"ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ ചിമ്പുവിന്റെ വികൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.എൽ..പി.എസ് പുത്തൂർ/അക്ഷരവൃക്ഷം/ ചിമ്പുവിന്റെ വികൃതി എന്ന താൾ ജി.എം.എൽ..പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ ചിമ്പുവിന്റെ വികൃതി എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
15:46, 9 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ചിമ്പുവിന്റെ വികൃതി
ഒരു കാട്ടിൽ ചിമ്പു എന്ന വികൃതി കുരങ്ങൻ ഉണ്ടായിരുന്നു .ഇല്ലാത്ത പോല്ലാപ്പിലെല്ലാം അവൻ തലയിടും ഒരുനാൾ ചിമ്പു ഒരു പ്ലാവിന് മുകളിൽ ഇരിക്കുകയായിരുന്നു. അപ്പോൾ കാറ്റ് വീശി. ഒരു പഴുത്ത ചക്ക ഞെട്ടറ്റ് താഴെ കൂടി പോവുകയായിരുന്ന കരടിയുടെ തലയിൽ ചെന്ന് വീണു .കരടി കരഞ്ഞുകൊണ്ട് ഓടടാ ഓട്ടം ഇത് കണ്ട് ചിമ്പുവിന് വളരെ ഇഷ്ടമായി. അപ്പോൾ ചിമ്പുവിചാരിച്ചു ഇനി എല്ലാവരേയും ഇങ്ങനെ ഓടിക്കാം.ഹ.ഹ.ഹ അവൻ ഉറക്കെചിരിച്ചു.അങ്ങനെ അവൻ പ്ലാവിൽ ചക്ക ഉണ്ടോ എന്ന് നോക്കി. ചക്ക കണ്ടില്ല അവസാനത്തെ ചക്കയായിരുന്നു അത് അവന് സങ്കടമായി ഇനി എന്തു ചെയ്യും. അവൻ ആലോചിച്ചു. അവന്റെ മനസിൽ ഒരു ബുദ്ധി ഉദിച്ചു .കുറേ കല്ലുകൾ പെറുക്കി കൊണ്ടു വന്നു . പ്ലാവിന്റെ ചുവട്ടിൽ കൂടി പോകുന്ന മാനിനേയും മുയലിനേയും അങ്ങനെ എല്ലാം മൃഗങ്ങളേയും കല്ലെറിഞ്ഞ് ഓടിച്ചു .പാവം എല്ലാവരും കരഞ്ഞ് കൊണ്ടോടി.ഇത് കണ്ട് ചിമ്പു അട്ടഹസിച്ചു ചിരിച്ചു. അങ്ങനെ ഒരിക്കൽ ഒരു ആന അതിലെ വന്നു. ചിമ്പു സ്ഥിരം ചെയ്യുന്ന പണി ചെയ്തു.കല്ല് ആനയുടെ ദേഹത്ത് വീണു. ആനക്ക് വേദനിച്ചു.ആനക്ക് ദേഷ്യം സഹിക്കാൻ കഴിഞ്ഞില്ല. ആന തുമ്പിക്കൈനീട്ടി പ്ലാവ് നന്നായി കുലുക്കി അതാ കിടക്കുന്നു ചിമ്പു കുരങ്ങൻ നിലത്ത്-. ആന ചിമ്പുവിനെ എടുത്ത് കുറ്റിക്കാട്ടിലേക്ക് ഒറ്റ ഏറ്. അയ്യോ അമ്മേ.... ചിമ്പു കരയാൻ തുടങ്ങി അന ചോദിച്ചു നിനക്ക് വേദന ഉണ്ടോ?.ചിമ്പു വേദന ഉണ്ടെന്ന് സമ്മതിച്ചു തലയാട്ടി .ഇത് പോലെ എല്ലാവർക്കും വേദന ഉണ്ടാകും എന്ന് ആന പറഞ്ഞു. ഇനി ആരേയും ഉപദ്രവിക്കരുത് കെട്ടോ ചിമ്പു സമ്മതിച്ചു.പിന്നീടൊരിക്കലും ചിമ്പു ആരെയും ഉപദ്രവിച്ചിട്ടില്ല. വികൃതി കാണിച്ചിട്ടുമില്ല.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 09/ 07/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം