"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/അതിജീവനത്തിൻെറ നാളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
| തരം= ലേഖനം  
| തരം= ലേഖനം  
| color= 4  }}
| color= 4  }}
{{verification4| name=Vijayanrajapuram| തരം=ലേഖനം}}

22:57, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനത്തിൻെറ നാളുകൾ

2018 ൽ മഹാപ്രളയം കേരളത്തെ ഒന്നാകെ ഭീതിയിൽ ആക്കിയവർഷമായിരുന്നു. 1924ലെ പ്രളയത്തിനു ശേഷം ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ജൂലൈ -ഓഗസ്റ്റ് മാസങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷ കാലത്ത് വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചു. അതിശക്തമായ മഴ തുടർന്നു മിക്കജില്ലകളിലും വെള്ളപ്പൊക്കവും മലയോരമേഖലകളിൽ ഉരുൾപൊട്ടലും ഉണ്ടായി. നേരിട്ട് അനുഭവിച്ചില്ലെങ്കിലും മാധ്യങ്ങളിലൂടെ കണ്ടറിഞ്ഞവരാണ് നമ്മൾ ഓരോരുത്തരും. കൊറോണ വൈറസ് കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്. മനുഷ്യരെ കാർന്നു തിന്നുകയാണ് ഈ വൈറസ് കൂട്ടം. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട്‌ ചെയ്‌ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുകയാണ്. ഇതിനകം തന്നെ നിരവധിപ്പേരാണ് ഈ വൈറസിന് ഇരയായിരിക്കുന്നത്. ചൈനയിൽ മാത്രമായി മൂവ്വായിരത്തിലധികം പേരാണ് മരണമടഞ്ഞത്. പനി, ചുമ, ശ്വാസതടസം തുടങ്ങിയവയാണ് പ്രാഥമികലക്ഷണങ്ങൾ. ദിവസങ്ങളോളംനീണ്ടുനിൽക്കുന്ന പനി കടുത്തചുമ,ക്ഷീണം എന്നിവ കണ്ടെത്തിയാൽ കൊറോണ സ്ഥിതികരിക്കും.നിസ്സാരമാക്കരുത് ഈ കാരണങ്ങൾ. നിപ വൈറസ് പൊതുവെ മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഈ വൈറസ് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. പിന്നീട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരും. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന വെള്ളം,വവ്വാൽ കഴിച്ച പഴങ്ങൾ മനുഷ്യൻ കഴിക്കുന്നതോടെ രോഗം പകരും. ശ്രദ്ധിക്കുക -പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമാണ് ലകഷണങ്ങൾ.ചുമ വയറുവേദന, ഷീണം, ശർദിൽ കാഴ്ചമങ്ങൽ ഇവയൊക്കെയാണ് ലക്ഷണങ്ങൾ.അതിജീവിച്ചു നമ്മുടെ കേരളം. പ്രളയത്തിനെ അതിജീവിച്ചു, നിപയെ അതിജീവിച്ചു, കൊറോണയെ അതിജീവിച്ചു. ഇപ്പോൾ രോഗബാധിതരെക്കാൾ രോഗമുക്തരാണ് കൂടുതൽ അതിൽ നമ്മൾ അഭിമാനം കൊള്ളുക തന്നെ വേണം.

അനഘ എം.ആർ
8എ സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം