"എൻ.എസ്.എസ് എച്ച്.എസ്, കാട്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ente nad)
(ente nad)
വരി 6: വരി 6:

ശബരിമല ശ്രീ ധർമ്മശാസ്താവിന്റെ തിരുവാഭരണ ഘോഷയാത്ര ഈ പഞ്ചായത്തിലെ ആയിക്കൽ തിരുവാഭരണപ്പാറയിൽ എത്തി വിശ്വാസികൾക്ക് ദർശനം നൽകാറുണ്ട് .പന്തളം കൊട്ടാരത്തിൽ നിന്നും പുലിപ്പാലിനായി പോയ ശ്രീ ധർമ്മശാസ്താവ് വിശ്രമിച്ച സ്ഥലമാണ് ആയിക്കൽ തിരുവാഭരണപ്പാറ എന്നാണ് വിശ്വാസം .ഏകദേശം രണ്ടായിരത്തിൽ പരം വർഷത്തെ ചരിത്രവുമായി ചെറുകോൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും നൂറ്റി നാല്പതോളം വർഷത്തെ പഴക്കവുമായി കാട്ടൂർ സെന്റ് മേരീസ് ഓർത്തഡോൿസ് പള്ളിയും ,കീക്കോഴുർ മാർത്തോമാ പള്ളിയും ആയിരം വർഷങ്ങൾക്ക്  മുൻപ് സ്ഥാപിക്കപ്പെട്ട കാട്ടൂർ മുഹ്യുദീൻ പള്ളിയും ഈ പഞ്ചായത്തിന്റെ ആധ്യാത്മികതയുടെ തിലകക്കുറിയായി നിലകൊള്ളുന്നു .കാട്ടൂർ ദേശത്തിനു മുഴുവൻ വെളിച്ചവും കരുത്തും സാന്ത്വനവും പകർന്നു കൊണ്ട് തൃക്കാട്ടൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രവും സ്ഥിതി ചെയ്യുന്നു .

കവിയൂർ സ്വാമി എന്നറിയപ്പെടുന്ന ശ്രീ .വിജയാനന്ദ സ്വാമിയുടെ സാംസ്‌കാരിക സംഭാവനകൾ ചെറുകോൽ പഞ്ചായത്തിന് എന്നും വിലപ്പെട്ടവ തന്നെ .ചെറുകോൽപ്പുഴയിലെ ഹിന്ദു മത കൺവെൻഷനും വിശ്വപ്രസിദ്ധമായ മാരാമൺ കൺവെൻഷനും പകർന്നു നൽകുന്ന ആധ്യാത്മിക ബോധത്തിന്റെ നിറവിലാണ് ഈ പഞ്ചായത്തിലെ ജനങ്ങൾ .
വിദ്യാഭ്യാസ രംഗത്തെ പുരോഗതിയും അസൂയാവഹം തന്നെ . മിഷണറി പ്രവർത്തനവുമായി വന്ന ഗിൽസായിപ്പാണ്‌ നൂറിൽ അധികം വർഷങ്ങൾക്കു മുൻപ് പഞ്ചായത്തിലെ ആദ്യസ്കൂളായ സി എം എസ സ്കൂൾ സ്ഥാപിച്ചത് .1914 ൽ കീക്കോഴുർ , ചെറുകോൽ എന്നി സ്ഥലങ്ങളിൽ ലോവർ പ്രൈമറി സ്കൂൾ ആരംഭിക്കുന്നതിനു ദിവാൻ അനുമതി നൽകി .വഴക്കുന്നം , ചമതയ്ക്കൽ എന്നിവിടങ്ങളിൽ പഠനം നിലനിന്നിരുന്നു .ശാസ്ത്രി വിദ്യാഭ്യാസം ചമതയ്ക്കൽ സ്കൂളിൽ ഉണ്ടായിരുന്നു .ഇപ്പോൾ പഞ്ചായത്തിൽ രണ്ടു ഹൈ സ്കൂൾ മൂന്നു യു പി സ്കൂൾ അഞ്ചു എൽ പി സ്കൂൾ ഒരു ടി ടി ഐ ഒരു ഐ ടി സി എന്നി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്നു .സ്വാതന്ത്ര്യലബിധിക്കു    മുൻപ് 1921  ഇൽ എൻ എസ എസ മാനേജ്‌മന്റ് സ്ഥാപിച്ച പ്രമുഖ വിദ്യാലയങ്ങളിൽ ഒന്നാണ് കാട്ടൂർ എൻ എസ്‌ എസ്‌ സ്കൂൾ .1958 ൽ ആരംഭിച്ച വായനശാലയും ചരിത്രത്തിന്റെ ഭാഗം ആയി .
<!--visbot  verified-chils->-->
<!--visbot  verified-chils->-->

19:56, 29 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സാമൂഹിക സാംസ്കാരിക ചരിത്രം

പമ്പാനദിയുടെ തെക്കെക്കരയിൽ കിഴക്കു ആയിക്കൽ മുതൽ പടിഞ്ഞാറ് ചെറുകോൽപുഴ ചെത്തക്കൽ ഭാഗം വരെയും വടക്കു പമ്പാ നദി മുതൽ തെക്കു നാരങ്ങാനം ,മൈലപ്ര പ്രദേശം വരെയും കുന്നുകളും താഴ്വരകളും അതിരിട്ടു നിൽക്കുന്നതാണു ചെറുകോൽ ഗ്രാമപഞ്ചയത്ത്..തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ മാറ്റങ്ങൾ ഏറെയില്ലാതെ നിലനിൽക്കുന്ന കാർഷികപ്രധാനമായ പ്രദേശം കൂടിയാണിത്.

ഹൈന്ദവരും ക്രിസ്ത്യാനികളും മുസ്ലിങ്ങളും സ്നേഹവിശ്വാസങ്ങൾ പരസ്പരം കൈമാറി ജീവിക്കുന്ന ഈ പഞ്ചായത്തിൽ ആത്മീയ ബോധത്തിന്റെ വിശുദ്ധി കത്ത് സൂക്ഷിക്കുന്ന വളരെയധികം ആരാധനാലയങ്ങൾ ഉണ്ട് .തിരുവാറന്മുള ക്ഷേത്രത്തിലേക്കുള്ള തിരുവോണത്തോണി കാട്ടൂരിൽ നിന്നുമാണ് പുറപ്പെടുന്നത് .