ജി.എച്ച്.എസ്.എസ്.പൂക്കോട്ടുംപാടം / ഐ ടി ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

8, 9, 10 ക്ലാസ്സുകളിൽ നിന്ന് ക്ലാസ്സ് ഐ.ടി കോർഡിനേറ്റർമാർ ഉൾപ്പെടെ 140 ൽ അധികം അംഗങ്ങളെ ഉൾപ്പെടുത്തി ക്ലബ് രൂപീകരിച്ചു. ക്ലബിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എസ്.ഐ.ടി.സി, ജെ.ഐ.ടി.സി.മാർ നേതൃത്വം നൽകുന്നു.ഓണാഘോഷങ്ങളുടെ ഭാഗമായി ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു. ഒന്നും രണ്ടും സ്ഥാനം നേടിയ 8, 9, 10 ക്ലാസ്സുകളിലെ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. ഐ.ടി. മേളയുടെ മുന്നോടിയായി മത്സരയിനങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകി.ഐ.സി.ടി അധിഷ്ഠിത പഠനം ക്ലാസ്സ് റൂമുകളിൽ കൂടുതൽ സജ്ജീവമാക്കുന്നതിന് ക്ലാസ്സ് ഐ.ടി കോർഡിനേറ്റർമാർക്ക് പ്രത്യേക പരിശീലനം നൽകി. ഇവർക്ക് ഫ്രീ സോഫ്റ്റ് വെയർ ഇൻസ്റ്റലേഷൻ, ഹാർഡ് വെയർ ഇവയിൽ പ്രത്യേകം പരിശീലനം നൽകി വരുന്നു.
ഡിജിറ്റൽ പൂക്കളം

എക്സിബിഷൻ

exhibition
old 35mm film projector
exhibit
parts of a computer