"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/*~അപരിചിത~*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= *~അപരിചിത~* <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കഥ}}

22:37, 5 മേയ് 2020-നു നിലവിലുള്ള രൂപം

*~അപരിചിത~*

എന്തൊരുകഷ്ട്ടമാണ്? ഇവിടെയൊന്നും ഒരു മനുഷ്യനെപോലും കാണാനില്ലലോ. പാർക്കിലൊറ്റയ്ക്കിരുന്നുകൊണ്ട് തന്റെ പുതിയ i phone പുറത്തെടുത്തു കൊണ്ട് ഉണ്ണി ചിന്തിച്ചു . സെൽഫി എടുക്കാൻ നോക്കുമ്പോൾ ആണ് അവൻ ആ കാര്യം ശ്രദ്ധിക്കുന്നത് തന്റെ പുറകിലാരോ നില്കുന്നു .ഉണ്ണി തിരിഞ്ഞുനോക്കിയതും അതൊരു സ്‌ത്രീ ആയിരുന്നു .കീറിപ്പറിഞ്ഞവസ്ത്രവും ശരീരമെല്ലാം പുഴുവരിക്കുന്ന മുറിവുകളും അഴുക്കുചാലുകളിൽനിന്നും വരുന്ന ദുർഗന്ധവും കണ്ടപ്പോൾ തന്നെ ഉണ്ണിക്ക് മനംപുരട്ടാൻ വന്നു ."എന്താവേണ്ടത്? എന്റെ കൈയിൽ പണമൊന്നുമില്ല... വേറെ എങ്ങോട്ടെങ്ങിലും പോകൂ. എനിക്ക് മനംപുരട്ടുന്നുണ്ട് . "ഉണ്ണി നിർത്താതെ ഒറ്റശ്വാസത്തിൽ പറഞ്ഞു .അതിനെല്ലാം ആ സ്‌ത്രീ ഒരു പുഞ്ചിരിമാത്രമാണ് തന്നത് .അവൻ ശ്രദ്ധിച്ചു താനിതുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രത്യേകതരം ചിരിയായിരുന്നു ആ സ്‌ത്രീയുടേത് .ആ പുഞ്ചിരിയിൽ മതിമറന്ന് നിൽക്കുമ്പോളാണ് ആ സ്‌ത്രീ ചോദിച്ചത് ."എന്റെ ഫോട്ടോ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുമോ?

പെട്ടെന്ന് ആ മാന്ത്രിക ലോകത്തിൽനിന്നും ഞെട്ടിയുണർന്നുകൊണ്ടവൻ ചോദിച്ചു."ഞാൻ... ഞാനെന്തിന് നിങ്ങളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്യണം... ?നിങ്ങളാരാണ് ? "ആചോദ്യത്തിന് ഉത്തരമായി അവർ അവരുടെ കയ്യിലിരുന്ന ഒരു ഫോട്ടോകാണിച്ചു "ഇതാണ് ഞാൻ ". അതു കേട്ടതും അവൻ ഞെട്ടിത്തരിച്ചു നിന്നുപോയി ".എന്ത് ?ഇതു നിങ്ങളാണോ? നിങ്ങൾക്ക് പ്രാന്താണ്, ഇതു പ്രകൃതിയുടെ ഫോട്ടോ അല്ലേ? അതെ "അവൻ പറഞ്ഞു. "ഈ ഫോട്ടോയും നിങ്ങളുടെ മുഖവും ഒന്നുനോക്കൂ. അപ്പോൾ മനസിലാകും നിങ്ങളെത്ര വികൃതമാണെന്ന് ". ഇതും പറഞ്ഞത് ഉണ്ണി പോകാനൊരുങ്ങി. അപ്പോഴതാ ദൂരെ ഒരാൾ. അയാളെന്തോകഴിക്കുന്നുണ്ട് . അതിന്റെ അവശിഷ്ട്ടങ്ങൾ അവിടെത്തന്നെ ഉപേക്ഷിക്കുന്നതും കണ്ടു . അതൊന്നും കാര്യമാക്കാതെ അവൻ ആ സ്‌ത്രീയെ ഒന്നുനോക്കിയതും പേടിച്ചു പുറകിലോട്ടു മാറിയതുമൊപ്പമായിരുന്നു. അതാ ആ ദൂരെ കണ്ട മനുഷ്യൻ ഉപേക്ഷിച്ച അവശിഷ്ടങ്ങൾ ആ സ്ത്രീയുടെ ശരീരത്തിൽ കിടക്കുന്നു.

ഒരു വിഷമം കലർന്ന പുഞ്ചിരിയോടെ അവൾ പറഞ്ഞു. "പേടിക്കണ്ട ഞാൻതന്നെയാണ് പ്രകൃതി. നിങ്ങളെല്ലാവരും കൂടെയാണ് എന്നെ ഇങ്ങനെയാക്കിയത്. ഇനിയെങ്കിലും ഞാൻ പറയുന്നതൊന്നുകേൾക്കൂ. എന്റെ ഈ അവസ്ഥ നിങ്ങൾ ലോകംമുഴുവൻ കാണിച്ചുകൊടുക്കണം .അത് പറഞ്ഞവസാനിപ്പിച്ചതും അവൻ തന്റെ ഇമ ചിമ്മി നോക്കുമ്പോൾ അവരെ കാണാനില്ല .ആ സ്‌ത്രീ ആരെയും മയക്കുന്ന വശ്യമായ പുഞ്ചിരിക്കുന്ന അവരെ കാണാനില്ലായിരുന്നു .ഉണ്ണി പിന്നെ അവരെ അനേഷിച്ചുനടന്നു. പക്ഷേ പിന്നീടൊരിക്കലും ആ സ്‌ത്രീയെ അവനു കാണാൻ കഴിഞ്ഞില്ല. കണ്ടത് മുഴുവനും ചപ്പും ചവറും നിറഞ്ഞ പുഴകളും മലകളും കാടും കായലും ക‌ുളവുമൊക്കെയായിരുന്നു.

മൻസ പ്രകാശ്
9 ഇ സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