"ജി.എൽ.പി.എസ് തച്ചനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 30: വരി 30:
----
----
== ചരിത്രം ==
== ചരിത്രം ==
മഹാഭാരതകഥയുടേയും പറയിപ്പെറ്റ പന്തിരുകുലത്തിന്റെയും ഐതീഹ്യങ്ങളുറങ്ങുന്ന തച്ചനാട്ടുകരയുടെ ഹൃദയഭാഗമായ പാലോടാണ് തച്ചനാട്ടുകര ജി.എൽ.പി. സ്കൂളിന്റെ ആസ്ഥാനം. പ്രാദേശികമായി പഴ‍ഞ്ചേരി എന്നാണ് ഇവിടം അറിയപ്പെടുന്നത്. പൂരാതനകാലം മുതൽക്കുതന്നെ ചെറുകിട കച്ചവടക്കാരും കർഷകരും ഉൾപ്പെട്ടതാണ് ഇവിടുത്തെ ജനത. കുടിപ്പള്ളിക്കൂടങ്ങളോ എഴുത്ത് ആശാൻമാരോ നാമമാത്രമായരുന്നതിനാൽ 1914 ൽ തച്ചനാട്ടുകര എൽ.പിൽ സ്കൂൾ സ്ഥാപിതമാകും വരെ വിദ്യാഭ്യാസം തീ‍ർത്തും അന്യമായിരുന്നു.
ആരംഭത്തിൽ സ്വകാര്യമേഖലയിലും തുടർന്ന് താലൂക്ക് ബോർ‍‍ഡിനുകീഴിലും മലബാ‍ർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിലും പ്രവർത്തിച്ച സ്കൂൾ 1957 ൽ സർക്കാ‍ർ നിയന്ത്രണത്തിലായി. 1999 ജൂൺ 26 വരെ വാടകക്കെട്ടിടത്തിലാണ് സ്കൂൾ പ്രവ‍ർത്തിച്ചിരിക്കുന്നത്. പിന്നീട് കെട്ടിടെ ഉടമയായിരുന്ന ശ്രീമതി. തങ്കമണി ( പാലോട്ടിൽ കൃഷ്ണൻകുട്ടി ഗുപ്തന്റെ ഭാര്യ) 20 സെന്റ് സ്ഥലം സ്കൂളിന് സൗജന്യമായി നൽകി. 1998 ഒക്ടോബർ 10ന് പുതിയ കെട്ടിടത്തിന് ശ്രി. സി.പി. കൃഷ്ണൻകുട്ടി ഗുപ്തൻ തരക്കല്ലിട്ട ഓഫീസ്മുറിയും നാലു ക്ലാസിമുറികളും ഉള്ള കെട്ടിടത്തിന് ഫണ്ട് അനുവദിച്ചത് ഡി.പി.ഇ.പി ആയിരുന്നു. മണ്ണാർക്കാട് എം.എൽ.എ ശ്രീ. ജോസ് ബേബിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
2019 ൽ എം.എൽ.എ ഫണ്ടിൽ നിന്നും നാൽപ്പതു ലക്ഷം മുടക്കി പുതിയ നാല് ക്ലാസ് റൂമുുകൾ നി‍ർമ്മിച്ചു. 06-06-2019 ഒറ്റപ്പാലം എം.എൽ.എ പി ഉണ്ണിയാണ് ഉദ്ഘാടനം നി‍‍ർവഹിച്ചത്. ഇന്നിപ്പോൾ നിലവിലുള്ള ക്ലാസ് റൂമുകളിലെല്ലാം ഹൈടെക് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. എൽ.കെ.ജി. യു.കെ.ജി ക്ലാസുകളിൽ എ.സി സൗകര്യം കൂടി ഏ‍ർപ്പെടുത്തിയിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ജി.എൽ.പി.എസ്_തച്ചനാട്ടുകര" എന്ന താളിൽനിന്ന് ശേഖരിച്ചത്