"ഗവ. എച്ച്.എസ്സ് .എസ്സ് .പോരുവഴി/അക്ഷരവൃക്ഷം/നന്മയുടെ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നന്മയുടെ കൊറോണക്കാലം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(verification)
വരി 19: വരി 19:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കഥ }}

17:34, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

നന്മയുടെ കൊറോണക്കാലം

അവറാച്ചൻ നാട്ടിലെ പ്രമാണിയായിരുന്നു. ധനികനായ അയാൾ പണമാണ് ഏറ്റവും വലുതെന്ന് കരുതിയിരുന്നു. അതു തന്നെ അയാൾ മക്കളെയും പറ‍ഞ്ഞുപഠിപ്പിച്ചിരുന്നു. അതുകൊണ്ട് അവറാച്ചനെപ്പോലെതന്നെ അയാളുടെ മക്കൾക്കും ദരിദ്രനായ തന്റെ അയൽക്കാരൻ ഗോപുവിനോടും വീട്ടുകാരോടും വെറുപ്പായിരുന്നു. അവറാച്ചന് രണ്ട് ആൺ മക്കളായിരുന്നു. അവർ രണ്ടുപേരും പഠിച്ച് ജോലി നേടി. അമേരിക്കയിലേക്ക് പോയി.വൃദ്ധരായ അവറാച്ചനേയും ഭാര്യയേയും നോക്കാനായി മക്കൾ ഒരു ഹോം നഴ് സിനെ ഏർപ്പാടാക്കി. ആ വീട്ടിലെ ജോലിക്കിടക്ക് അവർ മറ്റു രണ്ടു വീട്ടിലും ജോലിക്ക് പോയിരുന്നു. മഹാമാരിയായ കൊറോണ പടർന്നപ്പോൾ നാട്ടിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ലോക്ക്ഡൗൺ തുടങ്ങി മൂന്നാം നാൾ ഗോപുവിന്റെ ഭാര്യ ഒരു കാര്യം വീട്ടിൽ അവതരിപ്പിച്ചു. രണ്ടു ദിവസമായി അപ്പുറത്തെ വീട്ടിൽ ഒരനക്കവും ഇല്ല. ആ ഒരു ഹോം നഴ് സിനെ കണ്ടിട്ടും രണ്ടു ദിവസമായി. പ്രവാസിയുടെ വീട്ടിൽ ജോലി നോക്കിയിരുന്ന അവരേയും ആ വീട്ടുകാരോടൊപ്പം ക്വാറന്റയിനിലാക്കിയിരിക്കുകയാണെന്ന് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞു. ഇതറിഞ്ഞ ഗോപു തന്റെ ഭാര്യയോട് അവറാച്ചനും ഭാര്യക്കും ആഹാരം എത്തിക്കാൻ പറഞ്ഞു. തങ്ങൾക്ക് തയ്യാറാക്കി വച്ചിരുന്ന റേഷനരിച്ചോറും കറിയുമായി അവർ അവരുടെ അയൽക്കാരുടെ അടുത്തെത്തി. അവർ രണ്ടു ദിവസമായി ആഹാരം കഴിച്ചിട്ടെന്ന് അവിടെ എത്തിയ ഗോപുവിന്റെ ഭാര്യക്ക് മനസ്സിലായി. അവർ ആ വൃദ്ധദമ്പതികളെ പ്രാഥമിക കർമ്മങ്ങൾ ചെയ്യുന്നതിനായി സഹായിച്ചു. വീട് വൃത്തിയാക്കി. താൻ കൊണ്ടുവന്ന ആഹാരം നൽകി. തങ്ങൾ അത്രയും നാൾ കഴിച്ചിട്ടില്ലാത്ത ഒരു പ്രത്യേക രുചി ആ ആഹാരത്തോടുതോന്നി. അവരുടെ കണ്ണുകളിലൂടെ ഒഴുകിയ കണ്ണുനീരിൽ നിന്ന് അത് സ്നേഹത്തിന്റെ രുചിയായിരുന്നു എന്ന് മനസ്സിലായി.

ശബരീകൃഷ്ണ
4 B ഗവ.എച്ച് .എസ്സ് .പോരുവഴി
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