"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/ സാമൂഹ്യശാസ്ത്രക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
<blockquote> | <blockquote> | ||
ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തില്‍ കൊളാഷ് പ്രദര്‍ശനം നടത്തി.<br /> | ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തില്‍ കൊളാഷ് പ്രദര്‍ശനം നടത്തി.<br /> | ||
[[ചിത്രം: | [[ചിത്രം:ghppm1234.jpg]] | ||
[[ചിത്രം:gh1.jpg]] | [[ചിത്രം:gh1.jpg]] | ||
</blockquote> | </blockquote> |
13:11, 20 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
വളര്‍ന്നു വരുന്ന തലമുറയില്‍ സാമൂഹിക അവബോധം സൃഷ്ടിക്കുക,അന്വേഷ്വണത്വര വളര്‍ത്തുക,ചരിത്ര പഠനത്തില്‍ താത്പര്യം സൃഷ്ടിക്കുക,ദേശീയത, പൌരബോധം വളര്‍ത്തുക, മതസഹിഷ്ണുത വളര്‍ത്തുക എന്നീ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടി സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തില്‍ പൂക്കോട്ടുംപാടം ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.
എല്ലാ വര്‍ഷവും അദ്ധ്യായന ആരംഭത്തില്‍ തന്നെ ക്ലബ് രൂപീകരണവും പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു. ഈ വര്‍ഷത്തെ ക്ലബിന്റെ ഔപചാരികമായ ഉദ്ഘാടന കര്‍മ്മം 07-06-2010 നിലമ്പൂര്‍ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി മെമ്പറായ അഡ്വ.ശ്രീമതി സ്വപ്ന നിര്‍വ്വഹിച്ചു.
പ്രവര്ത്തനങ്ങള്കുട്ടികളില് ആനുകാലിക സംഭവങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായി ഓരോ മാസത്തെയും പത്ര വാര്‍ത്തകളെ അടിസ്ഥാനമാക്കി മാസാന്ത്യത്തില്‍ പ്രശ്നോത്തരി മത്സരം നടത്തിവരുന്നു.
ദിനാചരണങ്ങളുടെ ഭാഗമായി ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തില്‍ സ്ക്കൂള്‍ അസംബ്ലികൂടുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളില്‍ എത്തിക്കുകയും വൃക്ഷത്തൈ വിതരണവും, നടലും, പരിസര ശുചീകരണവും നടത്തി.
ജൂലൈ 21 ചാന്ദ്ര ദിനത്തില്‍ ചാന്ദ്ര ദിന ക്വിസ് മത്സരവും പോസ്റ്റര്‍ പ്രദര്‍ശനവും നടത്തി.
ആഗസ്ത് 6 ഹിരോഷിമാ ദിനത്തില്‍ യുദ്ധ വിരുദ്ധ റാലിയും ,ചിത്ര രചന, കുട്ടികളുടെ നേതൃത്വത്തില്‍ അസംബ്ലിയും, യുദ്ധ വിരുദ്ധ ഗാന സദസ്സും, പോസ്റ്റര്‍ പ്രദര്‍ശനവും സംഘടിപ്പിച്ചു.
ആഗസ്ത് 15 സ്വാതന്ത്ര്യ ദിനത്തില്‍ സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട് "ഇന്‍ഫോ ടൈന്‍മെന്റ് " എന്ന കംമ്പ്യൂട്ടറധിഷ്ഠിത പ്രശ്നോത്തരി മത്സരം നടത്തി.
സെപ്തം.16 ഓസോണ്‍ ദിനത്തോടനുബന്ധിച്ച് 'ജൈവക്കുട ' മാതൃകാ പ്രദര്‍ശനവും, ഓസോണ്‍ സംരക്ഷണ ക്ലാസ്സും ,പതിപ്പ് നിര്‍മ്മാണവും, പോസ്റ്റര്‍ പ്രദര്‍ശനവും നടത്തി
കുട്ടികളില്‍ സാമൂഹ്യശാസ്ത്ര പഠനം ലളിതവും മൂര്‍ത്തവും ആക്കുന്നതിനു വേണ്ടി ക്ലബിന്റെ നേതൃത്വത്തില്‍ പഠനോപകരണ നിര്‍മ്മാണ ശില്‍പ ശാല സംഘടിപ്പിച്ചു.