുന്നു എന്ന സത്യം ലാഭക്കണ്ണുകള്‍ മാത്രമുള്ള കച്ചവടക്കാര്‍ മനസ്സിലാക്കുന്നില്ല. സ്കൂളിന്റെ പിന്നാമ്പുറങ്ങളില്‍ കൂട്ടുകാരുടെയും മറ്റും പ്രേരണ,ിയില്‍ തുടങ്ങിവെക്കുന്ന ദുശ്ശീലങ്ങള്‍ ജീവിതകാലം മുഴുവന്‍ അവരെ പിന്തുടര്‍ന്നുകൊണ്ടിരിക്കും. ഒരിക്കല്‍ പെട്ടുപോയാല്‍ കൂടുതല്‍ ആണ്ടുപോകുന്ന ചതുപ്പിലാണ് എത്തുന്നതെന്ന് അവരറിയുന്നില്ല സ്വയം തീര്‍ക്കുന്ന ഇത്തരം ചതുപ്പില്‍പെട്ട് ജീവിതം നഷ്ടപ്പെട്ട എത്രയെത്ര കൗമാരങ്ങള്‍ ... യൗവ്വനങ്ങള്‍ ... ! പ്രിയപ്പെട്ടവരെ... തിരിച്ചറിവുണ്ടാകേണ്ട സമയമായി. നാടിന്റെ സ്പന്ദനങ്ങളാകേണ്ട... രാഷ്ട്രത്തിന്റെ പ്രതീക്ഷകളാകേണ്ട .... നമ്മള്‍ ഒരു സിഗററ്റുകുറ്റിയില്‍ എരിഞ്ഞു തീരേണ്ടവരല്ല പാന്‍മസാലയില്‍ നശിപ്പിക്കപ്പെടേണ്ടവരല്ല ഒരു സിറിഞ്ചിനാല്‍ ഇഞ്ചിഞ്ചായി മരിക്കേണ്ടവരുമല്ല .. മറിച്ച് ലക്ഷ്യബോധമുള്ള ഒരു തലമുറയായി ഈ രാജ്യത്തെ നയിക്കേണ്ടവരാണ്. ഒരു തലമുറയാകെ കാര്‍ന്നുതിന്നുന്ന ലഹരി എന്ന വിപത്തിനെ വേരോടെ പിഴുതെറിയാന്‍ നമ്മളാല്‍ കഴിയുന്നത് ചെയ്യാന്‍ എന്റെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് കഴിയട്ടെ എന്നാശിച്ചുകൊണ്ട് നിര്‍ത്തട്ടെ
ലഹരിവിരുദ്ധ പ്രതിജ്ഞ

ചാന്ദ്രദിനം

ചാന്ദ്രദിനം

ഇന്നത്തെ ചിന്താവിഷയം
അവതരിപ്പിക്കുന്നത് അനുശ്രീ 6ബി
ഭൂമി... അനന്തകോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് മഹാവിസ്ഫോടനത്തിലൂടെ പ്രപഞ്ചത്തില്‍ ജന്‍മം കൊണ്ടവള്‍ കോടാനുകോടി വര്‍ഷങ്ങള്‍ തിളച്ചുമറിഞ്ഞ് സ്വന്തം ഹൃദയം വജ്രത്തേക്കാള്‍ കഠിനമാക്കിയവള്‍ , പിന്നീടെപ്പോഴോ അവളുടെ ശരീരത്തിലേക്ക് മഴതത്തുള്ളികളുടെ നിലക്കാത്ത പ്രവാഹം.... ! തണുത്തുറഞ്ഞ് ... സൗരയൂഥത്തിന്റെ മാനസപുത്രിയായി .... അവള്‍ യാത്ര തുടരുമ്പോള്‍ ..... അവള്‍ക്ക് കിട്ടി ഒരു കൂട്ടുകാരനെ .... സുസ്മേര വദനനായി ... തന്നിലെ നന്മ അവളിലേക്ക് ചൊരിഞ്ഞ് ..അവളുടെ വിനീത ദാസനായി... അവളെ വലം വെച്ച് അവന്‍ നിലം കൊണ്ടു.... ചന്ദ്രന്‍
സംവത്സരങ്ങള്‍ കടന്നുപോയി, ..സമുദ്ര ജലത്തിലെവിടെയോ ജീവന്റെ മുകുളങ്ങള്‍.. ജീവബിന്ദുക്കള്‍ കരയിലേക്ക് ....
പരിണാമത്തിന്റെ ശതകോടി വര്‍ഷങ്ങള്‍ .... രൂപ പരിമാണത്തിന്റെ ഘട്ടങ്ങള്‍ മനുഷ്യനിലെത്തുന്നു... കാലചക്രത്തിന്റെ കറക്കത്തില്‍ ആദിമനുഷ്യന്‍ ആധുനിക മനുഷ്യനായി അവന്‍ ജന്‍മം തന്ന അമ്മയെ മറന്നു....
അവളുടെ ചിത്രപടകഞ്ചുകം ചീന്തിയെറിഞ്ഞു,.. മുണ്ഡിതശിരസ്കയായി സൗരയൂഥപ്പെരുവഴിയിലൂടെ അവള്‍ ഇന്നും അലയുന്നു.
മനുഷ്യന്‍.. അവളുടെ ഓമനപുത്രന്‍ അവന്റെ കരാള ഹസ്തങ്ങള്‍ കൊണ്ട് അവളുടെ ചലനങ്ങള്‍ക്ക് പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചു. അവന്റെ ക്രൂരനേത്രങ്ങള്‍ ചന്ദ്രനിലേക്കും .......?
1969 ജൂലൈ 21 ന് മനുഷ്യന്റെ കാല്പാദങ്ങള്‍ ചന്ദ്രനിലുമെത്തി .... മാനവരാശിയുടെ എന്നെന്നത്തേയും സ്വപ്നം എന്നതിനെ വിശേഷിക്കപ്പെട്ടു...! പിന്നീട് എത്രയെത്ര പര്യവേഷണങ്ങള്‍ ഒടുവില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍ അവിടെ ജലആംസ്ട്രോങ്ങിന്റെ പാദങ്ങള്‍ ചന്ദ്രനില്‍ പതിഞ്ഞദിനം ഭാവിയില്‍ ഒരു പക്ഷെ മനുഷ്യന്‍ മറ്റൊരു വാസസ്ഥലമാക്കി ചന്ദ്രനെ മാറ്റിയേക്കാം.
പെറ്റമ്മയെ ഇല്ലാതാക്കുന്നതുപോലെ അവന്റെ ക്രൂരവിനോദങ്ങളുടെ തടവറയിലേക്ക് ചന്ദ്രനെ വലിച്ചിഴക്കില്ലെന്ന് നമുക്കാശിക്കാം.

|

[1]