"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 709: വരി 709:


https://www.facebook.com/groups/1415896288565493/permalink/2317140535107726/
https://www.facebook.com/groups/1415896288565493/permalink/2317140535107726/
=== എപിജെ സയൻസ് ക്ലബ്ബ് ഉദ്ഘാടനം ജൂലൈ 2 ===
==== കർക്കിടകക്കഞ്ഞി ചീരക്കറി മല്ലിയില ചമ്മന്തി  ഉച്ചഭക്ഷണം ====
കെ കെ എം എൽ പി  സ്കൂളിലെ എ.പി.ജെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സ്കൂളിലെ ഉച്ചഭക്ഷണം സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ തയ്യാറാക്കി കർക്കിടകക്കഞ്ഞി ചീരക്കറി മല്ലിയില ചമ്മന്തി എന്നിവ ഉൾപ്പെട്ട ആരോഗ്യകരമായ ഉച്ചഭക്ഷണം കുട്ടികൾക്ക് നൽകി കുട്ടികൾ അവർ സ്വയം നിർമ്മിച്ച പ്ലാവിലക്കൊമ്പിൽ ഭക്ഷണം കോറിക്കഴിച്ചു ആരോഗ്യകരമായ ഭക്ഷണശീലം കുട്ടികളിൽ വളർത്താൻ ഉതകുന്ന ക്ലാസും നൽകി
==== എ.പി.ജെ സയൻസ് ക്ലബ്ബ് ഉദ്ഘാടനം ====
ഉച്ചയ്ക്ക് ശേഷം രണ്ടു മണിയോടെ എപിജെ സയൻസ് ക്ലബ്ബ് ബഹുമാനപ്പെട്ട ശ്രീ .നരേന്ദ്രൻ മാഷ് ഉദ്ഘാടനം ചെയ്തു.ശ്രീമതി കൃഷ്ണവേണി ടീച്ചർ കുട്ടികൾക്ക് മുട്ടയും പാലും എത്രത്തോളം അത്യാവശ്യമാണ് എന്ന് അതിലുള്ള പ്രോട്ടീനിന്റെ അളവ് കൂടുതലാണ് എന്നും ചെറിയൊരു എക്സ്പിരിമെന്റ് ലൂടെ കുട്ടികളുടെ മുന്നിൽ വിശദീകരിച്ചു കാണിച്ചു.ഉദ്ഘാടന ചടങ്ങിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു. സയൻസ് ക്ലബ്ബിൻറെ കൺവീനർമാരായ അധ്യാപകരും വിദ്യാർത്ഥികളും സന്നദ്ധരായിരുന്നു.സയൻസ് ക്ലബ്ബിലെ വിദ്യാർത്ഥികൾ എപിജെ സയൻസ് ക്ലബ്ബിൻറെ എളിയ പരീക്ഷണങ്ങൾ ചെയ്തു കാണിച്ചു.ഉദ്ഘാടന ചടങ്ങ് ബഹുമാനപ്പെട്ട ശ്രീ നരേന്ദ്രൻ മാഷ് അതിഥിയായി എത്തി കുട്ടികൾക്ക് ആകർഷിക്കുന്ന രീതിയിലുള്ള നല്ല പാട്ടുകൾ പാടി കൊടുത്തു.
==== എക്സിബിഷനും പലതരം  ഇലകൾ ====
പിടിഎ പ്രസിഡൻറ് ശ്രീ ഷക്കീർ ഹുസൈൻ പ്രധാന അധ്യാപിക ശ്രീമതി റഹ്മത്ത് നിസാകെ അവർകളും ചടങ്ങിൽ സനിതരായിരുന്നു.എപിജെ സയൻസ് ക്ലബ്ബ് ഭാരവാഹികൾ ഇലകൾ കൊണ്ടുള്ള എക്സിബിഷനും പലതരം ഇലകളെ കൊണ്ട് നിർമ്മിച്ച രൂപങ്ങളും പ്രദർശനത്തിന് വച്ചിരുന്നു ഇലകളുടെ നന്മകളും ഇലക്കറികളുടെ സവിശേഷതകളും പ്രത്യേകം എടുത്തു പറഞ്ഞ് രീതിയിലായിരുന്നു സജ്ജീകരിച്ചിരുന്നത്.എപിജെ സയൻസ് ക്ലബ്ബിനും കൺവീനർമാർക്കും പങ്കെടുത്ത വിദ്യാർത്ഥികൾക്കും പ്രതിനികൾക്കും ആശംസകൾ നേർന്നുകൊണ്ട് പി.ടി.എ പ്രസിഡൻറ് ശ്രീശക്തി ഹുസൈൻ അവർകൾ നമ്മുടെ വിദ്യാലയത്തിന്റെ വളർച്ചയെ പ്രശംസിച്ചു.  APJ സയൻസ് ക്ലബ്ബ് ഭാരവാഹികൾ ഇലകൾ കൊണ്ടുള്ള എക്സിബിഷനും പലതരം ഇലകളെ കൊണ്ട് നിർമ്മിച്ച രൂപങ്ങളും പ്രദർശനത്തിന് വെച്ചിരുന്നു.ഇലകളുടെ നന്മകളും ഇലക്കറികളുടെ സവിശേഷതകളും പ്രത്യേകം എടുത്തു പറയത്തക്ക രീതിയിലായിരുന്നു സജീകരിച്ചിരുന്നത്.
       ശ്രീ.നരേന്ദ്രൻ മാഷുടെ പാട്ടുകളും ശ്രീമതി.കൃഷ്ണവേണി ടീച്ചറുടെ സിമ്പിൾ എക്സ്പിരിമെന്റ് കുട്ടികൾക്ക് ഏറെ കൗതുകകരമായി.മുട്ടയും പാലും ഒരുപോലെ ഇഷ്ടപ്പെടുന്ന കുരുന്നുകൾക്ക് അതിൻറെ നന്മ എടുത്തുപറയത്തക്ക രീതിയിലായിരുന്നു എക്സ്പിരിമെന്റ് .കൂടുതൽ പ്രോട്ടീനുകൾ നമ്മുടെ ശരീരത്തിന് ലഭിക്കുന്ന ഈ രണ്ട് ഭക്ഷ്യവസ്തുക്കളും നമ്മുടെ നിത്യജീവിതത്തിൽ എത്ര പ്രാധാന്യമാണ് എന്ന് വിശദീകരിച്ചു.APJ സയൻസ് ക്ലബ്ബിനും കൺവീനർമാർക്കും പങ്കെടുത്ത വിദ്യാർത്ഥി പ്രതിനിധികൾക്കും ആശംസകൾ നേർന്നുകൊണ്ട് പിടിഎ പ്രസിഡൻറ് ശ്രീ.ഷക്കീർ ഹുസൈൻ അവർകൾ നമ്മുടെ വിദ്യാലയത്തിന്റെ വളർച്ചയെ പ്രശംസിച്ചു.
       സ്റ്റാഫ് സെക്രട്ടറി  ശ്രീ.ഫെമിൽ സാർ സയൻസ് ക്ലബ്ബിന് എല്ലാവിധ ആശംസകളും അർപ്പിച്ചു.തുടർന്ന് പ്രധാന അധ്യാപിക ,മാക്സ് ക്ലബ് കൺവീനർ ശ്രീമതി.ഷെഫിനി എന്നിവർ സയൻസ് ക്ലബ്ബിനും അതിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും അതിഥികൾക്കും ആശംസകൾ അർപ്പിച്ചു.
   നമ്മുടെ വിദ്യാലയത്തിലെ ഐ. ഇ.ഡി.സി കോഡിനേറ്റർ ശ്രീമതി.ലെജി ടീച്ചർ കുട്ടികൾക്കായി പാട്ട് പാടി കൊടുക്കുകയും ചെയ്തു.എല്ലാ കുരുന്നുകൾക്ക് ആവേശം ഉണർത്തുന്ന ഒന്നായി മാറി.സയൻസ് ക്ലബ് കൺവീനർ ശ്രീമതി.സ്മിതാ .വി . ആർ ക്ലബ്ബിൻറെ പരിപാടികൾക്ക് അവസാനം എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
https://www.facebook.com/groups/1415896288565493/permalink/2317473278407785/
https://www.facebook.com/groups/1415896288565493/permalink/2317946925027087/
https://www.facebook.com/groups/1415896288565493/permalink/2318059745015805/
https://www.facebook.com/groups/1415896288565493/permalink/2318093421679104/