"പി.ടി.എം.എച്ച്.എസ്.എസ്. താഴേക്കോട്/അക്ഷരവൃക്ഷം/ഇത്രയും കാലം പൂത്തതറി‍ഞ്ഞില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
| ജില്ല=മലപ്പുറം   
| ജില്ല=മലപ്പുറം   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

19:24, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇത്രയും കാലം പൂത്തതറിഞ്ഞില്ല

കഥ നടക്കുന്നത് എന്റെ അമ്മവീട്ടിലാണ്. കവി മനസ്സുകളെ ഏറ്റവും ഉദ്വീപ്തമാക്കിയ വൃക്ഷം മാവാണ്.ഇവിടെ എന്റെ മനസ്സിനെ പിടിച്ച് ക‍ു-ലുക്കിയത‍ുംമാവ് തന്നെയാണ്. നല്ല ഒന്നാന്തരം മ‍ൂവാണ്ടൻ മാവ്. ഞാൻ പലതവണ എന്റെ അമ്മ വീട്ടിൽ താമസിച്ചിട്ട‍ുണ്ടെങ്കെല‍ും ആദ്യമായിട്ടാണ് ഇത്രയ‍ുംഏറെ മാവിനെ ശ്രദ്ധിക്ക‍ുന്നത്. മ‍ുറ്റത്തിന്റെ കിഴക്കേ മ‍ൂലയിൽ നീണ്ട് നിവർ‍ന്ന് നിൽക്കുകയാണ് മാവ്. നിറയെ ചില്ലകള‍ും ഇല പടർപ്പുകൊണ്ടും ഇലയേക്കാൾ അധികം മാമ്പഴം കൊണ്ടും മാവ് നിൽക്ക‍ുന്ന‍ു.യഥാർത്തതിൽ നമ്മൾ കാണ‍ുമ്പോൾ രണ്ട് മാവായിട്ടാണ് തോന്ന‍ുക പക്ഷെ അത് ഒര‍ു മാവാണ് .ഒര‍ു വിത്തിൽ നിന്ന‍ും രണ്ട് മാവുകൾ. ഭ‍ൂമിയിൽ നിന്ന് ത‍ുടങ്ങ‍ുന്നത് മ‍ുതൽ അവ രണ്ടായിട്ടാണ് നിൽക്കുന്നത്. ഈ മാവ് മാത്രമാണ് മ‍ുറ്റത്തെ ഏകവൃക്ഷം. മാവിന്റെ നേരെ ചുവട്ടിലാണ് കിണർ.കിണറിലേക്ക് ചപ്പും ചമ്മല‍‍ും വീഴ‍ുന്ന‍ു എന്ന് പറ‍ഞ്ഞ് മാവിനെ പല തവണ വെട്ടാൻ ശ്രമിച്ചതാണ്. പക്ഷെ എന്റെ അമ്മയാണ് അത് തടഞ്ഞത്. മാമ്പഴകാലമായാൽ മ‍ുത്തച്ചന്റെ പ്രധാന ജോലിയാണ് മാങ്ങപറിക്കലും അത് പഴ‍ുപ്പിക്കല‍ും. ന‍ൂറു മധ‍ുരമാണ് ആ മാങ്ങയ്‍ക്ക്.പഴുപ്പിച്ചതിന്റെ ശേഷം വിതരണം ചെയ്യ‍ും. ഒര‍ു പക്ഷെ ഇത് എല്ലാവർക്ക‍ും വിതരണം ചെയ്യ‍ുന്നത് കൊണ്ടാകാം മാവിൽ ഇത്രയധികം മാങ്ങ ഉണ്ടാവ‍ുന്ന‍ത്. മന‍ുഷ്യർ മാത്രമല്ലായിര‍ുന്ന‍ു ആ മാവിനെ ആശ്രയിച്ചിര‍ുന്നത്. രാത്രിയായാൽ വവ്വാലുകൾ മാങ്ങ ചപ്പി താഴെയിടും. പക്ഷെ ഇത്തവണ ഞാൻ രണ്ട് പേരെ കണ്ട‍ു. രണ്ട് അണ്ണാറകണ്ണൻമാർ.അവറ്റങ്ങള‍ുടെ ക‍ൂട് പെരപ്പ‍ുറത്തെ ഒാടിൻ ച‍ുവട്ടിലായിര‍ുന്ന‍ു .മാവില‍ൂടെ കേറി പെരപ്പ‍ുറത്ത് എത്ത‍ും. ഇക്കാലത്തിനടയ്‍ക്ക് ആദ്യമായാണ് ഞാൻ ഇങ്ങനെ ഒന്ന് നിരീക്ഷിക്ക‍ുന്നത്. എത്ര വയറുകളാണ് ആ മാമ്പഴം കഴിക്ക‍ുന്നത്. എത്ര പേർക്ക് ആ മാവ് വാസ സ്ഥലമാക‍ുന്നത്.പക്ഷെ അതിന്റെ കെെ ചില്ലകൾ വരണ്ടിര‍ുന്ന‍ു.നിറയെ ഇത്തിൾകണ്ണികൾ അതിനെ ഒര‍ു രോഗിയാക്കിമാറ്റിയിരിക്കുന്ന‍ു.പക്ഷെ തന്റെ കടമ ആ മാവ് മറക്ക‍ുന്നില്ല , മാമ്പഴങ്ങൾ തന്ന് കൊണ്ടേയിരിക്ക‍ന്ന‍ൂ……………

മുഹമ്മദ് മുസ്തഫ
10 A പി ടി എം എച്ച് എസ് എസ് താഴേക്കോട്
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