"എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/ലൈബ്രറി/2019അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl|G.H.S. Avanavancheri}} <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(വ്യത്യാസം ഇല്ല)

18:48, 17 നവംബർ 2020-നു നിലവിലുള്ള രൂപം

വായനാദിനാഘോഷവും വിദ്യാരംഗം കലാ സാഹിത്യവേദിയുടേയും, കേരളകൗമുദിയുടെ നേതൃത്വത്തിൽ എന്റെ കൗമുദി പദ്ധതിയുടേയും ഉദ്ഘാടനവും2019

അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ വായനാ ദിനാഘോഷവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും നടന്നു. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ യോഗം ഉദ്ഘാടനം ചെയ്തു. പി.റ്റി.എ.പ്രസിഡൻറ് അഡ്വ.എൽ.ആർ.മധുസൂദനൻ നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത കവി വിജയൻ പാലാഴി നിർവ്വഹിച്ചു. എന്റെ കൗമുദി പദ്ധതിയുടെ ചിറയിൻകീഴ് താലൂക്ക് തല ഉദ്ഘാടനം ബാവ ഹോസ്പിറ്റൽസ് എം.ഡി. ഡോ.ആർ.ബാബു നിർവ്വഹിച്ചു. ചന്ദ്രശേഖരൻ നായർ, ഹെഡ്മിസ്ട്രസ് എം.ആർ.മായ, കെ.ശ്രീകുമാർ, സജിത്, എം.ആർ.മധു, ഉണ്ണിത്താൻ രജനി എന്നിവർ സംസാരിച്ചു. വായനാദിന പ്രതിജ്ഞ ഏറ്റു ചൊല്ലിയ കുട്ടികൾ വായനയുടെ പ്രാധാന്യം ഉദ്ഘോഷിക്കുന്ന ലഘു നാടകം അവതരിപ്പിച്ചു. ജൻമദിനാഘോഷത്തിന്റെ ഭാഗമായി സുഹൃത്തുക്കൾക്ക് മിഠായി വിതരണം ചെയ്യുന്നതിനു പകരം സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്യുന്ന 'എന്റെ പിറന്നാൾ മധുരം പുസ്തക മധുരം' എന്ന പദ്ധതി സ്കൂളിൽ ആരംഭിച്ചു.

അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ വായനാദിനാഘോഷം2019

വായനാദിന പ്രശ്നോത്തരി മത്സരം

സ്കൂൾ ലൈബ്രറിയുടെ നേതൃത്വത്തിൽ വായനദിനത്തിൽ ഒരു പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. ഹൈസ്കൂളിൽ നിന്നും അമ്പതിലേറെ കുട്ടികൾ പ്രശ്നോത്തരി മത്സരത്തിൽ പങ്കെടുത്തു . മത്സരത്തിൽ കുട്ടികൾ ഉന്നത നിലവാരം പുലർത്തി. ഒന്നാം സ്ഥാനം 8 ബിയിലെ അൽഅമീനും രണ്ടാം സ്ഥാനം അതെ ക്ലാസ്സിൽ പഠിക്കുന്ന അനുപമയ്ക്കും ലഭിച്ചു .

കവിതാപഠന ക്ലാസ്

21 - 6 - 2019 ൽ വായനാവാരാചരണവുമായി ബന്ധപ്പെട്ട് മനോജ് പുളിമാത്ത് സാറിന്റെ ഒരു സ്‌പെഷ്യൽ ക്ലാസ് സംഘടിപ്പിച്ചു. ലൈബ്രറിയിലെ അംഗങ്ങളെ മാത്രം ഉൾക്കൊള്ളിച്ചാണ് ക്ലാസ് സംവിധാനം ചെയ്തത്. കുട്ടികൾക്ക് രസകരവും ആനന്ദപ്രദവുമായ രീതിയിൽ മനോജ് സർ ക്ലാസ് കൈകാര്യം ചെയ്തു. കുട്ടികളിൽ കവിതയെക്കുറിച്ചു കൂടുതൽ അറിയാനും ആസ്വദിക്കാനും താല്പര്യം ജനിക്കുന്ന ക്ലാസ്സായിരുന്നു.

ഡോക്യുമെന്ററി പ്രദർശനം

വായന വാരാചരണത്തിന്റെ ഭാഗമായി ഒരു ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ഗ്രന്ഥശാലകൾ രൂപപ്പെടുത്തുന്നതിന് വേണ്ടി പി.എൻ പണിക്കർ നടത്തിയ സേവനങ്ങളെ നന്നായി ആവിഷ്കരിച്ച ആ ഡോക്യുമെന്ററി ആദ്യകാല ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങളും പി.എൻ.പണിക്കരുടെ സേവനങ്ങളും കുട്ടികളുടെ മനസിലെത്തിക്കാൻ സഹായിച്ചു.

ലഘുനാടകം

ജൂൺ 19ന് കുട്ടികൾ അസ്സംബ്ലിയിൽ ഒരു ലഖു നാടകം അവതരിപ്പിച്ചു. നവ മാധ്യമങ്ങളുടെ കടന്നുകയറ്റം വായനയെ എത്രമാത്രം തകർത്തുവെന്നും , എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച്‌ വായന വീണ്ടും കരുത്താർജ്ജിക്കുന്നുവെന്നുമുള്ള സന്ദേശം കുട്ടിക്കളി എത്തിക്കാൻ പര്യാപ്തമായ ലഘു നാടകമായിരുന്നു അത്.

ജൂലൈ 5 ബഷീർ അനുസ്മരണ പ്രശ്നോത്തരി

ജൂലൈ അഞ്ചാം തീയതി ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ട് ബഷീറിന്റെ സാഹിത്യ കൃതികളെ അടിസ്ഥാനമാക്കിഒരു പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു . പ്രശ്നോത്തരി മത്സരത്തിൽ കുട്ടികൾ സജീവ പങ്കാളികളായിരുന്നു . മത്സരത്തിൽ കുട്ടികൾ മികച്ച നിലവാരം പുലർത്തിയതിനാൽ വിജയികളായി മൂന്ന് പേരെ തെരഞ്ഞെടുത്തു. ഒന്നാം സ്ഥാനം 8 സി യിലെ ആദർശയ്ക്കു ലഭിച്ചു. രനാദം സ്ഥാനം 10 ഇ യിലെ കാർത്തികേയനും മൂന്നാം സ്ഥാനം 8 ബി യിലെ അൽ അമീനും ലഭിച്ചു.

പുസ്തകമേള

ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി എൻ.പി. എസുകാരുടെ ഒരു പുസ്തകമേള സംഘടിപ്പിച്ചു