"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 21: വരി 21:
                                                                       '''ഗ്രാമക്കാഴ്ചകള്‍.........'''
                                                                       '''ഗ്രാമക്കാഴ്ചകള്‍.........'''


[[ചിത്രം:Image067.jpg]]
[[ചിത്രം:Image067.jpg]][[{{PAGENAME}}/കാഴ്ച]]





22:27, 24 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം


ഞാന്‍ സ്നേഹിക്കുന്ന വേനപ്പാറ

വേനപ്പാറയെ ഇങ്ങനെ നിര്‍വചിക്കാം.മലനിരകളാല്‍ തഴുകപ്പെട്ട കുടിയേറ്റ ഭുമി.മലമടക്കുകളിലെ ഹരിതനിരകളില്‍നിന്നുയരുന്ന കാറ്റിനും മനുഷ്യാധ്വാനത്തിന്റെ സ്വേദഗന്ധം. അറബി വാണിജ്യവും,നാടുവാഴികളുടേയും മരക്കാര്‍മാരുടേയും ചതിയും യുദ്ധവും കഥകളായി നിറഞ്ഞ കോഴക്കോട് നഗരത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ കിഴക്കന്‍ മലയോരത്ത് ഇരുവഞ്ഞിപ്പുഴയുടെ സമതലങ്ങഴളില്‍ തലയുയര്‍ത്തി ചരിഞ്ഞുകിടക്കുന്ന വേനപ്പാറ.അധ്വാനം ആത്മതാളമാക്കിയ ആദികുടിയേറ്റ ജനവിഭാഗവും'അവരുടെ അനന്തര തലമുറകളും ഇവിടെ ജീവിക്കുന്നു.


വേനപ്പാറ ഇന്നലെ - ഒരു സ് മൃതി യാത്ര

കാട്ടുമൃഗങ്ങളോടും മലമ്പനിയോടും പട്ടിണിയോടും പടവെട്ടിയ കാലം. ഓമശ്ശേരിയില്‍ നിന്നും വേനപ്പാറയിലെത്താന്‍ കാട്ടിലൂടെയുള്ള ഊടുവഴിയായിരുന്നു ശരണം.ആനയുടെ ശല്ല്യം പൊതുവെ കുറവായിരുന്നെങ്കിലും കടുവകള്‍ ധാരാളമുണ്ടായിരുന്നു.മനു‍ഷ്യരും വളര്‍ത്തുമൃഗങ്ങളും പലപ്പോഴും ഇവയുടെ ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.വന്യജീവികളേക്കാള്‍ ആളുകള്‍ ഭയപ്പെട്ടിരുന്നത് മലമ്പനിയെയായിരുന്നു.കൃഷി ചെയ്യാന്‍ ധാരാളം ഭൂമി.കാടുവെട്ടിത്തെളിച്ചാല്‍ കിട്ടുന്ന കന്നിമണ്ണ്.ഏക്കറിന് 20 രൂപ പ്രകാരം ജന്മിമാരോട് ഭൂമി വാങ്ങി കൃഷി ചെയ്ത് കനകം വിളയിച്ച കുടിയേറ്റക്കാര്‍.അവരായിരുന്നു വേനപ്പാറയുടെ വികസനത്തിന് അടിത്തറ പാകിയവര്‍.

വേനപ്പാറയുടെ ഇന്നിന്റെ ചിത്രം

                                                                      ഗ്രാമക്കാഴ്ചകള്‍.........

ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/എന്റെ ഗ്രാമം/കാഴ്ച