"ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(16055 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1004372 നീക്കം ചെയ്യുന്നു)
വരി 54: വരി 54:


== '''പാഠ്യേതര പ്രവർത്തനങ്ങൾ '''==
== '''പാഠ്യേതര പ്രവർത്തനങ്ങൾ '''==
*  സ്കൗട്ട് '''64 - കുട്ടികൾ '''ഉൾപ്പെടുന്ന''' 2 unit'''
<!--*  സ്കൗട്ട് '''64 - കുട്ടികൾ '''ഉൾപ്പെടുന്ന''' 2 unit'''
*  ഗൈഡ്സ് '''64 -  കുട്ടികൾ''' ഉൾപ്പെടുന്ന '''2 unit'''
*  ഗൈഡ്സ് '''64 -  കുട്ടികൾ''' ഉൾപ്പെടുന്ന '''2 unit'''
*  എൻ.സി.സി.''' 100 കുട്ടികൾ'''
*  എൻ.സി.സി.''' 100 കുട്ടികൾ'''
*  ലിറ്റിൽ കൈറ്റ്സ്.''' 120 കുട്ടികൾ''' 3 unit'''
*  ലിറ്റിൽ കൈറ്റ്സ്.''' 120 കുട്ടികൾ''' 3 unit'''
*  ജെ.ആർ.സി.''' 120 കുട്ടികൾ'''2 unit'''
*  ജെ.ആർ.സി.''' 120 കുട്ടികൾ'''2 unit'''-->
*  ബാന്റ് ട്രൂപ്പ് '''എട്ട് '''വർഷമായി വിജയകരമായി പ്രവർത്തിക്കുന്നു.
[[{{PAGENAME}}/ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
'''ക്ലാസ് മാഗസിൻ.'''  വർഷം തോറും ഓരോ ക്ലാസിലും മാഗസിൻ പുറത്തിറക്കുന്നു.
[[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
'''വിദ്യാരംഗം കലാ സാഹിത്യ വേദി ''' വിദ്യാരംഗം കലാസാഹിത്യ വേദി വിജയകരമായി പ്രവർത്തിക്കുന്നു.
[[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  '''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' എല്ലാ വിഷയത്തിനും ഓരോ ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു.
[[{{PAGENAME}}/കലാമേള|കലാമേള]]
'''കലാമേളയിൽ തുടർച്ചയായി ഉപജില്ലാതല ചാമ്പ്യൻഷിപ്പ്'''
*  [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*  [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]



20:24, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി
വിലാസം
പയ്യോളി

കോഴിക്കോട്, തിക്കോടി പി.ഒ, വടകര
,
673529
,
കോഴിക്കോട് ജില്ല
സ്ഥാപിതംതിങ്കൾ - ജൂലായ് - 1957
വിവരങ്ങൾ
ഫോൺ0496-2602076
ഇമെയിൽvadakara16055 @gmail.com
കോഡുകൾ
സ്കൂൾ കോഡ്16055 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ PRADEEPAN K
പ്രധാന അദ്ധ്യാപകൻ BENOY KUMAR K N
അവസാനം തിരുത്തിയത്
25-09-2020Sreejithkoiloth

[[Category:1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]

ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് ജില്ല, തിക്കോടി പഞ്ചായത്ത്

ചരിത്രം


1957 ജൂണിലാണ് ഗവൺമെന്റ് സെക്കണ്ടറി സ്കൂൾ,പയ്യോളി,പ്രവർത്തിച്ചുതുടങ്ങിയത്. അതുവരെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് വടകര ബി.ഇ.എം, കൊയിലാണ്ടി ബോർഡ് സ്കൂൾ, എലത്തൂർ സി.എം.സി.സ്കൂൾ എന്നീ സ്ഥാപനങ്ങളായിരുന്നു ആശ്രയം. ഈ സാഹചര്യത്തിലാണ് സ്കൂൾ സ്ഥാപിക്കാൻ കെ.അമ്പാടി നമ്പ്യാർ(പ്രസിഡണ്ട്) കെ.ഗോപാലക്കുറുപ്പ്(വൈസ് പ്രസിഡണ്ട്) , വി വി സുബ്രഹ്മണ്യഅയ്യർ (സെക്രട്ടറി), പി കുഞ്ഞബ്ദുള്ള(ജോയിന്റ് സെക്രട്ടറി), എൻ.പി.കൃഷ്ണമൂർത്തി(ട്രഷറർ), കെ.കുഞ്ഞനന്ദൻ നായർ (മെമ്പർ)ആയി തൃക്കോട്ടൂർ എഡ്യുക്കേഷൻ സൊസൈറ്റി രൂപം കൊള്ളുന്നത്. സൊസൈറ്റിയുടെ പ്രവർത്തനഫലമായി ഗവ:സെക്കണ്ടറി സ്കൂൾ,പയ്യോളി സ്ഥാപിക്കപ്പെട്ടു. 1959ൽ സൊസൈറ്റി 5 ഏക്കർ ഭൂമി പള്ളിക്കരയിലെ തൊണ്ടിപ്പുനത്തിൽ തറവാട്ടിൽ നിന്ന് വിലയ്ക്കുവാങ്ങി. 1960ൽ ഗവ: അക്വയർ ചെയ്ത 5.49 ഏക്കറും 1969 ൽ അക്വയർ ചെയ്ത 1.96 ഏക്കറും ഉൾപ്പെടെ ഇപ്പോൾ 12.45 ഏക്കറാണ് സ്കൂളിനുള്ളത്. (RS 82/4A82A 4 C പയ്യോളി സബ്റജിസ്ത്രാർ ഓഫീസ്). 1957 ജൂണിൽ സ്കൂൾ പ്രവർത്തനക്ഷമമാകുമ്പോൾ L ആകൃതിയിലുള്ള കെട്ടിടത്തിന്റെ പണിപൂർത്തിയായിരുന്നു.ശ്രീ.കുമാരമേനോനായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ, പ്രവേശന നമ്പർ 1 പയ്യോളി കെ.അമ്പാടിയുടെ മകൾ കെ കമലാക്ഷി. സ്കൂൾ ഡിസ്‍ട്രിക്ട് ബോർഡ് ഏറ്റെടുത്ത ശേഷമുള്ള ആദ്യകാല പുരോഗതിയുടെയെല്ലാം മുഖ്യശില്പി ശ്രീ.കുമാരമേനോനായിരുന്നു.പിന്നീട് സർവ്വശ്രീ പി.പരമേശ്വരൻ നമ്പ്യാർ, യു.എം.ആനി, എം ജാനകി അമ്മ, സി.ഒ.ബപ്പൻ കേയി, സി.വി .കാർത്ത്യായനി, എ.പി.ഫിലിപ്പോസ്, കെ.ഗംഗാധരനുണ്ണി, പി.വി.മാധവൻ നമ്പ്യാർ, കെ.ഭരതൻ,എലിയാമ്മജോസഫ് എൻ എം, നീലകണ് ഠൻ നായർ, ത്രിവിക്രമവാര്യർ, ജെ. ശിശുപാലൻ, ടി.ഒ.ജോസഫ്, ശിവശങ്കരൻ നായർ, പി ഗംഗാധരനുണ്ണി, പി എൻ ജാനകി, സി.കമലാദേവി, സി.ലീലാവതി, കെ.ആർ.ഇന്ദിര, ഭാസ്കരൻ നായർ, കെ.എൻ വിജയവാണി, കെ.സൗമിനി, യു.ഭാരതി, നളിനി കണ്ടോത്ത് എന്നിവർ പ്രധാന അധ്യാപകരായി സർവ്വശ്രീ. പ്രഭാകരൻ തമ്പി, പ്രശസ്ത കവി വി ടി കുമാരൻ, കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ, പി.കെ.രാഘവൻ, പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗമായിരുന്ന പ്രൊഫസർ കെ.പി വാസു, സംസ്ഥാന അധ്യാപക അവാർ‍‍ഡ് നേടിയ പി.