"സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ വൈറസ് തുറന്നിട്ട വാതിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (സ്കൂൾ കോഡ് ശെരിയാക്കി) |
||
വരി 28: | വരി 28: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=St Mary’s HSS Bharanaganam | | സ്കൂൾ=St Mary’s HSS Bharanaganam | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്=31077 | ||
| ഉപജില്ല=പാലാ | | ഉപജില്ല=പാലാ | ||
| ജില്ല=കോട്ടയം | | ജില്ല=കോട്ടയം |
21:39, 22 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം
വൈറസ് തുറന്നിട്ട വാതിൽ
നഗരത്തിലല ആർഭാടജീവിതം തുടങ്ങിയിട്ടട്ടയുള്ളൂ. പ്രതീക്ഷിക്കാലതയാണ് ഒരു വൈറസ് അതിനു വിരാമമിട്ടത്. ഞായറാഴ്ചകളിൽ പതിവുള്ള സിനിമ മുടങ്ങി.മിക്ക ദിവസങ്ങളിലും ഉണ്ടായിരുന്ന നിശാ പാർട്ടികളും മുടങ്ങി. തിരക്കിൽ നിന്നു കൊണ്ട് തിരക്കി നിരീക്ഷിക്കുന്ന താനിപ്പോൾ നിശ്ചലമായ ഒരു സമൂഹത്തിന്റെ ഭാഗമായിരിക്കുന്നു. അമ്മ പഴയതിലും സന്തോഷവതിയാണ്. മകനെ സ്നേഹാക്കാനും ശകാരിക്കാനുമുള്ള ഒരു അവസരം കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് അവർ. നഗരത്തിൻലറ മായാജാലങ്ങൾക്ക് അടിമയായിത്തീർന്ന എനിക്ക് ഗ്രാമത്തിലെ നിറംമങ്ങിയ കാഴ്ചകളിലേക്ക് ഉള്ള യാത്ര നിരാശ സമ്മാനിച്ചു. മരണം കൂടുന്നു എന്ന വാർത്ത എന്നിൽ നേരിയ മാറ്റമുണ്ടാക്കി.ഉടനെ ഒരു തിരികെപ്പോക്ക് ഉണ്ടാവില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നു. കാലത്തിന്റെ ഒഴുക്കിലും നഗരത്തിലെ തിരക്കിലും കാണാതായ എന്നെ ഞാൻ തിരയാൻ തുടങ്ങി. ഗ്രാമത്തിലെ കുളത്തിലും പുഴയിലും പാറി നടന്ന എന്നെ ഞാൻ തിരഞ്ഞു .പെട്ടെന്ന് ഒരു ദിവസം കുമ്പിളപ്പത്തിൽനിന്ന് ബർഗറിലേക്ക് ഞാൻ ചേക്കേറി. "അപ്പൂ..." അമ്മയുടെ ആ വിളി ഞാൻ ഇപ്പോഴും ആ പഴയ അപ്പു ആണെന്ന് ഓർമ്മിപ്പിച്ചു. തൊടിയിൽ പെറ്റ് കിടന്ന പട്ടിക്കും കുഞ്ഞുങ്ങൾക്കും അമ്മ തന്ന ഭക്ഷണം ഒരു മടിയും കൂടാതെ കൊടുത്തത് ഓർത്ത് ഞാനത്ഭുതപ്പെട്ടു. പെറ്റ് കിടക്കുന്ന പട്ടിക്ക് ശൗര്യം കൂടുതലാണന്ന് കേട്ടിട്ടുണ്ട് . പക്ഷേ ഭക്ഷണം നൽകിയപ്പോൾ പട്ടി നന്ദിയോടെ എന്നെ നോക്കി. ആ നോട്ടം തിയറ്ററിൽ കണ്ട സിനിമയെക്കാൾ എന്നെ ആനന്ദിപ്പിച്ചു. കോറോണ ലോകത്തിന് മുന്നിൽ മരണത്തിന്റെ വാതിൽ മാത്രമല്ല. തിക്കിലും തിരക്കിലും പെട്ട് നഷ്ടമായ യഥാർത്ഥ നമ്മളെ കണ്ടെത്താനുള്ള വാതിൽ കൂടിയാണ്. കുളത്തിൽ നിന്നു ഞാൻ നേരേ തീൻമേശയിലെ കുമ്പിളപ്പത്തിലേക്ക് ഓടി. ആ ഓട്ടം എന്റെ ജീവിതത്തിലേയ്ക്ക് തിരികെ ഉള്ള ഓട്ടമായിരുന്നു.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 22/ 10/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 22/ 10/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം