"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 106: | വരി 106: | ||
പൂക്കോട്ടുംപാടം ഗവ : ഹൈസ്ക്കൂള്‍ അധ്യാപകസമിതി </font> | പൂക്കോട്ടുംപാടം ഗവ : ഹൈസ്ക്കൂള്‍ അധ്യാപകസമിതി </font> | ||
<font color=" | <font color="blue">''പ്രധാന അധ്യാപകന്‍''</font> : തോമസ് കെ അബ്രഹാം | ||
13:38, 23 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം | |
---|---|
വിലാസം | |
പൂക്കോട്ടുംപാടം മലപ്പുറം ജില്ല | |
സ്ഥാപിതം | 11 - 07 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ആംഗലേയം |
അവസാനം തിരുത്തിയത് | |
23-09-2010 | Ghsspookkottumpadam |
പാരമ്പര്യത്തിന്റെ പ്രൗഢഗാഥയുമായി കിഴക്കന്‍ ഏറനാടിന് തിലകച്ചാര്‍ത്തായി നിലകൊള്ളുന്ന നിലമ്പൂര്‍ കോവിലകത്തിന് 12 കി.മീ. കിഴക്കായി സൈലന്റ് വാലിയുടെ ബഫര്‍ സോണായി പ്രഖ്യാപിച്ച ന്യൂ അമരമ്പലം റിസര്‍വ് വനത്തിനടുത്ത് മലയോര നാടിന്റെ അക്ഷരക്കളരിയായി, ചരിത്രത്തിലെ ചോരപ്പാടുകളുടെ സ്മരണകളിരമ്പുന്ന മണ്ണില്‍ സാക്ഷാല്‍ പരമശിവന് ചന്ദ്രക്കല എന്ന പോലെ വിളങ്ങുന്ന പൂക്കോട്ടുംപാടം ഗവ: ഹയര്‍സെക്കന്‍ഡറി സ്ക്കൂള്‍.
കാട്ടാറിന്റെ സംഗീതവും കാടിന്റെ കുളിര്‍മയും ഈ അക്ഷരപ്പെരുമയുടെ തിരുമുറ്റത്ത് അപൂര്‍വ്വമായി സംഗമിക്കുന്നു
ചരിത്ര താളുകളിലൂടെ
മൂന്ന് ഏക്കര്‍ ഭൂമിയും 25000 രൂപയും സര്‍ക്കാറിനു നല്‍കിയാല്‍ ഗവണ്‍മെന്റ് മേഖലയില്‍ ഹൈസ്ക്കൂള്‍ ആരംഭിക്കും എന്ന സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അമരമ്പലം പഞ്ചായത്ത് പ്രസിഡണ്ട് പി.എം. അബ്രഹാം മാസ്റ്ററുടെ നേതൃത്വത്തില്‍ ഒരു ജനകീയ കമ്മറ്റി രൂപീകരിച്ചു. പരേതയായ ശ്രീ. ചക്കനാത്ത് മീനാക്ഷിയമ്മ 3 ഏക്കര്‍ ഭൂമി സംഭാവന നല്‍കി. ഉദാരമതികളായ നാട്ടുകാരില്‍ നിന്ന് പിരിച്ചെടുത്ത 25,000 രൂപ സര്‍ക്കാറില്‍ അടച്ചു. അങ്ങനെ അമരമ്പലം പഞ്ചായത്തില്‍ ഒരു ഹൈസ്ക്കൂള്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി.
1974 ജൂലൈ 11 നു മാമ്പറ്റയിലെ മദ്രസ കെട്ടിടത്തില്‍ അന്നത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആയിരുന്ന ശ്രീ സുധാമന്‍ സ്ക്കൂള്‍ ഉത്ഘാടനം ചെയ്തു. ശ്രീ ബഞ്ചമന്‍ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍. 1975 ല്‍ മൂന്ന് ഷിഫ്റ്റായി പായംപാടം ജി.എല്‍.പി. സ്ക്കൂളിലേക്ക് ക്ലാസ്സുകള്‍ മാറ്റി. പുതിയ കെട്ടിട നിര്‍മ്മാണം എന്നിട്ടും പൂര്‍ത്തിയായില്ല. പുതിയ കെട്ടിടത്തിനുവേണ്ട് പൂക്കോട്ടുംപാടത്ത് സ്ക്കൂള്‍ കമ്മറ്റി ഹര്‍ത്താല്‍ ആചരിച്ചു. കമ്മറ്റി 140 എം.എല്‍.എ മാരെ കണ്ട് നിവേദനം നല്‍കി. കമ്മറ്റി ആര്യാടന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായ സി.എച്ച്. മുഹമ്മദ് കോയയെ കണ്ടു നിവേദനം നല്‍കി. കമ്മറ്റിയുടെ ആവശ്യങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചു.1980 ല്‍ ഇന്നത്തെ സ്ഥലത്ത് കെട്ടിടം പണിത് ക്ലാസ്സുകള്‍ മാറ്റി. 20 ക്ലാസ്സുകളുള്ള കെട്ടിടം നിലവില്‍ വന്നു. 1995-96 വര്‍ഷം റിട്ടയേഡ് വില്ലേജ് ഓഫീസര്‍ ശ്രീ. പി.യു. ജോണിന്റെ നേതൃത്വത്തില്‍ പി.ടി.എ. പൊതുജനങ്ങളില്‍ നിന്ന് പിരിവെടുത്ത് 3 ക്ലാസ്സുകളുള്ള പി.ടി.എ. ഹാള്‍ പണികഴിപ്പിച്ചു. 03/12/1999 നു നിലമ്പൂര്‍ ബ്ലോക്ക് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച രണ്ട് ക്ലാസ്മുറികളുള്ള കെട്ടിടത്തിന്റെ ഉത്ഘാടനം നിര്‍വഹിക്കപ്പെട്ടു. നാല് ക്ലാസ്മുറികളുള്ള കെട്ടിടം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച് 11/10/2000 നു ഉത്ഘാടനം ചെയ്തു. ജൂബിലി ആഘോഷത്തിന്റെ ഭാഗമായി രണ്ട് മുറികളുള്ള സ്റ്റേജ് കം ക്ലാസ് റൂം പി.ടി.എ നിര്‍മ്മിച്ചു. തുടര്‍ന്ന് 20/03/2004 വര്‍ഷം എസ്.എസ്.എ യുടെ ഫണ്ട് ഉപയോഗിച്ച് നാലു ക്ലാസുമുറികളും ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മൂന്ന് ക്ലാസുമുറികളും നിര്‍മ്മിച്ചു.2004-05 വര്‍ഷം രണ്ട് ക്ലാസ് മുറികള്‍ ഹയര്‍സെക്കണ്ടറിക്കായി ശ്രീ.ആര്യാടന്‍ മുഹമ്മദ് എം.എല്‍.എ യുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചു.2005-06 ല്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ആറ് ക്ലാസ് മുറികളും പണിതു. ശ്രീ. അബ്ദുള്‍ വഹാബ് എം.പി. യുടെ അഞ്ചുലക്ഷം ഫണ്ട് ഉപയോഗിച്ച് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും 10 കെട്ടിടങ്ങളിലായി 35 ക്ലാസ്സ് മുറികളുണ്ടെങ്കിലും ഇപ്പോഴും സെഷണല്‍ സമ്പ്രദായമാണ് നിലനില്‍ക്കുന്നത്.
സ്ഥാപനം പൊതുവീക്ഷണത്തില്‍
ഹൈസ്ക്കൂല്‍ വിഭാഗത്തില്‍ 35 ഡിവിഷനുകളിലായി 1594 ഉം, ഹയര്‍സെക്കന്റരി വിഭാഗത്തില്‍ 12 ബാച്ചുകളിലായി 690 വിദ്യാര്‍ത്ഥികളും അധ്യയനം നടത്തിവരുന്നു. എട്ട്, ഒമ്പത് ക്ലാസ്സുകളില്‍ 12 വീതവും, പത്താം ക്ലാസ്സില്‍ 11 ഡിവിഷനുകളും +1, +2 എന്നിവയില്‍ ഹ്യുമാനിറ്റീസ്, കൊമേഴ്സ് , സയന്‍സ് എന്നിവയ്ക്ക് രണ്ട് വീതവും ബാച്ചുകളുമാണ് നിലവിലുള്ളത്. പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്യപ്പെട്ട ഏകദേശം 400 ഓപ്പണ്‍ സ്കീം വിദ്യാര്‍ത്ഥികളുടെ ഗൈഡന്‍സ് കേന്ദ്രവും പരീക്ഷാ സെന്ററുമാണ് ഈ വിദ്യാലയം.ഐ.ടി., മറ്റ് വിഷയങ്ങള്‍ എന്നിവയുടെ അധ്യാപകപരിശീലന കേന്ദ്രവും സമീപ പ്രദേശത്തെ 6 ഹൈസ്ക്കൂളിലേക്കുള്ള ടെക്സ്റ്റ്ബുക്ക് വിതരണ കേന്ദ്രവും ഈ സ്ക്കൂളാണ്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും ഹയര്‍ സെക്കണ്ടറിക്കുമായി 10 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.
ഐടി വിദ്യാഭ്യാസത്തിന്റെ ഭാഗമായി 11/10/2002 ന് അധ്യാപകരുടെയും പി.ടി.എ യുടെയും സഹായത്തോടെ ഒരു കമ്പ്യൂട്ടര്‍ ലാബ് നിലവില്‍ വന്നു. വിപുലീകരിച്ച് സൗകര്യപ്പെടുത്തി 07/06/2004 ന് രണ്ടാമത്തെ ലാബും ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ സൗകര്യത്തോടെ 16/08/2005 ന് സ്മാര്‍ട്ട് റൂം ഉത്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഏറ്റവും നല്ല കമ്പ്യൂട്ടര്‍ ലാബിനുള്ള രണ്ട് ലക്ഷം രൂപയുടെ അവാര്‍ഡ് 17/09/2007 നു ബഹു. വിദ്യാഭ്യാസ മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. ജില്ലയിലെ ഏറ്റവും നല്ല ലാബിനുള്ള 10,000 രൂപയും ലഭിച്ചു
അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം 07/02/2008 നു ഉത്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യം ലാബില്‍ ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
സവിശേഷ ശ്രദ്ധയും പരിഗണനയും വേണ്ട വിദ്യാര്‍ത്ഥികളുടെ ഉന്നമനം ലക്ഷ്യമാക്കി, സ്ക്കൂളില്‍ അവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടി ഒരു റിസോഴ്സ് റൂം ക്രമീകരിച്ചിട്ടുണ്ട്.മള്‍ട്ടിമീഡിയ ക്രമീകരണത്തോടുകൂടിയ ഒരു സ്മാര്‍ട്ട് റൂം രിതിയിലാണ് ഇത് സജ്ജമാക്കിയിട്ടുള്ളത്.CWSN കുട്ടികളെ സഹായിക്കാന്‍ ഒരു റിസോഴ്സ് ടീച്ചറേയും ഡിപ്പാര്‍ട്ട്മെന്റ് നിയോഗിച്ചിട്ടുണ്ട്.
2004-05 വര്‍ഷത്തെ ജില്ലയിലെ മികച്ച കമ്പ്യൂട്ടര്‍ ലാബിനുള്ള പുരസ്കാരം
വിദ്യാഭ്യാസ മന്ത്രിയായ ഇ.ടി. മുഹമ്മദ് ബഷീറില്‍ നിന്നും സ്ക്കൂള്‍ അധികൃതര്‍ ഏറ്റു വാങ്ങുന്നു
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ / മേളകള്‍.
1. ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവര്‍ത്തി പരിചയ മേളകള്‍.
