"പിണറായി ജി.വി ബേസിക് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 75: വരി 75:
== ക്ലബ്ബുകൾ ==
== ക്ലബ്ബുകൾ ==


=== വിദ്യാരംഗം കലാ സാഹിത്യ വേദി ക്ലബ്ബ് ===
ജൂൺ
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ക്ലബ്ബ് ഉദ്ഘാടനം പ്രധാന അധ്യാപിക ശ്രീമതി റീന ടീച്ചർ നിർവ്വഹിച്ചു. മുഴുവൻ കുട്ടികളെയും വിദ്യാരംഗം സാഹിത്യ വേദിയുടെ ക്ലബ്ബിൽ ഉൾപ്പെടുത്തി. 19 /6 /21 മുതൽ 5/ 7 /21 വരെ വായനപക്ഷാചരണം നടത്തി. വായനാദിനത്തോടനുബന്ധിച്ച് പ്രശസ്ത കവി ശ്രീ കൽപ്പറ്റ നാരായണൻ സർഗ്ഗവേദി ഉദ്ഘാടനം ഓൺലൈൻ വഴി നിർവഹിച്ചു. പ്രശസ്ത കവി ശ്രീ മുരുകൻ കാട്ടാക്കട ആശംസ അറിയിക്കുകയും ചെയ്തു.
ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ വീട്ടിൽ ഒരു ലൈബ്രറി ഒരുക്കൽ, അക്ഷര വൃക്ഷം, അക്ഷര കേളി ഗൃഹം, വായനാമത്സരം, മഹത് വചന ശേഖരണം, ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ, പ്രാദേശിക വിവര ശേഖരണം, പ്രാദേശിക എഴുത്തുകാരെ കണ്ടെത്തൽ, ക്വിസ് മത്സരം, ഡിജിറ്റൽ കുടുംബമാസിക തയ്യാറാക്കൽ, മഹത് ഗ്രന്ഥങ്ങളുടെ പാരായണം, എന്നെ സ്വാധീനിച്ച കഥാപാത്രം, പോസ്റ്റർ രചന എന്നീ പ്രവർത്തനങ്ങൾ നടത്തി . വായനാ മത്സരത്തിൽ എൽ പി വിഭാഗം അനുഗ്രഹ പി, യുപി വിഭാഗം ലക്ഷ്മിക സി എന്നിവരെയും ക്വിസ് മത്സരത്തിൽ എൽ പി വിഭാഗം നീൽ  ലതീഷ്, യുപി വിഭാഗം സൽ വിനെയും തിരഞ്ഞെടുത്തു.
ജൂലൈ
ബഷീർ ദിനത്തോടനുബന്ധിച്ച് പ്രശസ്ത കവി പവിത്രൻ തീക്കുനിയുടെ അനുസ്മരണപ്രഭാഷണതോട് കൂടി വായനാ പക്ഷാചരണ പ്രവർത്തനങ്ങൾക്ക് സമാപനമായി. ബഷീർ ദിനത്തിൽ ഓൺലൈൻ ക്വിസ്, മോണോ ആക്ട്, രേഖാചിത്രം എന്നീ പ്രവർത്തനങ്ങൾ നടത്തി. ക്വിസ് മത്സരത്തിൽ യുപി വിഭാഗം ലക്ഷ്മിക സി, അനുനന്ദ് സുകിലേഷ്, അനന്ദു കൃഷ്ണ എന്നിവരെ തിരഞ്ഞെടുത്തു. വായന പക്ഷാചരണ സമാപനവും ആയി  ബന്ധപ്പെട്ട മാതൃഭൂമി ചീഫ് ബ്യൂറോ മലപ്പുറം ശ്രീ വിമൽ കോട്ടയ്ക്കൽ ഓൺലൈൻ പ്രഭാഷണം നടത്തി. സർഗോത്സവത്തിന്റെ ഭാഗമായി കഥാരചനാ ശില്പശാല ഡോക്ടർ ശബ്ന യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ശ്രീമതി വന്ദന പ്രകാശിന്റെ നേതൃത്വത്തിൽ കവിത ശില്പശാലയും, ദാമോദരൻ മാസ്റ്ററുടെ നേതൃത്വത്തിൽ ചിത്രരചന ശില്പശാലയും സംഘടിപ്പിച്ചു. സർഗോത്സവ സമാപന ചടങ്ങ് ശ്രീ കെ കെ മാരാർ നിർവഹിച്ചു. കുട്ടികളുടെ കലാസൃഷ്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.
