"എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/അക്ഷരവൃക്ഷം/ ധിക്കാരത്തിന് കിട്ടിയ സമ്മാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് എച്ച്.എം.വൈ.എച്ച്.എസ്.കൊട്ടുവള്ളിക്കാട്/അക്ഷരവൃക്ഷം/ ധിക്കാരത്തിന് കിട്ടിയ സമ്മാനം എന്ന താൾ എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/അക്ഷരവൃക്ഷം/ ധിക്കാരത്തിന് കിട്ടിയ സമ്മാനം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം) |
(വ്യത്യാസം ഇല്ല)
|
17:09, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ധിക്കാരത്തിന് കിട്ടിയ സമ്മാനം
കാസർകോട് ജില്ലയിലെ ഉപ്പാള എന്ന സ്ഥലത്ത് ബാബു എന്ന് പേരുള്ള ഒരാളുണ്ടായിരുന്നു.അദ്ദേഹം വളരെ ദയായുള്ളവനും പാവപ്പെട്ടവനും ആയിരുന്നു.അദ്ദേഹത്തിന് ഒരു മകളെ ഉണ്ടായിരുന്നുള്ളു .പേര് ആദിത്യ എന്നായിരുന്നു.ഒരു കൂലിപ്പണിക്കാരനായ അദ്ദേഹം വളരെ കഷ്ടപ്പെട്ടാണ് മകളെ വളർത്തിയതും പഠിപ്പിച്ചതും.മകളും അദ്ദേഹത്തെ പോലെത്തന്നെ ദയായുള്ളവളായിരുന്നു.എല്ലാവരോടും മര്യാദയോടുകൂടി പെരുമാറിയിരുന്ന അവൾ കുറെ സ്വഭാവ സവിശേഷതകളുള്ള കുട്ടിയായിരുന്നു.പഠിക്കാൻ ബഹു മിടുക്കിയായിരുന്നു.പണ്ട് മുതലേ അവളുടെ ആഗ്രഹം ലോകം മുഴുവൻ ചുറ്റിക്കാണുക എന്നും,പാവപ്പെട്ടവരെ സഹായിക്കുക എന്നുമായിരുന്നു.നല്ലവണ്ണം പഠിച്ചാലേ തന്റെ ആഗ്രഹങ്ങൾ സഫലമാകൂ എന്ന് അവൾ മനസിലാക്കി. ആദിത്യ നന്നായി പഠിച്ചു വലിയ ജോലി കരസ്ഥമാക്കി.അവൾ തന്റെ ആഗ്രഹങ്ങൾ സഫലീകരിക്കാൻ പുറപ്പെടാൻ ഒരുങ്ങുകയായിരുന്നു.അപ്പോഴഹാൻ കൊറോണ എന്ന രോഗം ചൈനയിൽ വ്യാപിച്ചതിനെക്കുറിച്ച് ടി വി ന്യൂസിൽ പറയുന്നത് കേട്ടത്.അച്ഛൻ മകളെ വിലക്കി "മകളെ ,നീ കൊറോണയെപ്പറ്റി കേട്ടില്ലേ,ഇപ്പോൾ യാത്രകൾക്കൊന്നും ചെയ്യേണ്ട ".എന്നാൽ അവൾ അത് നിസ്സാരമായി തള്ളിക്കൊണ്ട് യാത്രക്കൊരുങ്ങി.യാത്ര ഒരു കപ്പലിലായിരുന്നു. ആ കപ്പലിൽ പല രാജ്യത്തു നിന്നുമുള്ള ആളുകൾ ഉണ്ടായിരുന്നു.അവൾ യാത്ര തുടങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോൾ യാത്രക്കാരിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചു.ഇതിനുള്ളിൽ വിദേശ രാജ്യങ്ങളിലും നാട്ടിലും എല്ലാം കൊറോണ വ്യാപിച്ചുവെന്നു അവൾ അറിഞ്ഞു.എന്ത് ചെയ്യണമെന്നറിയാതെ അവൾ വിഷമിച്ചു.അന്ന് അവൾ യാത്രക്കാരിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ച കാര്യം അച്ഛനെ അറിയിച്ചു.ഇതറിഞ്ഞു അച്ഛന് വളരെ സങ്കടമായി.അടുത്ത ദിവസം ആദിത്യക്കും മറ്റു ചില യാത്രക്കാരിലും കൊറോണ സ്ഥിരീകരിച്ചു.അച്ഛൻ മനം നൊന്ത് കരഞ്ഞുപോയി.അയാൾ വീട്ടിലെ വരാന്തയിലൂടെ ഒരു ഭ്രാന്തനെപ്പോലെ നടന്നു.അദ്ദേഹത്തിന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ തുള്ളികൾ ഇട്ടിട്ടു വീണു.കപ്പലിലെ അവസ്ഥ കണ്ട് ഉദ്യോഗസ്ഥർ കപ്പൽ അടുത്ത രാജ്യത്ത് അടുപ്പിക്കാൻ തീരുമാനിച്ചു.അങ്ങനെ രോഗികളെ ആ രാജ്യത്ത് ചികിൽസിച്ചു.കുറച്ചു നാല് കഴിഞ്ഞു രോഗം മാറിയപ്പോൾ ഓരോരുത്തരും സ്വന്തം രാജ്യത്തേക്ക് യാത്രയായി.കപ്പലിൽ തിരിച്ചെത്തിയ യാത്രക്കാരിൽ രോഗം മാറി വന്ന ആദിത്യയെ കണ്ടപ്പോൾ ആ പിതാവിന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞുപോയി.അദ്ദേഹം അവളെ ആനയിച്ചു കൊണ്ടുവന്നു.വീടിനു പുറത്തു ബക്കറ്റും,വെള്ളവും,സോപ്പും,തോർത്തും എല്ലാം സജ്ജീകരിച്ചിരുന്നു.അദ്ദേഹം മകളെ കൈകാലുകൾ കഴുകി അകത്തേക്ക് കയറ്റി.ആദിത്യ അച്ഛനോട് പറഞ്ഞു ,"അച്ഛൻ പോകേണ്ട എന്ന് പറഞ്ഞത് കേട്ടിരുന്നെങ്കിൽ എനിക്കീ ഗതി വരില്ലായിരുന്നു,എന്റെ ധിക്കാരത്തിനു കിട്ടിയ ശിക്ഷ.അച്ഛനെന്നോട് ക്ഷമിക്കണം".
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 08/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