"ജി. എഫ്.എച്ച്. എസ്. എസ്. പടന്നകടപ്പുറം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 269: വരി 269:
മണ്‍കട്ട കൊണ്ടുള്ള വീടുണ്ടാക്കിയാല്‍ പോലും ആഢംബരത്തിന്റെ ലക്ഷണമായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്നാട്ടില്‍ ഏറ്റവും കൂടുതല്‍പേരും ഓലകെട്ടിയ പുരയിലായിരുന്നു താമസിച്ചിരുന്നത്
മണ്‍കട്ട കൊണ്ടുള്ള വീടുണ്ടാക്കിയാല്‍ പോലും ആഢംബരത്തിന്റെ ലക്ഷണമായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്നാട്ടില്‍ ഏറ്റവും കൂടുതല്‍പേരും ഓലകെട്ടിയ പുരയിലായിരുന്നു താമസിച്ചിരുന്നത്
അല്‍പ്പം മുന്നോക്കക്കാര്‍ പുറത്ത് നിന്നും പുരപുല്ല് കൊണ്ടുവന്ന് വീട് മേഞ്ഞിരുന്നു. ഇതേ സമയത്ത് രണ്ട് തട്ട് വീടുകള്‍ ചിലജന്‍മിമാര്‍ക്കുണ്ടായിരുന്നു. അത് സമ്പത്തിന്റെ ഏറ്റവും വലിയ പ്രതീകമായി  
അല്‍പ്പം മുന്നോക്കക്കാര്‍ പുറത്ത് നിന്നും പുരപുല്ല് കൊണ്ടുവന്ന് വീട് മേഞ്ഞിരുന്നു. ഇതേ സമയത്ത് രണ്ട് തട്ട് വീടുകള്‍ ചിലജന്‍മിമാര്‍ക്കുണ്ടായിരുന്നു. അത് സമ്പത്തിന്റെ ഏറ്റവും വലിയ പ്രതീകമായി  
കണ്ടിരുന്നു.വര്‍ഷം തോറും വീടു പുതുക്ക
കണ്ടിരുന്നു.വര്‍ഷം തോറും വീടു പുതുക്കിപണിയാന്‍ ഓല കൊടുക്കുന്നത് പണിയെടുക്കുന്ന വീട്ടിലെ ജന്മിയായിരുന്നു.വലിയ തെങ്ങിന്‍തോപ്പിനെ സംബന്ധിച്ചിടുത്തോളം  ഇത് 'പൊടി' മാത്രമാണ്. സ്ലേറ്റും
പെന്‍സിലുമൊന്നുമില്ലാതെ തറയിലെഴുതി പഠിക്കുന്ന ഒന്നാം ക്ലാസ്സുകാരന്‍ നടന്നു പോകുമ്പോള്‍ സമ്പന്ന വീടുകലില്‍ നിന്ന് ഗ്രാമഫോണ്‍ ഗാനങ്ങള്‍ കേള്‍ക്കാമായിരുന്നു.കുട്ടീം കോലും ഒളിച്ച് കളിയും
ഈര്‍ക്കില്‍ കളിയുമായിരുന്നു അന്ന് വിനോദങ്ങള്‍.
 
വസൂരിയുടെ കാലത്ത് ജനങ്ങള്‍ ഭയവിഹ്വലരായിരുന്നു- പ്രത്യേകിച്ച് മാവിലാക്കടപ്പുറം. എപ്പോഴും പേടിയോടു കൂടിയാണ് ജീവിച്ചത്. ഇവിടെ ജീവന്‍ പൊലിഞ്ഞുപോയവര്‍ കൂടുതലായിരുന്നു എന്നു വേണം
കരുതാന്‍.പോഷകാഹാരകുറവ് കൂടുതലായിരുന്ന ചില വിഭാഗങ്ങളും ഉണ്ടായിരുന്നു.അവര്‍ക്ക് വസൂരിയെ പോലെ കോളറയും പടര്‍ന്നുപിടിച്ചു. ദാരിദ്ര്യത്തിന്റെ  ദൈന്യത മരണമായി വിളയാട്ടം തുടങ്ങിയ
കാലത്തേക്കുറിച്ച് പറയുമ്പോള്‍ മുന്‍തലമുറക്കാര്‍ക്ക് ഗദ്ഗദമാണ്.
 
