"വാകമോളി എ എൽ പി എ​സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചരിത്രം)
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
'''കൊയിലാണ്ടി നഗരത്തിൽ നിന്നും 9 കിലോമീറ്റർ മാറി അരിക്കുളം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വാകമോളി എൽ പി സ്കൂൾ. കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി സബ് ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1927ൽ വാകമോളി ഹിന്ദു എലമെന്ററി സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം തുടങ്ങിയത്.'''
'''കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി സബ് ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.കൊയിലാണ്ടി നഗരത്തിൽ നിന്നും 9 കിലോമീറ്റർ മാറി അരിക്കുളം ഗ്രാമപഞ്ചായത്തിൽ വാകമോളി  പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വാകമോളി എൽ പി സ്കൂൾ.1927ൽ വാകമോളി ഹിന്ദു എലമെന്ററി സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം തുടങ്ങിയത്.'''


== '''ചരിത്രം''' ==
== '''ചരിത്രം''' ==
വാകമോളി എ എൽ പി സ്കൂൾ‍‍‍ അരിക്കുളം ഗ്രാമപഞ്ചായത്തിലെ 6 വാർഡിൽ വാകമോളി എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.1927 ൽ ‘വാകമോളി ഹിന്ദു എലിമെൻററി സ്കൂൾ’ എന്ന പേരിലാണ് ഈ വിദ്യാലയം തുടങ്ങിയത്. വാകമോളിയിലെ സി കെ ചന്തുക്കുട്ടി കിടാവും കണ്ണമ്പത്ത് കുഞ്ഞിക്കേളുനായരും ചേർന്നാണ് സ്ഥാപനം തുടങ്ങിയത്. ഇവർ തന്നെയായിരുന്നു ആദ്യ അധ്യാപകരും. വിദ്യാഭ്യാസ സൗകര്യം തീരെ ഇല്ലാതിരുന്ന ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കാൻ 88 വർഷം മുൻപ് സന്മനസ്സ് കാട്ടിയ സി കെ ചന്തുക്കുട്ടി കിടാവ്, ചെറിയകണ്ണമ്പത്ത് കുഞ്ഞിക്കേളുനായർ എന്നിവരെ ഈ ദേശത്തിന്റെ മാർഗ്ഗദർശകരായി ഇവിടുത്തുകാർ സ്മരിക്കുന്നു.വാകമോളിയിലെ ചെറുവത്ത് എന്ന പറമ്പിലായിരുന്നു വിദ്യാലയത്തിൻറെ തുടക്കം.പിന്നീട് മാനേജർമാരിൽ ഒരാളായ സി കെ ചന്തുക്കുട്ടി കിടാവിൻറെ വാര്യർകണ്ടിയിൽ എന്ന വീട്ടിൽ വെച്ച് ക്ലാസ്സുകൾ നടത്താനും അദ്ദേഹം തയ്യാറായി.പിന്നീട് അടുത്തുളള പെരുമ്പോർ പറമ്പിലേക്ക് മാറി.തുടർന്നാണ് ഇപ്പോൾ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന സ്ഥലത്തേക്ക് മാറിയത്.ഓലമേഞ്ഞ ഷെഡ്ഡിലായിരുന്നു വളരെക്കാലം വിദ്യാലയം പ്രവർത്തിച്ചിരുന്നത്.ഇപ്പോഴത്തെ മാനേജർ ശ്രീമതി പി കെ മാധവി അമ്മ ആണ്.
അരിക്കുളം ഗ്രാമപഞ്ചായത്തിലെ 5-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന വാകമോളി എൽ.പി.സ്കൂൾ 1927 ൽ 'വാകമോളി ഹിന്ദു എലിമെന്ററി സ്കൂൾ' എന്ന പേരിൽ സ്ഥാപിതമായി. വാകമോളിയിലെ സി.കെ ചന്തുക്കുട്ടി കിടാവും കണ്ണമ്പത്ത് ദേശത്തെ ചെറിയകണ്ണമ്പത്ത് കുഞ്ഞിക്കേളുനായരും ചേർന്ന് സ്ഥാപിച്ചതാണ് വിദ്യാലയം. സ്ഥാപക മാനേജർമാരും ആദ്യത്തെ അധ്യാപകരും ഇവർ തന്നെ ആയിരുന്നു. ഇവർ പ്രധാനാധ്യാപകരായും സേവനമനുഷ്ഠിച്ചു.
 
വിദ്യാഭ്യാസ സൗകര്യം തീരെ ഇല്ലാതിരുന്ന ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കാൻ 95 വർഷം മുമ്പ് പരിശ്രമിച്ച സി.കെ.ചന്തുക്കുട്ടി കിടാവ് മാസ്റ്ററും ചെറിയകണ്ണമ്പത്ത് കുഞ്ഞിക്കേളുനായർ മാസ്റ്ററും നാട്ടുകാരുടെ ആദരവിനു പാത്രമായി. തലമുറകളായി അവരുടെ മഹത്തായ സ്നേഹത്തെ ജനങ്ങൾ കൃതജ്ഞതയോടെ സ്മരിക്കുന്നു. വാകമോളിയിലെ ചെറുവത്ത്‌ എന്ന പറമ്പിലായിരുന്നു വിദ്യാലയത്തിന്റെ തുടക്കം പിന്നീട് സ്കൂൾ മാനേജർമാരിൽ ഒരാളായ സി.കെ.ചന്തുക്കുട്ടി കിടാവിന്റെ വാര്യർകണ്ടിയിൽ എന്ന വീട്ടിൽ വെച്ച് ക്ലാസുകൾ നടത്താനും അദ്ദേഹം തയ്യാറായി. സൗകര്യ പ്രദമായ സ്ഥലം കണ്ടെത്തി സ്കൂൾ പ്രവർത്തിക്കുന്നതിന് ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്കൂളിന്റെ പ്രവർത്തനം മുടങ്ങാതിരിക്കാൻ വീട്ടിൽ വെച്ച് ക്ലാസുകൾ നടത്തിയ ആ പഴയ കാലഘട്ടത്തെക്കുറിച്ച് ഈ പ്രദേശത്തെ പഴമക്കാർ വലിയ അഭിമാനത്തോടെയാണ് സ്മരിക്കുന്നത്. വാരർകണ്ടി എന്ന വീട്ടിൽ പ്രവർത്തിച്ചു വന്ന വിദ്യാലയം പിന്നീട് അടുത്തുള്ള പെരുമ്പോൽ പറമ്പിലേക്ക് മാറ്റുകയുണ്ടായി. പിന്നീട് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥലത്തേക്കുമാറി.
 
ഓലമേഞ്ഞ ഷെഡ്ഡിലായിരുന്നു വളരെക്കാലം വിദ്യാലയം പ്രവർത്തിച്ചിരുന്നത്. അതിശക്തമായ മഴയും വെളളപ്പൊക്കവും ഉണ്ടായിരുന്ന ആ കാലത്ത് വിദ്യാലയത്തിൽ എത്തിച്ചേരാൻ വിദ്യാർത്ഥികൾക്ക് വലിയ പ്രയാസങ്ങൾ സഹിക്കേണ്ടി വന്നതായി നാട്ടുകാർ പറഞ്ഞു. മാനേജർ സി.കെ. ചന്തക്കുട്ടി കിടാവ്, ചെറിയകണ്ണമ്പത്ത് കുഞ്ഞിക്കേളുനായർ എന്നിവർക്ക് ശേഷം പൂക്കോട്ട് വി.കുഞ്ഞികൃഷ്ണൻകിടാവ്, പളളിക്കര ഗംഗാധരൻ നായർ എന്നിവർ മാനേജർമാരായിരുന്നു. ഇപ്പോഴത്തെ മാനേജർ വാകമോളി പ്രദേശത്തെ തയ്യിൽ ശ്രീമതി.പി.കെ.മാധവി അമ്മയാണ്. ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി വെങ്ങിലോട്ട് കുഞ്ഞിക്കണാരൻ നായരുടെ പുത്രി ജാനകിയമ്മയാണ് 95  വർഷം മുമ്പ് ഈ വിദ്യാലയം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയതായി മനസിലാക്കാൻ കഴിഞ്ഞു
 
ഒട്ടും സൗകര്യമില്ലാതിരുന്ന പഴയ കെട്ടിടത്തിൽ നിന്നും മാറി ഭൗതിക സാഹചര്യത്തിൽ ഏറെ മെച്ചപ്പെട്ട ഇരുനില കെട്ടിടത്തോടുകൂടിയ ടെറസിട്ട കെട്ടിടമാണ് ഇപ്പോഴത്തെ വാകമോളി എൽപി സ്കൂൾ. ഈ വിദ്യാലയത്തിൽ ഒരു അഡാപ്റ്റേഷൻ ടോയ്ലറ്റ് അടക്കം 4ടോയ്ലറ്റിനു പുറമെ യൂറിനറി സൗകര്യവും ഉണ്ട്. 4x4വലിപ്പത്തിലുള്ള ടൈൽ പതിച്ച 5ക്ലാസ് റൂം ഒരു ഓഫീസ് റൂം അടക്കം ഏറെ സൗകര്യപ്രദമായ ക്ലാസ് റൂമുകൾ ഈ വിദ്യാലയത്തിലുണ്ട്.വേണ്ടത്ര വായുസഞ്ചാരവും വെളിച്ചവും ലഭിക്കുന്ന വിശാലമായ ക്ലാസ്മുറികൾ ആയിട്ട് പോലും ഓരോ ക്ലാസിലും നാല് വീതം ഫാനും നാലു വീതം ട്യൂബുകളും ഉള്ളത് ഏറെ ജനശ്രദ്ധ ആകർഷിച്ച ഒരു ഘടകമാണ്. മാത്രമല്ല എല്ലാ ക്ലാസ് മുറിയിലും നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പഠനപ്രവർത്തനം സാധ്യമാക്കാൻ ഇന്ന് കഴിയുന്നുണ്ട് എന്നത് ഏറെ സന്തോഷപ്രദമാണ്.
 
വിദ്യാലയത്തിൽ എത്തുന്ന നവാഗതർക്ക് ഏറെ കൗതുകമുണർത്തുന്ന മിനി പാർക്കും വിദ്യാലയങ്ങളിൽ ഇപ്പോൾ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ രക്ഷിതാക്കളുടെ അകമഴിഞ്ഞ സഹകരണത്തോടെ നിർമ്മിച്ച പൂന്തോട്ടം ഈ വിദ്യാലയത്തിന് മറ്റുരയ്ക്കുന്നു.സമൂഹ പങ്കാളിത്തത്തോടെ വളരെ നല്ല രീതിയിൽ മൂന്നു ദിവസം നീണ്ടു നിന്ന പരിപാടികളോടെ നവതി ആഘോഷിച്ച ഈ വിദ്യാലയം പതിൻമടങ്ങ് ജനശ്രദ്ധ കേന്ദ്രീകരിക്കുന്ന തരത്തിൽ ശതാബ്ദി ആഘോഷത്തിനുള്ള തയ്യാറെടുപ്പിലാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/വാകമോളി_എ_എൽ_പി_എ​സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്