ആഗസ്റ്റ്
രാമായണ മാസാചരണത്തിന്റെ ഭാഗമായിരാമായണകഥ പരിചയപ്പെടുത്തി. രാമായണ പാരായണ മത്സരത്തിന്റെ മുന്നോടിയായി രാമായണ ക്വിസ് സംഘടിപ്പിച്ചു. ഒന്നാം സ്ഥാനം അഷിൻ സി രണ്ടാം സ്ഥാനം ലക്ഷ്മിക സി, ശർമിഷ്ഠ വികാസ്  എന്നിവർ കരസ്ഥമാക്കി. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാനം, പ്രസംഗം, ക്വിസ്, പോസ്റ്റർ രചന, പതാക നിർമ്മാണം എന്നീ പരിപാടികൾ ഓൺലൈൻ വഴി നടത്തി.
സെപ്റ്റംബർ
അധ്യാപക ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന, ആശംസ കാർഡ്, കുട്ടി അധ്യാപകനായാൽ, എന്റെ അധ്യാപകൻ കുറിപ്പ് തയ്യാറാക്കൽ എന്നിവ സംഘടിപ്പിച്ചു. കുട്ടികൾ അവരുടെ സൃഷ്ടികൾ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു. സാക്ഷരതാ ദിനത്തോടനുബന്ധിച്ച് വിവിധ ഭാഷകളിൽ അടുക്കള സാധനങ്ങളെക്കുറിച്ച് ചാർട്ട് രൂപത്തിൽ കുട്ടികൾ തയ്യാറാക്കി. വിദ്യാരംഗം കലാസാഹിത്യവേദിയുടെ സർഗോത്സവം കഥാരചന യുപി വിഭാഗം അനന്ദു കൃഷ്ണ, എൽ പി വിഭാഗം ശ്രീനന്ദ എന്നിവർ ജില്ലാതലത്തിലേക്ക് അർഹത നേടി.
ഒക്ടോബർ
ഗാന്ധി ജയന്തിയോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, ഗാന്ധി തൊപ്പി നിർമ്മാണം, പ്രസംഗം എന്നിവ സംഘടിപ്പിച്ചു. വയലാർ ചരമ ദിനത്തോടനുബന്ധിച്ച് ജീവചരിത്രക്കുറിപ്പ് ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു. വയലാർ ഗാനാലാപനം വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കുംഓൺലൈൻ വഴി സംഘടിപ്പിച്ചു.
നവംബർ
കേരള പിറവി ദിനത്തോടനുബന്ധിച്ച് പതിപ്പ് നിർമ്മാണം, പോസ്റ്റർ രചന, കേരള ഗാനങ്ങൾ എന്നിവ സംഘടിപ്പിച്ചു. കെ പി കേശവമേനോൻ ചരമ ദിനത്തോടനുബന്ധിച്ച് ക്ലാസുകളിൽ കവി പരിചയം നടത്തി. ശിശുദിനത്തോടനുബന്ധിച്ച് നെഹ്റു തൊപ്പി,നെഹ്റു പതിപ്പ് എന്നിവ ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു.
=== ഹിന്ദി ക്ലബ് ===
ഹിന്ദി ക്ലബ് രൂപീകരിച്ചു. ഓൺലൈനിൽ ബഹുമാനപ്പെട്ട പ്രധാനധ്യാപിക  ക്ലബ് ഉദ്ഘാടനം നിർവഹിച്ചു. യു.പി വിഭാഗത്തിലെ എല്ലാ കുട്ടികളെയും ഹിന്ദി ക്ലബ്ബിൽ ഉൾപ്പെടുത്തി.ജൂലൈ
11/7/2021 സബ്ജില്ലാതല ക്ലബ്ബിന്റെ ഉദ്ഘാടനം
ബഹുമാനപ്പെട്ട എ. ഇ. ഓ ശ്രീ രഞ്ജിത്ത് സർ നിർവഹിച്ചു. കേരള ഹിന്ദി മഞ്ജിന്റെ സംഘാടകനായ  ശ്രീ ഇബ്രാഹിം സേം മുഖ്യ അതിഥിയായിരുന്നു.  ഹിന്ദി ഭാഷയെക്കുറിച്ചും ഹിന്ദി ഭാഷാ പ്രചരണത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
31/7/21 പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച്  കവിപരിചയം ക്ലാസ് ഗ്രൂപ്പിൽ നടത്തി. അതുപോലെ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കാൻ സബ്ജില്ലാ തല ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ജീവചരിത്രം തയ്യാറാക്കി കുട്ടികൾ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു.
ആഗസ്റ്റ്
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ, ദേശഭക്തിഗാനം, പ്രസംഗം എന്നിവ സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു ദേശഭക്തിഗാനം, പ്രസംഗം എന്നിവയുടെ വീഡിയോ കുട്ടികൾ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു. ഹിന്ദി അധ്യാപിക  സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആമുഖ പ്രഭാഷണം നടത്തി.
