"എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 15: വരി 15:


==പ്രവർത്തനങ്ങൾ 2020-21==
==പ്രവർത്തനങ്ങൾ 2020-21==
*
*
*
*
*
*
*
== <font size=4>'''<big>ഇംഗ്ലീഷ് ക്ലബ് 2019 -20  </big>'''==
സാർവത്രികത കൊണ്ട് പ്രാധാന്യമർഹിക്കുന്ന ഭാഷയാണ് ഇംഗ്ലീഷ്. ക്ലാസ് റൂം പ്രവർത്തനങ്ങൾക്ക് അപ്പുറം  ഭാഷാ തലങ്ങൾ ലളിതമായും രസകരമായും കുട്ടികളിൽ എത്തിക്കാൻ ക്ലബ്ബ് പ്രവർത്തനങ്ങൾ ലക്ഷ്യം വെക്കുന്നു.
ലക്ഷ്യങ്ങൾ
♦️ ഭാഷാപരിചയം
♦️ഭാഷാ പ്രാവീണ്യം ഉറപ്പുവരുത്തൽ
♦️ഭാഷാ തലങ്ങളിൽ സർഗപരമായ വളർച്ച
♦️ദിനാചരണങ്ങളിലെ അവതരണ സാധ്യത
♦️സർവ്വതോന്മുഖ വികാസം
♦️ഭാഷാ പഠനം വിദ്യാർത്ഥി സൗഹൃദപരമാക്കുക
♦️നൈപുണി വികാസം
'''പ്രവർത്തനങ്ങൾ'''
എസ് എൻ വി എസ് ഹൈസ്കൂൾ ഇംഗ്ലീഷ് ക്ലബ് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു വരുന്നു..
എല്ലാ വർഷവും അദ്ധ്യാപകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും ഓരോ കൺവീനർമാരെ വീതം തെരഞ്ഞെടുത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇംഗ്ലീഷ് ഭാഷയിൽ താല്പര്യമുള്ള വിദ്യാർഥികൾക്ക് ക്ലബ് മെമ്പർഷിപ്പ് നൽകിവരുന്നു. എല്ലാ മാസവും ക്ലബ് അംഗങ്ങൾ കൂടിച്ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുന്നു. അഞ്ചു മുതൽ പത്തു വരെയുള്ള  എല്ലാ ക്ലാസ്സുകളിലെയും  കുട്ടികളുടെയും  പ്രാതിനിധ്യം ക്ലബ്ബിൽഉറപ്പു വരുത്തുന്നു. കുട്ടികളുടെ ഭാഷാ വൈവിധ്യ തലങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് പ്രവർത്തനങ്ങൾ നടത്തി വരുന്നത്.
    കുട്ടികളിലെ സർഗ്ഗവാസന ക്ലാസ് മുറികളിൽ ഒതുക്കി നിർത്താതെ സമൂഹനന്മയ്ക്കായി ഉതകുന്ന തരത്തിൽ ഉപയോഗപ്പെടുത്താൻ ക്ലബ് പ്രത്യേകം ശ്രദ്ധിക്കുന്നു.
      ദിനാചരണങ്ങളുമായി  ബന്ധപ്പെട്ട്  വിവിധ മത്സരങ്ങൾ,  പ്രദർശനങ്ങൾ,  ക്ലാസ്സുകൾ എന്നിവ സംഘടിപ്പിച്ചു വരുന്നു.
2020 -21 അദ്ധ്യയനവർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങൾ കോവിഡ മഹാമാരിയുടെ പശ്ചാത്തലത്തിൽ പരമാവധി ഐസിടി സാധ്യതകൾ ഉപയോഗപ്പെടുത്തി നടത്തിവരുന്നു. യു പി തലത്തിൽ ഹലോ ഇംഗ്ലീഷ് പദ്ധതിയും കൃത്യമായി നടത്തി വരുന്നു.. ക്ലബ് അംഗങ്ങളുടെ വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ ഓരോ ദിവസവും ഓരോ പുതിയ ഇംഗ്ലീഷ് പദങ്ങൾ പരിചയിച്ചു വരുന്നു. പാഠപുസ്തകവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്ലബ്ബുമായി ചേർന്ന് അധിക ഭാഷാ പഠന സഹായങ്ങൾആയി നിർമ്മിക്കുന്നു.
256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1057627" എന്ന താളിൽനിന്ന് ശേഖരിച്ചത്