"ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/അക്ഷരവൃക്ഷം/വേലിക്കുള്ളിലെ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Kannans|തരം=കഥ}} |
18:03, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
വേലിക്കുള്ളിലെ കൊറോണക്കാലം
യു.പി.സ്കൂളിലെ അവസാന നാളുകളിലായിരുന്നു ഏഴാം ക്ലാസ് വിദ്യാർഥിനിയായിരുന്ന ഞാൻ .കൊറോണക്കാലത്ത് അച്ഛനും അമ്മക്കും ജോലിക്ക് പോകേണ്ടതിനാൽ അമ്മ വീട്ടിലെ കളി ചിരികൾക്ക് ശേഷം ഒരു ദിവസത്തെ ഇടവേളയിൽ വീട്ടിൽ വന്നപ്പോൾ ലോക് ഡൗൺ കാലം എന്നെ പിടികൂടി.വേനലവധിക്കാലത്ത് ഒരു പറവയെപ്പോലെ പാറി നടക്കേണ്ട ഞാൻ ഒരു കൂട്ടിലിട്ട പക്ഷിയായി.എന്നാൽ ഗ്രാമപ്രദേശത്തെ സൗന്ദര്യം ഈ ലോക് ഡൗൺ കാലത്താണ് ഞാൻ അടുത്തറിഞ്ഞത്.അഷ്ടമുടിക്കായലിന്റെ ഓളപ്പരപ്പിൽ നീന്തിക്കളിക്കുന്ന ചെറു മത്സ്യങ്ങളെ പിടിക്കാൻ വരുന്ന ചെറുപ്പക്കാരും അവരുടെ സാന്നിധ്യം മൂലം ആഹാരം ലഭിക്കാതെ വലയുന്ന പരുന്തുകൾ പോലുള്ള പക്ഷികളും ഞങ്ങളുടെ വീടിന് സമീപത്തെ കായൽക്കരയെ സജീവമാക്കി. സർക്കാർ ജോലിക്കാരായ എന്റെ മാതാപിതാക്കൾ കർഷകരായി. ടി വി ക്കുള്ളിലെ മായക്കാഴ്ചകളിൽ രസിച്ച ഞങ്ങൾ ചായപ്പെൻസിലുകൾ ചാലിക്കാൻ തുടങ്ങി. പണ്ടെങ്ങോ പോയ് മറഞ്ഞ പല കളികൾ ഞങ്ങൾക്ക് പലരും പറഞ്ഞു തന്നു. ഓട്ടത്തിന്റെ രസമറിഞ്ഞ സെവന്റീസും കുടുംബക്കാരുമൊത്തുള്ള സാറ്റ് കളിയും ഗോലി കളിയും മനോഹരമായ നിമിഷങ്ങളാണ് എനിക്ക് സമ്മാനിച്ചത്.പ്രകൃതിയുമായി ബന്ധപ്പെട്ട ഭക്ഷ്യവസ്തുക്കൾ കഴിക്കാൻ കഴിഞ്ഞു എന്നതായിരുന്നു അടുത്ത സന്തോഷം.ചീനി, ചേമ്പ്, ചേന, കാച്ചിൽ തുടങ്ങിയ നാടൻ വിഭവങ്ങൾ കൂടാതെ നമ്മുടെ ഔദ്യോഗിക ഫലമായ ചക്കയുടെ മാധുര്യവും ഈ ലോക് ഡൗൺ കാലം പകർന്നു തന്നു. ലോക് ഡൗൺ കാലത്ത് ഞാൻ വായനക്കും സമയം കണ്ടെത്തി. മറ്റ് പുസ്തകങ്ങൾക്കൊപ്പം ലൈബ്രറി കൗൺസിലിൽ നിന്ന് ലഭിച്ച കഥകളും എനിക്ക് പ്രചോദനമേകി. എല്ലാ ദിവസവും വൈകിട്ടുള്ള ബഹു. മുഖ്യമന്ത്രി. ശ്രീ. പിണറായി വിജയന്റെ വാർത്താ സമ്മേളനം ആകാംക്ഷാപൂർവമാണ് ഞങ്ങൾ കണ്ടിരുന്നത്.നമ്മുടെ നാട്ടിലെ ആരോഗ്യ പ്രവർത്തകരുടേയും വെയിലത്ത് അലയുന്ന പോലീസുകാരുടേയും നഴ്സുമാരുടേയും ഡോക്ടർമാരുടേയും ജോലിയിലുള്ള ആത്മാർഥത എന്നെ അഭിമാനം കൊള്ളിച്ചു. ഞങ്ങളുടെ സന്ധ്യാപ്രാർഥനകളിൽ അവരെ സ്നേഹപൂർവ്വം ഓർത്തു.ഈ മഹാമാരിയിൽ നിന്നും മോചിതമായ നല്ലൊരു നാളേക്കായി പ്രതീക്ഷയോടെയും പ്രാർത്ഥനയോടെയും കാത്തിരിക്കുകയാണ് ഞാൻ ...
സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചവറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചവറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