സെപ്റ്റംബർ14
ഹിന്ദി ദിനത്തോടനുബന്ധിച്ച് സ്കൂൾതല ഹിന്ദി ക്വിസ്, കവിതാലാപനം, പ്രസംഗം എന്നിവ നടത്തി. അഷിൻ, ലക്ഷ്മിക്ക് എന്നിവർ ക്വിസ്സിൽ ഒന്നും, രണ്ടും സ്ഥാനം കരസ്ഥമാക്കി. കവിതാലാപന ത്തിൽ  ഹൃതുൽ , ഫാത്തിമത്തുൽ  നഹല എന്നിവർ ഒന്നും, രണ്ടും സ്ഥാനം കരസ്ഥമാക്കി. പ്രസംഗത്തിൽ  ഫാത്തിമത്തുൽ നഹല ശർമിഷ്ഠ  എന്നിവർ ഒന്നും, രണ്ടും സ്ഥാനം കരസ്ഥമാക്കി. ഹിന്ദി ഭാഷയുടെ താല്പര്യം വളർത്തുന്നതിനും വേണ്ടി ഹിന്ദി ശില്പശാല നടത്തി. കാലടി സർവ്വകലാശാലയിലെ   പ്രൊഫസർ  മനു സാർ  ശില്പശാല കൈകാര്യം ചെയ്തു.6,7, ക്ലാസിലെ കുട്ടികൾ പങ്കെടുത്തു. സബ്ജില്ലാതല ഹിന്ദി ക്വിസ് മത്സരത്തിൽ ലക്ഷ്മിക സി. ഒന്നാം സ്ഥാനം കരസ്ഥമാക്കി. അധ്യാപക ദിനത്തോടനുബന്ധിച്ച് ഹിന്ദി ഭാഷയിൽ പോസ്റ്റർ രചന, ആശംസകാർഡ് തയ്യാറാക്കൽ എന്നിവ തയ്യാറാക്കി വിദ്യാർത്ഥികൾ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു.
ഒക്ടോബർ
ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് പോസ്റ്റർ രചന, ഗാന്ധി പതിപ്പ്  എന്നിവ തയ്യാറാക്കി. കുട്ടികൾ ക്ലാസിൽ പ്രദർശിപ്പിച്ചു.
നവംബർ
നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് നെഹ്റുവിന്റെ ജീവചരിത്രക്കുറിപ്പ് കുട്ടികൾ പരിചയപ്പെടുത്തി. ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കി ഗ്രൂപ്പിൽ ഷെയർ ചെയ്തു. പോസ്റ്റർ തയ്യാറാക്കി ക്ലാസ്സിൽ  പ്രദർശിപ്പിക്കുകയും ചെയ്തു.
ഡിസംബർ
ക്രിസ്മസ് ദിനത്തോടനുബന്ധിച്ച്  കുട്ടികൾ ആശംസകാർഡ് തയ്യാറാക്കി. അവ  ക്ലാസ് ഗ്രൂപ്പിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
ജനുവരി
പുതു വർഷത്തോടനുബന്ധിച്ച് കുട്ടികൾ ആശംസകൾ തയ്യാറാക്കി. ക്ലാസ്സിൽ പ്രദർശിപ്പിച്ചു. ജാനുവരി 10 ഹിന്ദി ദിനത്തോടനുബന്ധിച്ച് സ്കൂൾ തല വായന മത്സരം സംഘടിപ്പിച്ചു. ആറാം   തരത്തിലെ ഫാത്തിമ ത്തുൽ നഹൽ ഒന്നാം സ്ഥാനം നേടി. തലശ്ശേരി നോർത്ത് സബ് ജില്ലാ തല മത്സരത്തിൽ നഹലയെ പങ്കെടുപ്പിക്കുകയും ചെയ്തു.
ഫെബ്രുവരി
എസ്. എസ്. കെ. യുടെ ആഭിമുഖ്യത്തിൽ യു.പി  വിദ്യാർഥികൾക്കായി  സ്കൂളിൽ സംഘടിപ്പിച്ച 'സുരീലി ഹിന്ദി' പ്രവർത്തനം നടത്തിവരുന്നു. കവിതയുടെ വീഡിയോ കുട്ടികൾക്ക് കേൾക്കാൻ അവസരം നൽകുകയും കരോക്കേ ക്ക്  അനുസരിച്ച് കുട്ടികൾ പാടിയ വീഡിയോ അ[[യച്ചു തരുകയും ചെയ്തു]]


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
"https://schoolwiki.in/പിണറായി_ജി.വി_ബേസിക്_യു.പി.എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്