"കെ.എം.എച്ച്.എസ്. കരുളായി/അക്ഷരവൃക്ഷം/തിരിച്ചറിവിന്റെ ദിനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
| സ്കൂൾ= കെ.എം ഹയർസെക്കന്ററി സ്കൂൾ,കരുളായി | | സ്കൂൾ= കെ.എം ഹയർസെക്കന്ററി സ്കൂൾ,കരുളായി | ||
| സ്കൂൾ കോഡ്= 48042 | | സ്കൂൾ കോഡ്= 48042 | ||
| ഉപജില്ല= | | ഉപജില്ല= നിലമ്പൂർ | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
19:59, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
തിരിച്ചറിവിന്റെ ദിനങ്ങൾ
ചൈനയിലെ വുഹാൻ പ്രവിശ്യയിൽ തുടങ്ങി ഇന്ന് ലോകത്തെ മുഴുവൻ തന്റെ കരാള വലയത്തിനുള്ളിലാക്കി കുതിക്കുകയാണ് കോവിഡ് -19. ചൈനയെ തകർക്കാൻ അമേരിക്ക ഉപയോഗിച്ച ജൈവായുധമാണെന്നുംഅതല്ല മറിച്ചാണെന്നും വാദഗതികളും വാഗ്വാദങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ചൂടു പിടിക്കുമ്പോഴും ഒരുകാര്യം വ്യക്തമാണ്. ഈ ലോക്ഡൗൺ ദിനങ്ങൾ തിരിച്ചറിവിന്റെ ദിനങ്ങളാണ്. ലോകത്താകമാനം ഏകദേശം രണ്ടരലക്ഷത്തിനടുത്ത് മനുഷ്യർക്ക് ജീവഹാനി സംഭവിക്കുകയും എട്ട് കോടിയിധികം പേർ മരണത്തിനും ജീവിതത്തിനും ഇടയിൽ നിൽക്കുന്നു.എങ്കിൽ കൂടി, ഇതു നമ്മെ പലതും പഠിപ്പിച്ചില്ലേ? പലതും പ്രകൃതി നമ്മെ സ്വയം പഠിപ്പിച്ചു തന്നില്ലേ? മുഴുവൻ കര വിസ്‍തൃതിയമായി തട്ടിച്ചുനോക്കുമ്പോൾ വളരെ ചെറുതെന്നു തോന്നുന്ന വിശാലമായ നമ്മുടെ ഭാരതത്തെ കുറിച്ചു തന്നെ ചിന്തിക്കുക. ഇതുവരെ വെറും 40 ദിവസത്തെ ലോക്ഡൗൺ കാരണം നമ്മുടെ പ്രകൃതിയിൽ എത്ര വലിയ മാറ്റങ്ങൾ സംഭവിച്ചു. വായുവിനെ ഗുണനിലവാര സൂചികയനുസരിച്ച് ഇന്ത്യയുടെ ദേശീയ തലസ്ഥാന നഗരിയിലെ വായുവിന്റെ ഗുണനിലവാരം 200 എത്തിയാണ് നിൽക്കാറ്. മലിനീകരണം അതിന്റെ മൂർധന്യാവസ്ഥയിൽ നിൽക്കുമ്പോൾ അത് 900വരെ ഉയരാറുണ്ട്, ചിലപ്പോൾ അളവ് സൂചികക്കപ്പുറത്തേക്കും. അതോടൊപ്പം പക്ഷികളുടെ ചിലപ്പും, നീലാകാശവും മറന്ന് ഡൽഹി എല്ലാം ഇന്ന് ആസ്വദിക്കുന്നു. ഗംഗാഡോൾഫിനുകൾ എന്നറിയപ്പെടുന്ന ദക്ഷിണേഷ്യൻ നദീഡോൾഫിനുകൾ 30 വർഷത്തിനുശേഷം ഗംഗാനദിയിൽ കണ്ടെത്തിയത് മറ്റൊരു അവിശ്വസനീയമായ വാർത്തയാണ്. എല്ലാ വർഷവും മുംബൈമഹാനഗരത്തിലേക്ക് കുടിയേറാറുണ്ടെങ്കിലും ഇത്തവണ ഗണ്യമായ വർദ്ധനവ് ഉണ്ടായെന്ന് മുംബൈ നിവാസികൾ സാക്ഷ്യപ്പെടുത്തുന്നു. ഉത്തരാഖണ്ഡ് പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ പരിശോധന അനുസരിച്ച് ഇപ്പോഴത്തെ ഗംഗാജലം കുടിക്കാൻ അനിയോജ്യമാണെന്നാണ് കണ്ടെത്തൽ. പല ഏജൻസികളും ഈ വാർത്ത റിപ്പോർട്ട് ചെയ്തത് 'അത്‍ഭുതകരം ' എന്ന തലക്കെട്ടിലാണ്. പക്ഷേ എന്തു ചെയ്യാൻ! പ്രകൃതി ശുദ്ധമാക്കി തുടങ്ങിയപ്പോൾ മനുഷ്യന് മുഖംമൂടി ഇട്ട് നടക്കേണ്ടിവന്നു ഇന്ന്. വിധിയെന്ന് തുശ്ചീകരിപ്പാനാവില്ലിതിനെ ചെയ്തുകൂട്ടിയ പാപഫലം. നമുക്ക് നാം വെട്ടിയ കുഴിയാണ്. പ്രകൃതി അതിനെ ശുദ്ധിയാക്കുന്നതിന്റെ തെളിവാണ് മറ്റുപല രോഗങ്ങളും അഥവാ (ആസ്‍ത്മ, ഹാർട്ടറ്റാക്ക്, ശ്വാസകോശരോഗങ്ങൾ) എന്നിവ കുറയുന്നത്.ഇത് നമുക്ക് തിരിച്ചറിവുണ്ടാവേണ്ട സമയമാണ്. പ്രകൃതിയെ വിസ്മരിക്കാനാവില്ലന്ന് തിരിച്ചറിയേണ്ട സമയം. ഗ്രെറ്റ തൻബർഗ് എന്ന കൗമാരക്കാരി കാലാവസ്ഥാ വ്യതിയാനത്തെ ഗൗരവകരമായി കാണാത്തതിൽ ലോക നേതാക്കളെ വിമർശിച്ചപ്പോൾ കൗമാരക്കാരിയുടെ ബുദ്ധി പോലും കാണിക്കാതെ അവളെ പരിഹസിക്കാനാണ് ചില നേതാക്കന്മാർ മുന്നോട്ടുവന്നത്. എന്നാൽ ഇന്ന് ആ രാഷ്ട്രങ്ങൾ മഹാമാരിയുടെ കടുംപിടുത്തത്തിൽ പിടയുന്നത് ലോകം സാക്ഷ്യം വഹിക്കുന്ന മറ്റൊരു യാഥാർത്ഥ്യം. മഹാമാരിയുടെ കരിനിഴലിൽ കഴിയുമ്പോഴും, വളർച്ചയുടെ ഭാഗമായി ബാധിച്ച ചില മാറ്റങ്ങളാൽ മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്തപ്പെട്ട വൃദ്ധസമൂഹം തങ്ങൾക്ക് ലഭിക്കുന്ന കരുതലോർത്ത് ആശ്വസിക്കുന്നു ണ്ടാവും. ഈ ലോക് ഡൗൺ ദിനങ്ങൾ കൃഷിക്കായി മാറ്റിവെക്കുന്നതും സന്തോഷം നൽകുന്ന ഒരു വാർത്തയാണ്. സർവ്വഭൗമൻ എന്ന മനുഷ്യന്റെ അഹങ്കാരത്തിന് പ്രകൃതി നൽകിയ താക്കീതാണിത്. പാഠമുൾ ക്കൊള്ളണം, അതിൽനിന്നും മുന്നേറണം. അതിന് രാഷ്ട്രീയ തീരുമാനങ്ങൾ ഏറെ പ്രധാനമാണ്.അഥവാ ഈ ഭീകരതയിൽ നിന്ന് ആരോഗ്യകരമായ, ശുദ്ധമായ ഒരു ലോകത്തിലേക്ക് മനുഷ്യരാശി ഉയർന്നു വരുമെന്ന പ്രതീക്ഷ വൈറസിന്റെ ഹ്രസ്വകാല ആഘാതത്തെയല്ല, മറിച്ച് ദീർഘകാല രാഷ്ട്രീയ തീരുമാനത്തെ ആശ്രയിച്ചിരിക്കും. യു. എൻ എൻവിയോൺമെന്റ് ചീഫ് പറഞ്ഞതുപോലെ 'Nature is sending us a message' ആ സന്ദേശം നാം മനസ്സിലാക്കണമെന്നുമാത്രം. ദൈവത്തിന്റെ മികച്ച സൃഷ്ടിയായ മനുഷ്യന് ഇതും തരണം ചെയ്യാനാവും. ഉയർച്ചയും താഴ്ചയും ജീവിതത്തിന്റെ ഭാഗമാണ്. അതുതന്നെയാണല്ലോ കൂപയന്ത്രഘടികാ ന്യായത്തിന്റെ പ്രസക്തിയും.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നിലമ്പൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നിലമ്പൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം