"സെന്റ് ജോസഫ്സ് യു.പി.എസ് പുല്ലൂരാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 421: വരി 421:
=== വാതിൽ പുറപഠനം ===
=== വാതിൽ പുറപഠനം ===
പ്രകൃതിയോടും ചുറ്റുപാടുകളോടും ഇണങ്ങി ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുവേണ്ടി ക്ലാസ് റൂമിന്റെ പുറത്ത് പെഡഗോഗിക്കൽ പാർക്കിലും മരച്ചുവടുകളിലും , കുട്ടികൾക്ക് അദ്ധ്യാപകർ ക്ലാസ് എടുക്കുന്നു.
പ്രകൃതിയോടും ചുറ്റുപാടുകളോടും ഇണങ്ങി ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുവേണ്ടി ക്ലാസ് റൂമിന്റെ പുറത്ത് പെഡഗോഗിക്കൽ പാർക്കിലും മരച്ചുവടുകളിലും , കുട്ടികൾക്ക് അദ്ധ്യാപകർ ക്ലാസ് എടുക്കുന്നു.
=== പഴവർഗ്ഗങ്ങൾ-ഒരു ഫല സമ്പത്ത് ===
നമ്മുടെ ബാല്യങ്ങളെ മധുരോധാരമാക്കിയ ചില നാട്ടുപഴങ്ങൾ, ഗൃഹാതുരത്വം പേറുന്ന മധുരക്കനികൾ. നമുക്കുചുറ്റും അവയുടെ വളർച്ച പ്രത്യേകിച്ചും നമ്മുടെ വിദ്യാലയ മുറ്റത്ത്, നമുക്കേവർക്കും കൗതുകമുണർത്തുന്ന കാഴ്ചയാണ്. ജൈവ വൈവിധ്യ പാർക്കിന്റെ ഭാഗമായി പരിപാലിക്കപ്പെടുന്ന വിവിധ ഫലവൃക്ഷതൈകൾ സ്കൂളിന്റെ വിവിധ വശങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നു. മികച്ച സ്വീകാര്യതയും പരിപാലനവും ഇവക്ക് ലഭിക്കുന്നു.പലപ്പോഴും വിദ്യാർഥികൾക്ക് തണൽ മരമായും സൗഹൃദങ്ങൾക്കും കുശലാന്വേഷണങ്ങൾക്കുമുള്ള വേദികളായി പരിണമിക്കുന്നു.
'''പനിനീർചാമ്പ'''
യാതൊരു പരിപാലനവുമില്ലെങ്കിലും വേനൽ ചൂടിൽ ചുവന്നു തിളങ്ങുന്ന പഴങ്ങൾ തരുന്ന ഈ സസ്യം കേരളത്തിലെ വീട്ടുവളപ്പുകളിലും നന്മയുടെ സ്കൂൾ മുറ്റത്തും നന്നായി വളരുന്നു. നേരിട്ടുള്ള സൂര്യപ്രകാശവും ജലസേചനവും കായവളർച്ച കൂടാറുണ്ട്. ഉന്മേഷദായനിയും ദാഹശമനിയുമായ മാധുര്യമുള്ള പനിനീർചാമ്പയ്ക്ക കഴിക്കാൻ കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്നു. ഈ മരത്തിൽ ചേക്കേറുന്ന കിളികൾ കുഞ്ഞുങ്ങൾക്ക് കൗതകമാണ്.കായ്ഫലത്തിന് മുൻപ് ഇളം റോസ് നിറത്തിൽ പൂത്തുലഞ്ഞ് നിലക്കുന്ന ചാമ്പമരം എങ്ങും മനോഹാരിത സൃഷ്ടിക്കുന്നു. പാകമായ ചാമ്പക്കകൾ എല്ലാ വിദ്യാർത്ഥികളിലും എത്തിക്കാൻ ശ്രമിക്കാറുണ്ട്.
'''പാഷൻ ഫ്രൂട്ട്'''
തെക്കൻ അമേരിക്കൻ ദേശിയായ ഈ വള്ളിച്ചെടി ഇപ്പോൾ സ്കൂൾ മുറ്റത്ത് പടർന്ന് പന്തലിക്കുന്നു. ഇളം മഞ്ഞയും, ഇളം പർപ്പിൾ നിറത്തിലും കായകൾ ഉണ്ടാകുന്നു. കൂടുതൽ സ്വാദ് മഞ്ഞ നിറത്തിലുള്ള ഇനത്തിനാണ്. നല്ല നീർവാഴ്ചയും സൂര്യപ്രകാശവും വളരെ പെട്ടന്ന് ഫലം കിട്ടാൻ സഹായിക്കുന്നു. ദാഹശമനിയായി സിറപ്പുകളും അല്ലെങ്കിൽ ജ്യൂസുകളും നിർമിക്കാൻ ഉപയോഗിക്കുന്നു. വിദ്യാർത്ഥികൾക്കും ലഭിച്ചുവെന്ന് ഉറപ്പു വരുത്താറുണ്ട്.
'''അത്തി'''
അത്തിയെന്ന് കേൾക്കുമ്പോൾ തണൽ വൃക്ഷരൂപമാണ് നമ്മുടെ മനസ്സിൽ. നമ്മുടെ സ്കൂളിന്റെ ഏറ്റവും വെയിൽ കൂടിയ ഭാഗത്ത്
നിൽക്കുന്ന അത്തി തണൽ വൃക്ഷം മാത്രമല്ല, രുചിയും ലഘു മധുരവുമുള്ള ഭക്ഷ്യയോഗ്യമായ ഫലവൃക്ഷം കൂടിയാണ്. വലിയ ഇലകളോടുകൂടി നിരവധി ശാഖകൾ വച്ച് വളർന്നു പന്തലിക്കുന്നതോടൊപ്പം, രുചിയുള്ള അത്തി പഴങ്ങൾ വിദ്യാർത്ഥികൾക്ക് സ്വാദിഷ്ടമാണ്. അത്തി തൈകൾ പുതുതായി ഈ വർഷവും സകൂൾ അങ്കണത്തിൽ വിദ്യാർത്ഥികൾ നട്ടുപിടിപ്പിച്ചു. അവരുടെ ദൈനംദിന പരിപാലനം അതിന്റെ വളർച്ചയെ ത്വരിതപ്പെടുത്തി.
'''പപ്പായ'''
വിജയകരമായി കൃഷി ചെയ്യാവുന്ന ഫലമാണിത്. പരിചരണങ്ങൾ ആവശ്യമില്ലാത്ത പപ്പായ വളരെ വേഗം കായ്ക്കുന്നു. പപ്പായ പഴുത്താൽ അത് ഗുണമുള്ള ഒരു ഫലമാണ്. വിവിധ തരം വിറ്റാമിനുകൾ ഇതിലുണ്ട്.
'''ഇലഞ്ഞി'''
നമ്മുടെ കാട്ടിലും നാട്ടിലും ധാരാളമായി കാണപ്പെടുന്ന ഇലഞ്ഞിയുടെ പൂവിനു സുഗന്ധവും കായ്ക്ക് അസാധാരണ സിദ്ധികളും ഉണ്ട്. എൽ പി വിഭാഗത്തിന്റെ മുൻപിൽ നട്ടുപിടിപ്പിച്ച അത്തിമരം തണൽ വൃക്ഷമായി പരിലസിക്കുന്നത്തോടൊപ്പം പഴങ്ങൾ ശേഖരിച്ച് കഴിക്കാനും കായിക വിനോദങ്ങളിൽ ഏർപ്പെടാനും അതുമൂലം മാനസിക ഉല്ലാസത്തിന് സഹായിക്കുന്നു. ആരോഗ്യം വർധിപ്പിക്കുന്ന ഇലഞ്ഞി വിവിധ രോഗങ്ങൾക്കുള്ള ഔഷധം കൂടിയാണ്. പുതിയ തൈകൾ സ്കൂൾ കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ നട്ടുപിടിപ്പിച്ചു.
'''മധുരപുളിമരം'''
ജൈവവൈവിധ്യ പാർക്കിൽ ഏറ്റവും ആകർഷകമായ ഒന്നാണ് മധുരപുളിമരം. വളഞ്ഞു നീണ്ടു പോകുന്ന ആ പുളി മരത്തിന്റെ വേരുകളിൽ ചാരിയിരിക്കാനും ശാഖകൾ വിരിച്ച് നിൽക്കുന്ന അതിന്റെ തണലിൽ ഇരിക്കാനും അതിന്റെ പഴം ഒന്ന് നുകരാനുമായി വിദ്യാർത്ഥികൾ ഓടിയണയുന്നു. സ്കൂളികളിൽ കടന്നു വരുന്ന ഓരോ വ്യക്തിയിലും ഈ മധുരപുളി മരം കൗതുകമുണർത്തുന്നു.ചെറിയ മധുരവും പുളിയും ഇടകലർന്ന് നാവിന് ത്രസിപ്പിക്കുന്ന രുചിയാണ് മധുരപുളിക്ക്. മധുരത്തിന്റെയും പുളിപ്പിന്റെയും രസം വിദ്യാർത്ഥികൾക്ക് ഹരവും, ശാസ്ത്ര വിഷയങ്ങളിൽ പഠനഭാഗങ്ങളുമാണ്. ചില തൈകൾകൂടി വിദ്യാർത്ഥികൾ നട്ടുപിടിപ്പിക്കാൻ ആരംഭിച്ചിരിക്കുന്നു.
'''റമ്പൂട്ടാൻ'''
വളരെ സ്വാദിഷ്ടവും പോഷകസമ്പന്നമായ പഴമാണ് റമ്പൂട്ടാൻ. മലയാളികൾക്ക് ഇന്ന് ഈ പഴം സുപരിചിതമാണ്. എങ്കിലും സ്കൂൾ മുറ്റത്ത് റമ്പൂട്ടാൻ ഒരു ഹരമാണ്.കുട്ടികൾ അതിന്റെ വളർച്ച കാലം സൂക്ഷ്മപരിശോധന നടത്തി വരുന്നു. കായ വിരിയുമ്പോൾ അവർക്ക് ഉത്സവമാണ്. അതിന്റെ പഴങ്ങൾ ചുവന്ന് തുടുക്കുമ്പോൾ അവരിൽ പ്രതീക്ഷ ഉണ്ടാകുന്നു.നാളെ അത് അവർക്ക് ലഭിക്കുമെന്ന് പ്രത്യാശയും. സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ തൈകൾ കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നട്ടുപിടിപ്പിക്കുന്നു.


==                                                                      '''അക്കാദമിക മികവുകളിലൂടെ.......''' ==
==                                                                      '''അക്കാദമിക മികവുകളിലൂടെ.......''' ==