ഉള്ളടക്കത്തിലേക്ക് പോവുക

"എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

00:21, 30 സെപ്റ്റംബർ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

പുലരി തൻ പൊൻ പുടവ ചാർത്തി
സൂര്യകിരണമെൻ കണ്ണിൽ തട്ടി
കിളിക്കൊഞ്ചലിൽ താളലയത്താൽ
എൻ കണ്ണിമകൾ മേലെ വിടർന്നു

 പ്രഭാതത്തിന്റെ പ്രതിശോഭയാൽ
പ്രൗഢിയോടെ മരങ്ങൾ തലയാട്ടി
കളകളാരവത്തിൽ മൃദുല നാദമായി
 തിരതല്ലിയൊഴുകി നദീതലങ്ങൾ

പെട്ടെന്നുമേഘപാളിതൻ മുഖം മങ്ങി
ചെറുകാറ്റിൽകുളിരായി
മേഘം തൻ മിഴി നിറഞ്ഞൊഴുകി
 കുട്ടികൾ ആനന്ദഭരിതരായി

 താളമേളങ്ങളോടെപ്പം വെള്ളിക്കയറുകൾ
ആകാശത്തിൽ മിന്നൽ രൂപമായി
ഉച്ചയായി വിഷാദ സന്ധ്യയായി
കിളികൾ കൂട്ടിൽമയക്കത്തിലായി

 പരക്കെ ഇരുട്ടിൽ നിഴലിനുള്ളിൽ
 മനുഷ്യരും പ്രകൃതിയും ചെറുമയക്കത്തിലായി
 

അ‍‍ഞ്ജലി
9 എം.ജി.എം. എച്ച്. എസ്.എസ്. തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 30/ 09/ 2020 >> രചനാവിഭാഗം - കഥ