"ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/മാറ്റത്തിന്റെ വഴികൾ നല്ലൊരു നാളെക്കായി..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=മാറ്റത്തിന്റെ വഴികൾ നല്ലൊരു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 26: | വരി 26: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= Anilkb| തരം=ലേഖനം }} |
12:12, 4 മേയ് 2020-നു നിലവിലുള്ള രൂപം
മാറ്റത്തിന്റെ വഴികൾ നല്ലൊരു നാളെക്കായി...
ഭൂമിയുടെ സംരക്ഷണ സന്ദേശവുമായി ഒരു ഭൗമദിനം കൂടി കടന്നു പോയി. തൊണ്ണൂc റുകളിലെ വെള്ളപ്പൊക്കത്തെക്കുറിച്ച് നമുക്ക് കേട്ടറിഞ്ഞ അറിവേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോഴോ സുനാമി പ്രളയം കോവിഡ് ഒന്നിന് പുറകെ ഒന്നായി എത്തി കൊണ്ടിരിക്കുന്നു.മനുഷ്യന്റെ വീണ്ടു വിചാരമില്ലാത്ത പ്രവർത്തികളുടെ ഫലമാണ് ഇന്ന് നാം മുന്നിൽ കാണുന്ന പ്രകൃതി ദുരന്തങ്ങൾ. മനുഷ്യൻ പ്രകൃതിയിൽ നിന്ന് ഭിന്നനല്ല. പ്രകൃതിയുടെ ഭാഗമാണ്. നമ്മുടെ നിലനില്പ് പോലും പ്രകൃതിയെ ആശ്രയിച്ചാണ്. പക്ഷേ ഇതെല്ലാം മറന്ന് നാം പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ അത് സംഹാര താണ്ഡവമാടാൻ തുടങ്ങും. പ്രകൃതിയുടെ ഈ മാറ്റമാണ് വർധിച്ചു വരുന്ന ഈ പ്രകൃതി ദുരന്തങ്ങൾക്കു കാരണം. ലോക സമൂഹം, വ്യവസായ വൽക്കരണത്തിന്റെ ദൂഷ്യഫലങ്ങൾ മനുഷ്യന്റെ നിലനിൽപ്പിനെത്തനെ ബാധിക്കും എന്ന തിരിച്ചറിവ് ഉണ്ടായപ്പോഴാണ് പ്രകൃതി സംരക്ഷണത്തിന് ഊന്നൽ നൽകി കൊണ്ട് 1970ൽ ഭൗമദിനാചരണത്തിന് തുടക്കമിട്ടത്ഒരാളെ കൊണ്ട് എന്തെങ്കിലും ചെയ്യിക്കണം എന്നാൽ ഒന്നുകിൽ സമ്മാനം അല്ലെങ്കിൽ ശിക്ഷ. ശീലങ്ങളുടെ ഉറവിടം അതു തന്നെ. ആഗ്രഹവും ഭയവും -ഇവ രണ്ടുമാണ് ലോകത്തെ നിയന്ത്രിക്കുന്നത്. നാം ജീവിതത്തോടും പ്രകൃതിയോടുള്ള സമീപനം മാറ്റണം. പ്രകൃതി നമുക്ക് വേണ്ടി എത്ര മാത്രം ത്യാഗമാണ് സഹിക്കുന്നത്. ഒരു വൃക്ഷത്തെ തന്നെ നോക്കൂ. അത് ഫലം തരുന്നു, തണൽ തരുന്നു, കുളിർമ പകരുന്നു, വെട്ടിയാലും വെട്ടുന്നവനും തണൽ വിരിക്കുന്നു. ഇങ്ങനെ പ്രകൃതിയിലെ ഏതൊന്നും എന്ത് മാത്രം ത്യാഗമാണ് സഹിക്കുന്നത്. എന്നാൽ നാം പ്രകൃതിയോട് ചെയുന്നത് എന്താണ്? ഒരു മരം വെട്ടിയാൽ പത്ത് മരം വെക്കണമെന്ന് പറയും. എന്നാൽ എത്ര പേർ അത് അനുസരിക്കുന്നുണ്ട്?. ഒരു ഹൃദയാഘാതം ഉണ്ടാകുന്നതോടെ ആഹാര ക്രമീകരണവും