1930-തില്‍ ജന്മി-കുടിയാന്‍ ബന്ധത്തില്‍ വലിയ അകല്‍ച്ചകള്‍ ഉണ്ടായിതുടങ്ങി.കൂലിയില്ലാതെ പണിയെടുത്ത് തുടങ്ങിയവര്‍ക്ക് കുറച്ച് കാലം കഴിഞ്ഞപ്പോള്‍ ഭക്ഷണം മാത്രമായി കൂലി. സൂര്യോദയത്തില്‍
തുടങ്ങുന്ന ജോലി അവസാനിക്കുന്നത് അസ്തമയത്തില്‍. കുറേ ദിവസം ജോലി ചെയ്താല്‍ ഒരു നാഴി നെല്ല് കൂലി. ഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നവരുമുണ്ടായിരുന്നു. പാട്ടത്തുകയായി നെല്ല് ശേഖരിക്കുമ്പോള്‍
രസീത് നല്‍കണമായിരുന്നു.രസീതി കിട്ടാതെ  തൊഴിലാളികല്‍ക്ക് നിയമ നടപടികള്‍ക്ക് വിധേയമാകുംവിധത്തില്‍ പീഠനമനുഭവിക്കേണ്ടി വന്നു. സംഘര്‍ഷത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ 1950ല്‍ ഒരു പോലീസ്
ക്യാമ്പ് തന്നെ വലിയപറമ്പില്‍ ഉണ്ടായിരുന്നു.രസീത് ജന്മിമാര്‍ നല്‍കണമെന്ന വ്യവസ്ഥയില്‍ സംഘര്‍ഷത്തിന് അയവുണ്ടായി. 1957 ഭൂപരിഷ്കരണ നിയമം പ്രാബല്യത്തില്‍ വന്നത് കര്‍ഷകര്‍ക്ക് ആശ്വാസമായി.
തുടര്‍ന്ന് അവര്‍ വിതച്ച് സ്വന്തം കൊയ്യാന്‍ തുടങ്ങി. പടന്നക്കടപ്പുരം മുതല്‍ ഒരിയര വരേയുള്ള കണ്ടങ്ങള്‍ക്ക് പിന്നീട് നിറസമൃദ്ധിയുടെ കാലമായിരുന്നു.
 
ജനവിഭാഗങ്ങളുമായി  ബന്ധപ്പെട്ട സ്ഥലനാമങ്ങള്‍ പോലും നമുക്കിവിടെ കാണാം. ആദ്യമായി മാവിലന്‍ സമുദായം കുടിയേറിപ്പാര്‍ത്ത മാവിലായി കടപ്പുറമാണ് പിന്നീട് മാവിലാക്കടപ്പുറമായി മാറിയത്. ഒരുമയോടെ
12 മുസ്ലിം കുടുംബങ്ങള്‍ താമസിച്ച സ്ഥലം പന്ത്രണ്ടില്‍ എന്ന പേരിലും അറിയപ്പെട്ടു തുടങ്ങി.
 
ആദ്യകാലഘട്ടത്തിലെ അനാചാരങ്ങള്‍ക്കും അയിത്തത്തിനുമൊന്നും ഇന്നിവിടെ സ്ഥാനമില്ല. ഒരുമയുടെ പ്രതിധ്വനികള്‍ മുമ്പേതന്നെ മുഴങ്ങിയിരുന്നതിന് ഉത്തമോദാഹരണം 'കുത്തൂര്‍ചവി'യാണ്
(മുമ്പ് ഇത്  കൊത്തിമുറിച്ചാവിയാവണം).
307

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/113573" എന്ന താളിൽനിന്ന് ശേഖരിച്ചത്