"എ. എം. എൽ. പി. സ്കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/അണിചേരാം ഒന്നിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ("എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത്/അക്ഷരവൃക്ഷം/അണിചേരാം ഒന്നിച്ച്" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharav...) |
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത്/അക്ഷരവൃക്ഷം/അണിചേരാം ഒന്നിച്ച് എന്ന താൾ എ. എം. എൽ. പി. സ്കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/അണിചേരാം ഒന്നിച്ച് എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
11:56, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം
അണിചേരാം ഒന്നിച്ച്
ലോകം മുഴുവൻ നിശ്‌ചലാവസ്ഥയിൽ. കോവിഡ് 19എന്ന മഹാമാരി നമ്മെ കൂട്ടിലടച്ചിരിക്കുന്നു... എത്രകാലം ഇതുതുടരുമെന്നറിയില്ല അനുഭവിച്ചുകൊണ്ടിരിക്കുന്ന സൗഭാഗ്യങ്ങളെല്ലാം നശിക്കുമോ എന്നൊരു ഭയവും ഇല്ലാതില്ല. ഇനിയും ഇതു തുടർന്നാൽ കടുത്ത സാമ്പത്തികമാന്ദ്യം നേരിടേണ്ടി വരുമെന്നതിൽ യാതൊരു സംശയമില്ല. വികസനത്തിന്റെ അത്യുന്നതങ്ങളിൽ നിൽക്കുന്ന ലോകരാജ്യങ്ങൾ പോലും ഈ ഒരു കുഞ്ഞു വൈറസിനുമുമ്പിൽ കൂപ്പുകുത്തിയിരിക്കുന്നു.... ഇതു തുടരുകയാണെങ്കിൽ കഴിക്കാൻ ഭക്ഷണംപോലും ഇല്ലാത്ത ഒരവസ്ഥയിലേക്ക് നാം എത്തിച്ചേരും. അതുകൊണ്ട് തന്നെ നാം ഇനി ചെയ്യണ്ടത് ജീവൻ്റെ നിലനില്പ്പിന് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കാൻ സ്വയം പര്യാപ്തരാവുക എന്നതാണ്. പച്ചക്കറികൾക്കും മറ്റും അന്യസംസ്ഥാനങ്ങളെയാണല്ലോ നമ്മൾ ആശ്രയിക്കുന്നത്. അതിർത്തി കടന്നു വരുന്ന പച്ചക്കറി ലോറികളെ എത്ര കാലം നമ്മൾ ആശ്രയിക്കും. ഇതിൽ നിന്നും നമ്മൾ ഒരു പാഠം ഉൾക്കൊള്ളണം. ഇതിനായി നമ്മുടെ വീട്ടുമുറ്റവും ടെറസും കൃഷിയ്ക്കായി ഉപയോഗപ്പെടുത്തുക എന്നതുതന്നെ.. ഒന്നുമില്ലെങ്കിലും പട്ടിണികൂടാതെ ആഹാരം കഴിച്ച് അന്തിയുറങ്ങാം.... സർക്കാർ നിർദേശമനുസരിച്ചു മാസ്ക് ധരിച്ചു കൈകൾ വൃത്തിയാക്കി സാമൂഹ്യ അകലം പാലിച്ചു കഴിയുക ആണേലും നാളെയുടെ മാന്ദ്യം മുമ്പിൽ കണ്ടു കൊണ്ട് ഒരുനേരത്തെ അന്നത്തിനായി കയ്യിൽ മണ്ണുപുരളാൻ നാം വിദ്യാർത്ഥികൾ ഒന്നായി അണിചേരുക. നമ്മുടെ കേരളം ...... ഹരിത കേരളം .....
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 13/ 03/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം