"എ എം യു പി എസ് പുന്നശ്ശേരി/അക്ഷരവൃക്ഷം/നേരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ എം യു പി എസ് പുന്നശ്ശേരി/അക്ഷരവൃക്ഷം/നേരം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...)
 
(വ്യത്യാസം ഇല്ല)

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

നേരം

കൊറോണ നാടു നിറഞ്ഞ കാലം മനുഷ്യരെല്ലാം വിറച്ചു പോയി.
 നാടും വീടും റോഡും പരിസരവും
 രാജ്യമൊന്നാകെ ലോക്കിലായി
 പുറത്തേക്കിറങ്ങാൻ കൊതിക്കുന്ന
ജീവനെ റാഞ്ചാൻ
ക്രൂരൻ കഴുകൻ്റെ മിഴികളുണ്ട്
ബാർബർ ഷോപ്പില്ല ജിംനേഷ്യമില്ല
 തീയേറ്ററില്ല വിനോദമില്ല
വർഗീയതയില്ല രാഷ്ട്രീയമില്ല ....
മുതലാളിയെന്നില്ല തൊഴിലാളിയെന്നില്ല
ബംഗാളി മലയാളി വേർതിരിവില്ല
സമ്പന്നനെന്നില്ല
ദരിദ്രനെന്നില്ല
ലോകം മുഴുവൻ വിറപ്പിച്ച്നടന്ന്
ലക്ഷക്കണക്കിന് ജീവനെടുത്ത്
ജീവിതം തന്നെ ദുരിതത്തിലാഴ്ത്തിയ പേമാരി യാണ് കൊറോണാ
 വൈറസ് ചിരിയില്ലഅടിയില്ല കളിയില്ല തെറിയില്ല
 എങ്ങും പരക്കേ ഒഴുകും നിശബ്ദത
മനുഷ്യൻ്റെ കണ്ണിൽ ഭീതിയുടെ ഭാവം
 വയറ്റിൽ വിശപ്പിൻ്റെ താളം
നെഞ്ചിൽ മിടിപ്പിൻ്റെമേളം ഞരമ്പിൽ ജീവൻ്റെ മന്ത്രം
 മനസ്സിൽ അതിജീവനത്തിൻ മോഹം
 

റിയ കെ.പി
VII A എ എം യു പി എസ് പുന്നശ്ശേരി
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത