"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4: വരി 4:


== 2022-2023 അധ്യാനവർഷത്തിലെ മികവുകൾ ==
== 2022-2023 അധ്യാനവർഷത്തിലെ മികവുകൾ ==
=== സ്കൂളിന് ജില്ലാതല സ്കൂൾ വിക്കി പുരസ്കാരം ===
[[പ്രമാണം:Schoolwiki Award2022 MALAPPURAM 2nd.jpg|300px|thumb|right|സ്കൂൾവിക്കി പുരസ്കാരം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയിൽനിന്ന് സ്വീകരിക്കുന്നു.]]
2021-22 അധ്യയന വർഷത്തെ ജില്ലാതല സ്കൂൾ വിക്കി പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മലപ്പുറം ജില്ലയിൽ രണ്ടാം സ്ഥാനം ഇരുമ്പുഴി ഗവ. ഹയർസെക്കണ്ടറി സ്കൂൾ കരസ്ഥമാക്കി.  സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളെയും ബന്ധിപ്പിച്ച് സഹവർത്തിത പഠനാനുഭവം പ്രദാനം ചെയ്യുന്നതിനും മലയാളം കമ്പ്യൂട്ടിംഗ് വ്യാപകമാക്കുന്നതിനും കൈറ്റ് ( ഐ.ടി@സ്കൂൾ ) ആരംഭിച്ച 15000 ത്തോളം സ്കൂളുകൾ ഉൾപ്പെട്ട പദ്ധതിയാണ് 'സ്കൂൾ വിക്കി'
സ്കൂൾ വിക്കി'യുടെ മുൻ കോ-ഓർഡിനേറ്ററായിരുന്ന  കെ.ശബരീഷിന്റെ പേരിലാണ് സ്കൂൾ വിക്കി സംസ്ഥാന അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് മഹാമാരിക്കു ശേഷം 2021 നവംബർ 1 ന് തിരികെ സ്കൂളിലേക്ക് സ്കൂൾ പ്രവേശന ഉദ്ഘാടന വേദിയിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചതായിരുന്നു ഇത്തവണ സംസ്ഥാനതലത്തിൽ ഒന്ന്, രണ്ട്, മൂന്ന്  സ്ഥാനങ്ങൾക്ക് യഥാക്രമം  ഒന്നര ലക്ഷം, ഒരു ലക്ഷം,  എഴുപത്തയായിരം രൂപ സമ്മാനത്തുകയുള്ള ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം.
സ്കൂൾ ചരിത്രം, മാനേജ്മെന്റ്, പ്രധാനാധ്യാപകർ, സൗകര്യങ്ങൾ, ലഭ്യമായ അംഗീകാരങ്ങൾ, സ്കൂളിലെ ക്ലബ്ബുകൾ പ്രവർത്തനങ്ങൾ, പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ, എന്നിവയെല്ലാം കൃത്യമായി വളരെ ഭംഗിയായി ക്രമീകരിക്കുന്ന വിദ്യാലയങ്ങളിൽ നിന്ന് ഉപജില്ല, ജില്ല, ക്ലസ്റ്റർ,  തുടങ്ങിയ ഘട്ടങ്ങളെല്ലാം കഴിഞ്ഞ് 85 സ്കൂളുകൾ മാത്രമായി ചുരുങ്ങിയ സംസ്ഥാന തല മത്സരത്തിൽ മലപ്പുറം ജില്ലയിൽനിന്നുള്ള സ്കൂളുകളിൽ രണ്ടാം സ്ഥാനമാണ് സ്കൂൾ നേടിയത്. ജില്ലതല രണ്ടാം സ്ഥാനം ലഭിച്ച സ്കൂളിന് മെമന്റോയും പ്രശസ്തിപത്രവും 15000 രൂപ കാഷ് അവാർഡുമാണുള്ളത്. 
തിരുവനന്തപുരത്ത് നിയമസഭാമന്ദിരത്തിലെ  ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ചുനടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽവെച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയിൽ നിന്ന് സ്കൂളിലെ അധ്യാപക പ്രതിനിധികളും വിദ്യാർഥി-വിദ്യാർഥിനി പ്രതിനിധികളും ചേർന്ന് സ്കൂൾവിക്കി പുരസ്കാരം ഏറ്റുവാങ്ങി. സ്കൂൾ എസ്.ഐ.ടി.സി.യുടെ നേതൃത്വത്തിലാണ് വിക്കി പേജുകൾ അപ്ഡേറ്റ് ചെതുവരുന്നത്. ഡാറ്റകൾ ശേഖരിക്കാനും വാർത്തകൾ തയ്യാറാക്കാനും ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ സഹകരണം ഉപയോഗപ്പെടുത്തുന്നു. ക്ലബ് കോർഡിനേറ്റർമാരായ അധ്യാപകരും ഈ സംരംഭത്തെ അകമഴിഞ്ഞു സഹായിച്ചുവരുന്നു.


=== മികച്ച എസ്.എസ്.എൽ.സി. റിസൾട്ട് ===
=== മികച്ച എസ്.എസ്.എൽ.സി. റിസൾട്ട് ===
[[പ്രമാണം:18017-vb-22-5.jpg|300px|thumb|right|മിച്ചവിജയത്തിന് സ്കൂളിന് ലഭിച്ച ആദരം മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ടിൽ നിന്ന് സ്വീകരിക്കുന്നു.]]
[[പ്രമാണം:18017-vb-22-5.jpg|300px|thumb|right|മിച്ചവിജയത്തിന് സ്കൂളിന് ലഭിച്ച ആദരം മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ടിൽ നിന്ന് സ്വീകരിക്കുന്നു.]]
എസ്.എസ്.എൽ.സി. വിജയം 100 ശതമാനം, 22 പേർക്ക് മുഴുവൻ വിഷയങ്ങളിലും എപ്ലസ്. ഈ മികച്ച വിജയത്തിന് മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വക പ്രത്യേക ആദരം. മെമെന്റോ എച്ച്.എമ്മും പി.ടി.യെ ഭാരവാഹികളും അധ്യാപക പ്രതിനിധികളും ചേർന്ന് മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് റഫീഖയിൽ നിന്ന് ഏറ്റുവാങ്ങി.  
എസ്.എസ്.എൽ.സി. വിജയം 100 ശതമാനം, 22 പേർക്ക് മുഴുവൻ വിഷയങ്ങളിലും എപ്ലസ്. ഈ മികച്ച വിജയത്തിന് മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വക പ്രത്യേക ആദരം. മെമെന്റോ എച്ച്.എമ്മും പി.ടി.യെ ഭാരവാഹികളും അധ്യാപക പ്രതിനിധികളും ചേർന്ന് മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് റഫീഖയിൽ നിന്ന് ഏറ്റുവാങ്ങി.