പരിഷ്കരിച്ച മാന്വല്‍ പ്രകാരമുള്ള 1മുതല്‍ 12 വരെ ക്ലാസ്സുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് നടത്തുന്ന മേളയ്ക്ക് ആതി ഥ്യമരുളികൊണ്ട് 2009 നവംബര്‍ 23, 24, 25 തിയ്യതികളിലായി 94 -ഓളം സ്ക്കൂളുകളില്‍ നിന്നും 3000-ഓളം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് തത്സമയ മത്സരങ്ങള്‍ നടത്തി. സബ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന അധ്യാപകരും കുട്ടികളുമടക്കം രണ്ടായിരത്തിലധികം പേര്‍ക്ക് ഓരോ ദിവസവും ഉച്ചഭക്ഷണം നല്‍കി.എടരിക്കോട് വെച്ച് നടന്ന ജില്ലാ ശാസ്ത്ര മേളയില്‍ 30-ഓളം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുവാന്‍ സാധിക്കുകയും തൃശൂരില്‍ വെച്ചു നടന്ന സംസ്ഥാനമേളയില്‍ ഹയര്‍സെക്കന്ററി വിഭാഗത്തിലെ അഖില എന്ന കുട്ടി ലെതര്‍ & കാന്‍വാസ് ഇനത്തില്‍ വിജയിച്ച് ഗ്രേസ് മാര്‍ക്കിന് അര്‍ഹയാവുകയും ചെയ്തു.
2. കായികമേള
കായിക രംഗത്ത് പ്രത്യേകിച്ചും ഗെയിംസ് ഇനങ്ങളില്‍ നല്ല പ്രകടനം കാഴ്ചവെയ്ക്കുവാന്‍ സാധിച്ചിട്ടുണ്ട്. 19 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ക്രിക്കറ്റ്, ഹോക്കി എന്നിവയില്‍ വിദ്യഭ്യാസ ജില്ലയില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. അണ്ടര്‍ 19ആണ്‍കുട്ടികളുടെ ഫുട്ബോളില്‍ വിദ്യഭ്യാസ ജില്ലയില്‍ രണ്ടാം സ്ഥാനവും കൂടാതെ അണ്ടര്‍ 17ആണ്‍കുട്ടികളുടെ ഹോക്കിയില്‍ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. 4പേര്‍ക്ക് റവന്യൂ ജില്ലാ ഫുട്ബോള്‍, ക്രിക്കറ്റ് ടീമുകളിലേക്ക് സെലക്ഷന്‍ കിട്ടി. കൂടാതെ പത്താം ക്ലാസ്സിലെ സുഹൈല്‍ എന്ന കുട്ടിക്ക് സംസ്ഥാനത്തെ ഫുട്ബോള്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ചതും (അണ്ടര്‍-17) ഈ രംഗത്തെ മികച്ച നേട്ടങ്ങളാണ്.
3. കലാമേള
2009-10 വര്‍ഷത്തെ സ്ക്കൂള്‍ തല കലാമേളയില്‍ എ ഗ്രേഡ് നേടിയ 112 കുട്ടികളെ മണിമൂളി സ്ക്കൂളില്‍വെച്ച് നടന്ന സബ് ജില്ലാ മേളയില്‍ പങ്കെടുപ്പിച്ചു.സംസ്കൃതോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയതിന് പുറമെ ചില വ്യക്തിഗത ഇനങ്ങളില്‍ മികച്ച നേട്ടം കൈവരിക്കാനായി. ചുങ്കത്തറ നടന്ന ജില്ലാ മേളയില്‍ കുട്ടികളെ പങ്കെടുപ്പിച്ചു.
4. എന്‍.എസ്.എസ്.യൂണിറ്റ്
01-01-2009ല്‍ 50 കുട്ടികളടങ്ങുന്ന എന്‍.എസ്.എസ്.യൂണിറ്റ് അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സി. സുജാത ഉദ്ഘാടനം ചെയ്തു. 14-11-2009, 15-11-2009 തിയ്യതികളില്‍ ഒരു മിനി ക്യാമ്പ് നടത്തി. 20-12-2009 മുതല്‍ 26-12-2009 വരെ ജി.യു.പി.എസ്. പറമ്പയില്‍സപ്ത ദിന ക്യാമ്പ് നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എ. റസാഖ് ഉദ്ഘാടനം ചെയ്തു.അതോടനുബന്ധിച്ച് അയ്യപ്പന്‍കുളം റോഡ് സഞ്ചാരയോഗ്യമാക്കി.
