"പി.എം.എസ്.എ.എം.യു.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/കൊറോണയെപ്പറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Shameer007 (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 41: | വരി 41: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=Santhosh Kumar|തരം=ലേഖനം}} |
17:25, 5 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണയെപ്പറ്റി
സ്വന്തമായി നിലനിൽപ്പില്ലാത്ത, മറ്റൊരു ജീവിയുടെ കോശത്തിൽ കടന്നുകയറുന്ന, ജനിതക സംവിധാനത്തെ ഹൈജാക്ക് ചെയ്യുന്ന, പിന്നീട് സ്വന്തമായി ജീനുകൾ നിർമ്മിക്കപ്പെടുന്ന ഒരു വിഭാഗം രോഗകാരികളാണ് വൈറസുകൾ മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളെ ബാധിക്കുന്ന വൈറസുകളാണ് ഇവ. ശ്വസന സംവിധാനത്തെ അവ തകരാറിലാക്കും. ഈ വൈറസ് ബാധിച്ചാൽ ജലദോഷം സുഖപ്പെടുത്താനാവില്ല. സാർസ്, മെർസ് എന്നീ ഗുരുതര രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നുണ്ട്. മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രം എന്ന പേരുള്ള മെർസ് ആണ് ഇതിൽ പ്രധാനപ്പെട്ട വൈറസ്. ഈ വൈറസാണ് ശ്വാസകോശ സംബന്ധമായി പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഇത് 2012ൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ വൈറസ് അസുഖം ഉള്ളവരുടെ സ്രവങ്ങളിലൂടെയും സ്പർശനത്തിലൂടെയും വിസർജ്യങ്ങളിലൂടെയുമാണ് പകരുന്നത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും ഇത് പടരുന്നു. ഇതിൻറെ ലക്ഷണങ്ങൾ രണ്ടു മുതൽ നാലു ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും എന്നതാണ്. ന്യൂമോണിയ, തലവേദന, തൊണ്ടവേദന, അസാധാരണമായ ക്ഷീണം, ശ്വാസതടസ്സം എന്നിവയാണ് മറ്റു ലക്ഷണങ്ങൾ. കൊറോണ വൈറസ് ഏറ്റവും ബാധിച്ചിരിക്കുന്നതും ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളതും രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകളിലാണ്. നമ്മുടെ എല്ലാവരുടെയും ശരീരത്തിൽ ഇമ്മ്യൂൺ സിസ്റ്റം എന്ന ഒരു രോഗപ്രതിരോധ സംവിധാനം ഉണ്ട്. വാർദ്ധക്യത്തിലെത്തിയ യവർ,നവജാത ശിശുക്കൾ ഗർഭിണികൾ, പ്രമേഹ രോഗികൾ, വൃക്ക രോഗികൾ, ഹൃദ്രോഗമുള്ളവർ, ശ്വാസകോശ രോഗമുള്ളവർ എന്നിവർക്ക് രോഗപ്രതിരോധശേഷി കുറവായിരിക്കും. അതുകൊണ്ട് ഈ വിഭാഗം ആളുകളെ പരിചരിക്കുമ്പോൾ അതിസൂക്ഷ്മതയും കരുതലും പാലിക്കേണ്ടതുണ്ട്. കൃത്യമായ മരുന്നോ വാക്സിനോ ഇതിന് കണ്ടെത്തിയിട്ടില്ല. എന്നാൽ അസുഖം വന്നാൽ ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ ചികിത്സിക്കണം. ലക്ഷണങ്ങൾക്കനുസരിച്ച് ഡോക്ടർമാർ മരുന്ന് നിർദേശിക്കും. ഇതിൻറെ മുൻകരുതൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. കൈകാലുകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക. മാംസം, മുട്ട എന്നിവ നല്ലവണ്ണം വേവിച്ച് കഴിക്കുക. 07 കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് നമ്മുടെ രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാം സമീകൃത പോഷകാഹാരം കഴിക്കുക കൃത്യമായ വ്യായാമം ചെയ്യുക എട്ട് മണിക്കൂറെങ്കിലും നന്നായി ഉറങ്ങുക ലഹരി ഒഴിവാക്കുക പ്രമേഹം, പ്രഷർ എന്നിവ നല്ല രീതിയിൽ നിയന്ത്രിക്കുക ടെൻഷൻ ഒഴിവാക്കുക ശുചിത്വം പാലിക്കുക
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം