"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/അക്ഷരവൃക്ഷം/ഇന്നിൻ കുനിപ്പുകളിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/അക്ഷരവൃക്ഷം/ഇന്നിൻ കുനിപ്പുകളിൽ എന്ന താൾ സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/അക്ഷരവൃക്ഷം/ഇന്നിൻ കുനിപ്പുകളിൽ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: പൂർണ്ണവിരാമത്തിന്റെ സ്ഥാനം മാറ്റി)
 
(വ്യത്യാസം ഇല്ല)

10:21, 19 ഡിസംബർ 2020-നു നിലവിലുള്ള രൂപം

ഇന്നിൻ കുനിപ്പുകളിൽ


 സൂര്യ രശ്മി തൻ പൊൻകിരണങ്ങൾ
 നിഴലായി പതിക്കുന്ന വേളയിൽ
 കണ്ണുനീർ തുള്ളികൾ മഴവിൽ പോലെ
 മിന്നി തിളങ്ങിയിരുന്നു മാത്രയിൽ
 ഒരു വട്ടമെങ്കിലും ചിരിക്കുവാൻ
 മറന്നു കൊണ്ടാടുന്ന ലോകമേ ഓർക്കുക
 കുഞ്ഞുളം ചുണ്ടിലെ കുസൃതികൾ പോലുമി
നാനന്ദമേകാത്തതത് എന്തുകൊണ്ട്?
 മനസ്സിലും കനവിലും ഒരു ചോദ്യമായിരുന്നു
 എന്നു നന്നാക്കും ഈ ലോകരെല്ലാം
 പിടിവിടാതെ ഉള്ളൊരീ കാണാക്കയങ്ങളിൽ
 ഇടറി വീഴുമ്പോഴും അറിയുന്നില്ലേ
 സൂര്യനും ചന്ദ്രനും സാക്ഷിയായി
 ജീവിതപാത യോട് ഒത്തുചേരാൻ
 പാതയിൽ പൂക്കളായി പുഞ്ചിരിക്കാൻ
 കഴിയുമെന്നുള്ള തോ കനവു മാത്രം

ആൽബിൻ ബെന്നി
8 A സെന്റ് മേരീസ് എച്ച് എസ് എസ് കുറവിലങ്ങാട്
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 12/ 2020 >> രചനാവിഭാഗം - കവിത