5. പഠനയാത്രകള്‍
ഹൈസ്ക്കൂള്‍ വിഭാഗത്തിലും ഹയര്‍ സെക്കന്ററി വിഭാഗത്തിലും പഠനയാത്രകള്‍ സംഘടിപ്പിച്ചിരുന്നു. ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ ഉത്തര കേരളത്തിലെ പ്രധാന തുറമുഖമായ നഗരമായ കോഴിക്കോട് കേന്ദ്രീകരിച്ചും കേന്ദ്ര ഗവണ്‍മെന്റ് ദേശീയോദ്യാനമായി പ്രഖ്യാപിച്ചിട്ടുള്ള സൈലന്റ് വാലി കേന്ദ്രീകരിച്ചും പഠനയാത്രകള്‍ സംഘടിപ്പിച്ചു. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ തിരുവനന്തപുരം-എറണാകുളം-പറമ്പിക്കുളം എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് മൂന്ന് പഠനയാത്രകള്‍ സംഘടിപ്പിക്കുകയുണ്ടായി.
6. വെല്‍ഫെയര്‍
അത്യാവശ്യമുള്ള മുഴുവന്‍ കുട്ടികള്‍ക്കും യൂണിഫോം നല്‍കുന്നതിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹായത്തോടെയും അധ്യാപകരുടെ സഹായത്തോടെയും കഴിഞ്ഞിട്ടുണ്ട്. ലഘു വൈദ്യ സഹായം ആവശ്യമുള്ള മുവുവന്‍ സന്ദര്‍ഭങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് അത് നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. കൂടാതെ കഴിഞ്ഞ വര്‍ഷം പെയിന്‍ & പാലിയേറ്റീവ് സംഘടനയുടെ പ്രവര്‍ത്തനത്തില്‍ സഹകരിച്ച് ഏകദേശം മുക്കാല്‍ ലക്ഷം രൂപയും ഈ വര്‍ഷം ഒരു വിദ്യാര്‍ത്ഥിയുടെ സര്‍ജറി ആവശ്യത്തിലേക്ക് 29500 രൂപയും വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് സ്വരൂപിച്ച് നല്‍കി സാമൂഹ്യ പ്രതിബദ്ധത തെളിയിക്കുകയുണ്ടായി.
ക്ലബുകള്‍
കുട്ടികളുടെ വിവിധ മേഖലകളിലെ താത്പര്യം കണക്കിലെടുത്ത് അവരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സഹായകമായ വിധം വിവിധ ക്ലബ്ബുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.
- ഉറുദു ക്ലബ്
- അറബി ക്ലബ്
- നേച്വര്‍ ക്ലബ്
- ഗണിത ക്ലബ്
- സയന്‍സ് ക്ലബ്
- ഐ ടി ക്ലബ്
- സാമൂഹ്യശാസ്ത്രക്ലബ്
- സ്പോര്‍ട്സ് ക്ലബ്
- SCOUT and GUIDES
- വിദ്യാരംഗം കലാ സാഹത്യ വേദി
- ക്ലാസ് മാഗസിന്.