ബാലൻ, കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന സെക്രട്ടറി ആയിരുന്ന കൊടക്കാട് ശ്രീധരൻ, കഥാകൃത്ത് മണിയൂർ.ഇ.ബാലൻ,കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആയിരുന്ന എം.കുട്ടികൃഷ്ണൻ എന്നിവരെല്ലാം ഇവിടെ അധ്യാപകരായിരുന്നു പ്രസിദ്ധ കാർ‍‍ഡിയോളജിസ്റ്റ് ‍‍ഡോ: വി കെ. വിജയൻ, കാർട്ടൂണിസ്ററായ ബി.എം.ഗഫൂർ, ഇ.സുരേഷ് എന്നിവരും കേരളസാഹിത്യ അക്കാദമി ഉപാധ്യക്ഷനായ യു.കെ.കുമാരൻ, കഥാകൃത്ത് വി.ആർ സുധീഷ്, നാടക കൃത്ത് ചന്ദ്രശേഖരൻ തിക്കോടി,കഥാകൃത്ത് ശ്രീധരൻ പള്ളിക്കര, ഒളിമ്പ്യൻ പി.ടി ഉഷ എന്നിങ്ങനെ ഒട്ടേറെ പൂർവ്വ വിദ്യാർത്ഥികളെ ഈ സ്ഥാപനത്തിന് അഭിമാനപൂർവ്വം ഒാർക്കാവുന്നതായിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പയ്യോളി റെയിൽവെ സ്റ്റേഷനിൽനിന്നും ഒരു കിലോമീറ്റർ അകലെ നാഷനൽ ഹൈവെ യുടെ സമീപത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. സ്കൂളിന്റെ സമീപത്തായി മേലടി പ്രൈമറി ഹെൽത്ത് സെന്റർ സ്ഥിതി ചെയ്യുന്നു. മൂന്ന് നിലകളുള്ല രണ്ട് കെട്ടിടങ്ങൾ ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലും അറുപതോളം ക്ലാസ്സ് റൂമുകളും മൂന്ന് സ്മാർട്ട് റൂമുകളും ലാബ് സൗകര്യവും ഹൈസ്കൂൾ ഹയർ സെക്കണ്ടറി വി എച്ച് എസ് സി വിഭാഗങ്ങളിലായി ഉണ്ട്. ഹരിതാഭമായ പ്രകൃതി സ്കൂളിനെ ഏത് സമയവും തണൽ നൽകുന്നു. ലോകചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട പയ്യോളി ഹൈസ്കൂൾ ഗ്രൗണ്ട് കായിക രംഗത്ത് സ്കൂളിനെന്നും പ്രചോദനം നൽകുന്നു. ഹൈസ്ക്കൂൾ സെക്ഷനിൽ 55 ഡിവിഷനുകളും ഹൈട്ടെക്ക് ക്ലാസ്സ് റൂമായിക്കഴിഞ്ഞു.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • * ശിശുപാലൻ,
  • *ജാനകി,
  • *പാർവതി ടീച്ചർ
  • *ലീലടീച്ചർ,
  • *ടി.ഒ. ജോസഫ്,
  • *കൃഷ്ണൻ നായർ,
  • *വിജയവാണി,
  • *സൗമിനി,
  • *ഒ. ഭാരതി
  • *നളിനി കണ്ടോത്ത്,
  • *ശശിധരൻമാസ്റ്റർ,
  • *രാമചന്ദ്രൻ,
  • *കെ കെ കമല ടീച്ചർ
  • *ചന്ദ്രൻ മാവിലാംകണ്ടി,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


  • പി.ടി.ഉഷ
  • യു. കെ കുമാരൻ
  • എവർ ഷൈൻ അലി
  • ഡോ. വിജയൻ(കാർഡിയോളജി)
  • വി ആർ സുധീഷ്
  • കലിങ്കാശശി
  • വിനീത് തിക്കോടി
  • പുഷ്പൻ തിക്കോടി

GALLERY

DIGITAL NEWS https://www.youtube.com/watch?v=p7gDZKQBOAU

വിവിധ ബ്ലോഗുകൾ

വഴികാട്ടി