"വേശാല എൽ.പി. സ്ക്കൂൾ, ചെക്കിക്കുളം/അക്ഷരവൃക്ഷം/അനുഭവക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അനുഭവക്കുറിപ്പ് | color= 3 }} <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=  3   
| color=  3   
}}
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}

00:47, 6 മേയ് 2020-നു നിലവിലുള്ള രൂപം

അനുഭവക്കുറിപ്പ്

മാർച്ച് 10 ന് ആണ് കൊറോണ മഹാമാരി മൂലം സ്കൂളടച്ചത് . എനിക്ക് വളരെ വിഷമം തോന്നി . കാരണം നമ്മുടെ വിദ്യാലയത്തിലെ പഠനോത്സവമായിരുന്നു മാർച്ച് 11 ബുധനാഴ്ച . എങ്കിലും മാർച്ച് 10 ന് 2 മണിക്ക് ഞങ്ങൾ പഠനോത്സവം നടത്തി . നിങ്ങളുടെ പരിപാടി എല്ലാ അദ്ധ്യാപകരും ചേർന്ന് വളരെ പെട്ടന്ന് തന്നെ നടത്താൻ തീരുമാനിക്കുകയായിരുന്നു . അതുകൊണ്ടുതന്നെ എന്റെ ടീച്ചർമാരോട് എനിക്ക് വളരെ അധികം നന്ദിയുണ്ട് . കാരണം അത് നിങ്ങളുടെ പരിപാടിയായിരുന്നു .സ്വാഗതവും അധ്യക്ഷനും ആശംസയും നന്ദിയും എല്ലാം ഞങ്ങൾ തന്നെയാണ് നടത്തിയിരുന്നത് . എല്ലാ പരിപാടിയും രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വളരെ ഭംഗിയായി നടന്നു .അങ്ങനെ അന്നത്തെ ദിവസത്തോടുകൂടി എന്റെ രണ്ടാം ക്ലാസ് പഠനം പൂർത്തിയായി . മാർച്ച് 31 ന് നടക്കേണ്ട വാർഷികപരിപാടിയും ഇസ്മായിൽ മാഷുടെ യാത്രയയപ്പ് പരിപാടിയും എല്ലാം മുടങ്ങി . ഇപ്പോൾ വീട്ടിലിരിക്കുമ്പോൾ എനിക്ക് വളരെ വിഷമം തോന്നുന്നു . എന്റെ സ്കൂളിലെ കൂട്ടുകാരെയും അദ്ധ്യാപകരെയും ഞാൻ ഓർക്കാറുണ്ട് . പക്ഷെ ഇന്ന് ലോകത്തു പടർന്നുകൊണ്ടിരിക്കുന്ന മഹാമാരിയിൽ നിന്നും രക്ഷപെടാൻ വീട്ടിലിരിക്കുന്നതാണ് ഏറ്റവും നല്ല മാർഗമെന്ന് എനിക്ക് ബോധ്യപ്പെട്ടു .അടുത്ത വർഷമെങ്കിലും പേമാരിയും മഹാമാരിയും ഇല്ലാത്ത ഒരു പുതിയ കാലത്തിനു വേണ്ടി എല്ലാവര്ക്കും സുഖജീവിതത്തിനു വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു .

ശിവപ്രിയ . കെ
2 വേശാല എ എൽ പി സ്കൂൾ ,കണ്ണൂർ, തളിപ്പറമ്പ് സൗത്ത്
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം