"ജി.എൽ.പി.എസ് അരീക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(history)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1932 ൽ പത്തിശ്ശേരി കുടുംബ മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ചിരുന്ന സ്കൂളിന്റെ പഴയകാല പേര് പറയരുകാല ലോവർ പ്രൈമറി ഗേൾസ് സ്കൂൾ എന്നായിരുന്നു.പറയരുകാല ദേവീക്ഷേത്രത്തിന്റെ അങ്കണത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി വിദ്യാലയമാണ് ഇത്.ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ ഒരു നാട്ടിൻപുറമാണ് അരീക്കര.100 വർഷത്തിൽ മേൽ പഴക്കമുളള ഈ സ്കൂൾ ആദ്യം ഓലമേഞ്ഞ ചെറിയകെട്ടിടമായിരുന്നു.
 
1956 ൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തു.ഓലമേഞ്ഞ കെട്ടിടം ബലക്ഷയമായതിനെ തുടർന്ന് ജനകീയ ആസൂത്രണത്തിന്റെ ഭാഗമായി മുളക്കുഴ ഗ്രാമപഞ്ചായത്തിൽ നിന്നും വിപുലമാക്കി ഓടുമേഞ്ഞ് പുതിയ കെട്ടിടമാക്കി.ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾ പ്രവർത്തിച്ച് പോരുന്നെങ്കിലും ഷിഫ്റ്റ് സമ്പ്രദായമായിരുന്നു.
 
2014 ൽ ഷിഫ്റ്റ് സമ്പ്രദായം മാറ്റി ഗവ.ലോവർപ്രൈമറി ഗേൾസ് സ്കൂൾ അരീക്കര എന്നത് ഗവ.ലോവർപ്രൈമറി സ്കൂൾ അരീക്കര എന്നായി മാറുകയുണ്ടായി.
"https://schoolwiki.in/ജി.എൽ.പി.എസ്_അരീക്കര/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്