"എ യു എ യു പി എസ് നെല്ലിക്കുന്ന്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (സ്കൂളിനെക്കുറിച്ച്......)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''<u><big>നമ്മുടെ സ്കൂൾ</big></u>'''
 
കാസർകോട് പട്ടണത്തോടു തൊട്ടുകിടക്കുന്ന പ്രശാന്തസുന്ദരമായ നെല്ലിക്കുന്ന് അവിടെ വിദ്യയുടെ പൊൻവെളിച്ചം പ്രസരിപ്പിച്ചു കൊണ്ടു നില്ക്കുന്ന നെല്ലിക്കുന്നു സ്കൂൾ , ചരിത്രസാക്ഷിയായി കഴിഞ്ഞ എഴുപത്തഞ്ചു വർഷമായി നിലനിൽക്കുന്ന ഈ സ്കൂളിന് എന്തെന്തു കഥകളാണു പറയാനുള്ളതെന്നോ ബ്രിട്ടീഷുകാരുടെ പടയോട്ടങ്ങൾക്കും , സ്വതന്ത്ര്യഭാരതത്തിലെ രാഷ്ട്രീയ മാറ്റങ്ങൾക്കും സാക്ഷിയായി ഈ വിദ്യാലയം നിലനിൽക്കുന്നു സാമൂഹ്യ അടിച്ചമർത്തലുകളുടെ കാലഘട്ടത്തിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിൽ ദീർഘ വീക്ഷണത്തോടെ ഈ സ്കൂൾ സ്ഥാപിച്ച നെല്ലിക്കുന്നു അത് അന്ന് തങ്ങളുടെ ക്രാന്തദർശിത്വമാണ് പ്രക ടിപ്പിച്ചത് കന്നഡ മീഡിയം സ്കൂളുകൾ മാത്രമുണ്ടാ യിരുന്ന കാസർകോട് മലയാളഭാഷ പഠിക്കുവാൻ അന്ന് സൗകര്യമുണ്ടായിരുന്നില്ല . മലയാളികൾ പോലും തങ്ങളുടെ കുട്ടികളെ
 
കന്നട സ്കൂളുകളിൽ അയച്ചു പഠിപ്പിക്കേണ്ട സാഹച ര്യ ത്തിൽ മലയാളം മാദ്ധ്യമമാക്കി ഒരു സ്കൂൾ സ്ഥാപിക്കുക യും , നടത്തികൊണ്ടു പോവുകയും ചെയ്യുക എന്നത് ഒരു നിസ്സാരകാ ര്യമല്ലല്ലോ . കാസറഗോട്ടെ
 
പല പ്രദേശങ്ങളിലും മാതൃഭാഷാ പഠനസൗകര്യ ങ്ങൾക്കായി അലമുറയിട്ടപ്പോൾ നെല്ലിക്കുന്നിൽ തങ്ങ ളുടെ പിഞ്ചോമനകൾക്ക് അവരുടെ മാതൃഭാഷയിൽ തന്നെ അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കാൻ പാകത്തിൽ ഈ സ്കൂൾ നിലനിന്നു . ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അഭിമാനത്തോടെ ഈ സ്കൂളിന് കാസർകോട് ജില്ലയിൽ തന്നെ തലയുയർത്തി നില്ക്കാൻ കഴിയുന്നുണ്ട് . അമ്പതിൽ താഴെ കുട്ടികളും 5 അദ്ധ്യാപകരുമായി തുടങ്ങിയ ഈ സ്കൂൾ ഇന്ന് ആയിരത്തി ഒരുന്നൂറോളം വിദ്യാർത്ഥികളും 37 ജീവനക്കാരുമുള്ള ഒരു വലിയ സ്ഥാപനമായി വളർന്നതിനു പിന്നിൽ അർപ്പണബോ ധത്തോടെ പ്രവർത്തിച്ച് നെല്ലിക്കുന്നു . ജമാഅത്തും അതിലെ അംഗങ്ങളുമാണ് . 90വർഷങ്ങളിൽ എന്തെന്തു പ്രയാസങ്ങൾ നേരിടേണ്ടി വന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ച്ഈ സ്ഥാപ നത്തെ മുന്നോട്ടു നയി ക്കാൻ ജമാ അത്തിനു കഴിഞ്ഞു . ഇന്ന് മല യാളം ഇംഗ്ലീഷ് മാദ്ധ്യമങ്ങളി ലായി ഇവിടെ ചേരാൻ വരുന്ന വിദ്യാർത്ഥി കൾക്കു മുഴുവൻ പ്രവേശനം നല്കാ നുള്ളപ്രയാസമാണ് ഈ സ്കൂൾ നേരിടുന്നത് . അതിനു കാരണം കഴിവുകൾ കണ്ടറിഞ്ഞു നിയമിക്കപ്പെടുന്ന അദ്ധ്യാപകരുടെ കൂട്ടായ പ്രവർത്തനം ഈ സ്കൂളിൽ നടക്കുന്നതുമൂ ലമാണ് . പല സ്ക്കൂളുകളിലും കുട്ടികളുടെ പ്രവേശനം കുറയുമ്പോൾ ഈ സ്കൂളിൽ ഓരോ വർഷവും പ്രവേശനം നേടുന്ന വിദ്യാർത്ഥികൾ കൂടികൊണ്ടിരിക്കുക യാണ് . വിദ്യാർത്ഥികൾക്കായി വിവിധ ക്ലബ്ബുകൾ , സ്കൗട്ട് , ഗൈഡ് ,, ബുൾബുൾ , റെഡ്ക്രോസ് തുട ങ്ങിയ പ്രസ്ഥാനങ്ങളുടെ യൂണിറ്റുകളും നല്ല രീതിയിൽ നടക്കുന്നത് വിദ്യാർത്ഥികളുടെ പാഠ്യേതര പ്രവർത്ത
 
നങ്ങൾനല്ല രീതിയിൽ നടത്താൻ സഹായകമാവുന്നു . ഈ സ്ഥാപനം ഇന്ന് വികസനത്തിന്റെ പടവു കൾ ഒന്നൊന്നായി കയറിക്കൊണ്ടിരിക്കുമ്പോൾ ഇതു സ്ഥാപിക്കുവാൻ മുന്നിട്ടിറങ്ങിയ മുൻഗാമികൾ തികച്ചും മാതൃകാപരമായ ഒരു പ്രവർത്തനമാണ് നട ത്തിയതെന്നും അവർക്ക് നല്കുവാനുള്ള ദക്ഷിണ ഈ സ്ഥാപനത്തിന്റെ ഇനിയുമുള്ള പുരോഗതിയാണെന്നും നമ്മൾ തിരിച്ചറിഞ്ഞു പ്രവർത്തിക്കേണ്ടിയിരിക്കുന്നു . 
 
ഹെഡ്മാസ്റ്റർ എ. യു. എ. യു. പി. സ്കൂൾ നെല്ലിക്കുന്ന്.