അദ്ധ്യാപക സമിതി
പൂക്കോട്ടുംപാടം ഗവ : ഹൈസ്ക്കൂള്‍ അധ്യാപകസമിതി
പ്രധാന അധ്യാപകന്‍ : തോമസ് കെ അബ്രഹാം
സ് റ്റാഫ് സെക്രട്ടറി
കെ.വി. രാജന്‍
ഗണിതശാസ്ത്ര വിഭാഗം
1. ജയ്സിംഗ് ജോസ്. ജി. ആര്‍
2. ബിജോയ്. സി
3. വില്‍സന്‍. എം.പി
4. മിനി തെരെസ്സ
5. രമാദേവി.പി.ബി
6. സിന്ധു. പി
7. അനിത. ആര്‍
8. രാധിക. പി
ഭൗതികശാസ്ത്ര വിഭാഗം
1. അന്നമ്മ
2. കെ. വിനീത
3. ഷാജിത. കെ
4. പി.ഉണ്ണികൃഷ്ണന്‍
6. സെലിനാമ്മ തോമസ്
ജീവശാസ്ത്ര വിഭാഗം
1. പി.ജെ. ഏലിയാമ്മ
2. ജില്‍സമ്മ തോമസ്
3. വിനീഷ്. ടി.വി
4. കവിത. ബി.കെ
സാമൂഹ്യശാസ്ത്ര വിഭാഗം
1. കെ. കോമളവല്ലി
2. ജി.പ്രസാദ്
3. പി. ശോഭ
4. കെ.അബ്ദുള്‍ അസീസ്
5. കെ. രാമന്‍ കുട്ടി
6. വി.പി.സുബൈര്‍
ഇംഗ്ലീഷ് വിഭാഗം
1. സി.പി.ആസ്യ
2. ഇ.ഉണ്ണിക്രിഷ്ണന്‍
5. പ്രമീള വൈക്കതൊദി
മലയാള വിഭാഗം
1. കെ.വി. രാജന്‍
2. ജി.സാബു
3. എ. ബാലകൃഷ്ണന്‍
4. പി.സി. നന്ദകുമാര്‍
ഹിന്ദി വിഭാഗം
1. രഘുവീര്‍ രാമകൃഷ്ണന്‍
2. എ. ഉഷ
3. എം.കെ. സിന്ധു
അറബി വിഭാഗം
1. എ.പി. ഓബ്ദുള്‍ ലത്തീഫ്
2. റഹിയാബീഗം വട്ടോളി
3. കെ.ഹഫ്സത്ത്
ഉറുദു വിഭാഗം
1. യൂനുസ്. പി
സംസ്തൃതം വിഭാഗം
1. സി.ആര്‍. മധുസൂദന മേനോന്‍
സ്പെഷ്യല്‍ ടീച്ചേര്‍സ്
1. കെ. ബാബു കുമാര്‍(Music)
2 .വി.എ. അനില്‍കുമാര്‍ (P.E.T)
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ജോര്‍ജ് ബഞ്ചമിന്‍ (1974-76) | ആര്‍. മോഹന്‍ (1976-78) | എന്‍.കെ. രാഘവന്‍ (1978-79) | എസ്. വര്‍ഗ്ഗീസ് (1979-80) | | വി.കെ. സുലൈമാന്‍ (1980-81) | കെ. ദിവാകരന്‍ (1981-82) | എന്‍. ഗോപിനാഥന്‍ ആചാരി (1982-84)| ബി. ഗിരിജാബായ് (1984-86) | എന്‍. ഗംഗാധരന്‍ നായര്‍(1986-88) | എസ്. ജനാര്‍ദ്ദനന്‍ നായര്‍ (1988-89 ) | ജോര്‍ജ്. വി. അബ്രഹാം (1989-91) | ബി. സരസമ്മ (1991-92) | വി.കൊച്ചു നാരായണന്‍(1992-93) | വി.പി. രാജന്‍(1993-94) | ഡി. രുഗ്മിണിയമ്മ (1994-95) | കെ.പി. പുഷ്പ (1995-96) | ജോസഫ് ജോര്‍ജ് (1997-99) | കെ. വിജയന്‍ (1999-2000)| പി. നാരായണിക്കുട്ടി (2000-02) | പി. സുലോചന (2002-03) | പി.കെ. കുഞ്ഞച്ചന്‍ (2005) | കെ. പാര്‍വതി (2005) | എന്‍.നിര്‍മ്മല | പാത്തുമ്മ ചോലക്കല്‍ |അന്നമ്മ | കെ. ഭാസ്കരന്‍ | തോമസ്.കെ.അബ്രഹാം
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.