"വി.കെ.എം.യു.പി.എസ്. വേങ്ങശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:


==ചരിത്രം==
==ചരിത്രം==
'''പാ'''ലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ അമ്പലപ്പാറ ഗ്രാമപഞ്ചായത്തിൽ വേങ്ങശ്ശേരി എന്ന ഗ്രാമത്തിൽ വി. കെ. എം. യു. പി. സ്കൂൾ 1948- ൽ സ്ഥാപിതമായി. ഇറ്റാം വീട്ടിൽ ഐ.എസ്.കെ. മേനോനാണ് സ്കൂൾ നിർമ്മിക്കാനുള്ള സ്ഥലം വാങ്ങിയതെങ്കിലും മുൻ മേനേജർ ആയിരുന്ന ശ്രീ. കിഴക്കുംകര തെയ്യുണ്ണി നായരാണ് സ്കൂൾ നിർമ്മാണം ഏറ്റെടുത്ത് പൂർത്തീകരിച്ചത്. പ്രാരംഭഘട്ടത്തിൽ 6,7,8 എന്നീ ക്ലാസ്സുകളടങ്ങിയ യു.പി. വിഭാഗമാണ്   ഇവിടെ ഉണ്ടായിരുന്നത്.1953-ൽ എൽ. പി. വിഭാഗം കൂടി ആരംഭിച്ചു. ജാതി-മത ചിന്തകൾ കഠിനമായി നിലനിന്നിരുന്ന അക്കാലത്ത് ഇതിനെല്ലാം അതീതമായി പ്രവർത്തിക്കാൻ സ്കൂളിന്റെ ആഗമനം സഹായകമായി. വള്ളിക്കാട്ട് കുട്ടൻനായർ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എന്നാണ് ഈ വിദ്യാലയത്തിന്റെ പൂർണ്ണനാമം. ആരംഭത്തിൽ ശ്രീ. തെയ്യുണ്ണി നായരായിരുന്നു സ്കൂളിന്റെ മാനേജർ  പിന്നീട് ശ്രീ. ടി.കെ. കുഞ്ചുണ്ണി മാസ്റ്റർ ഈ സ്കൂളിന്റെ മാനേജർ പദവി ഏറ്റെടുത്തു.അതിനുശേഷം ഈ വിദ്യാലയത്തിന്റെ മേനേജർ പദവി വഹിച്ചു വരുന്നത്  ശ്രീമതി. ഇന്ദിരാ രാധാകൃഷ്ണൻ  ആണ്.1948 - ൽ  നടന്ന കൂട്ടായ പരിശ്രമത്തിന്റെ ഫലമായി 74 ആണ്ടുകൾ വിജയകരമായി പൂർത്തീകരിച്ച ഈ വിദ്യാലയം ഇന്ന് സബ് ജില്ലാതലത്തിൽ തന്നെ അറിയപ്പെടുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമായി മാറിക്കഴിഞ്ഞു.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


"https://schoolwiki.in/വി.കെ.എം.യു.പി.എസ്._വേങ്ങശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്