വ്യായാമവും മുറയ്ക്ക് നടക്കും. ലോകത്തിന്റെ കാര്യം എടുത്താൽ ഒരു കോവിഡ് തന്നെ വേണം. ഇത് ഭൗമദിനാചരണത്തിന്റെ സുവർണ ജൂബിലിയാണ്. കാലാവസ്ഥാ വ്യതിയാനത്തിന് എതിരെയുള്ള കൃത്യതയുളള നടപടിയാണ് ഈ വർഷത്തെ പ്രധാന വിഷയം. ഇതിനിടെ കൊറോണ വൈറസ് ബാധയുടെ ആവിർഭാവത്തോടെ കോവിഡ് രോഗം ലോകമെങ്ങും പടർന്നു. കോവിഡിനെ നേരിടാന് അവലംബിച്ച ലോക്ക്ഡൗൺ ഭൗമദിനത്തിന്റെ നടപടി നടപ്പിലാക്കി. ഈ വർഷം ജനുവരി മുതലുള്ള കാലയളവിൽ വ്യവസായ വിപ്ലവത്തിനു ശേഷം ലോകം കണ്ട ഏറ്റവും വലിയ പരിസ്ഥിതി മാറ്റത്തിന് നം സാക്ഷ്യം വഹിച്ചു. പ്രത്യേകിച്ച് അന്തരീക്ഷ മലിനീകരണത്തിൽ ഉണ്ടായ കുറവ് എടുത്തു പറയേണ്ടതാണ്. കടലിലും നദികളിലും കൂറേ മാറ്റങ്ങൾ പ്രകടമായി. മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാം വിദ്യാർത്ഥികളുമായി സംസാരിക്കുന്നതിനിടയിൽ ഒരു വിദ്യാർത്ഥി ചോദിച്ചു :സർ ഈ ലോകത്തിൽ ഇപ്പോഴത്തെ അശാന്തിക്കും പണത്തിനും അധികാരത്തിനും വേണ്ടി എന്തും ചെയ്യാനുള്ള മനുഷ്യന്റെ പ്രവണതയ്ക്കും എന്താണ് പരിഹാരം? അദ്ദേഹം ഉടനെ മറുപടി നൽകി:' You concentrate on parents and primary school teacher' എത്ര ലളിതമായ മറുപടി. ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും മോചനം ലഭിക്കണമെന്ന് ഉണ്ടെങ്കിൽ ഇതാണ് പരിഹാര മാർഗം. കോവിഡ് കാലത്ത് ഈ കാണുന്ന മാറ്റങ്ങൾ താൽക്കാലിക ആണ്. ഹരിത ഗൃഹ വാതകങ്ങൾ കുറയ്ക്കുന്ന സാങ്കേതിക വിദ്യ ഊന്നിയുള്ള വികസനം മാത്രമാണ് ഇതിന് പരിഹാരം. 'ലോക്ക്ഡൗൺ നല്ലോരു പരീക്ഷണമായിരുന്നു. നല്ലൊരു പാഠം അതു മനുഷ്യർക്ക് പകർന്നു നൽകി. മനുഷ്യരാശിക്ക് രക്ഷപ്പെടാൻ നല്ലൊരു അവസരവും കാലാവസ്ഥ മാറ്റത്തിന് കാരണമായ മലിനീകരണവും അമിത ഇന്ധന-ഊർജ ഉപയോഗവും കുറയ്ക്കാൻ ലോകത്തിനു കഴിയുമെന്ന് തെളിഞ്ഞതോടെ ഭാവിയിലേക്കുള്ള മനുഷ്യന്റെ വഴിയാണ് ലോക്ക്ഡൗണിലൂടെ തുറക്കപ്പെട്ടിരിക്കുന്നത്.പണത്തിനു വേണ്ടി, സാർത്ഥതയ്ക്കുവേണ്ടി പ്രകൃതിയെ നശിപ്പിക്കുന്നത് നാം അവസാനിപ്പിക്കണം. ശ്രുതിയും താളവും ശരിയായി ഒന്നിച്ചു ചേരുമ്പോൾ സംഗീതം നമുക്ക് ആനന്ദം പകരുന്നു. അതുപോലെ മനുഷ്യനും പ്രകൃതിയും ഒന്നിച്ച് കൈകോർത്ത് പിടിച്ചാൽ ഈ ഭൂമി സ്വർഗമായി തീരും...
"മാറ്റത്തിന്റെ വഴികളിലൂടെ നമുക്ക് മുന്നേറാം നല്ലൊരു നാളെക്കായി...."
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം