"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ ഒന്നിച്ചു പ്രതിരോധിക്കാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

20:03, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം

ഒന്നിച്ചു പ്രതിരോധിക്കാം കൊറോണയെ

ഇന്ന് ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് കൊറോണ വൈറസ് പരത്തുന്ന മാരക രോഗം. എല്ലാവരും അതിൽപ്പെട്ട് കുടുങ്ങിക്കിടക്കുന്നു.>br> ഭക്ഷണം പോലും കിട്ടാതെ ജീവിക്കുന്ന പലരും അങ്ങുമിങ്ങുമായി നിൽക്കുന്നുണ്ട്. ഈ രോഗത്തിനെതിരെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങളാണ് ഇടക്കിടെ കൈ കഴുകുക, മാസ്ക് ധരിക്കുക, യാത്ര ചെയ്യാതിരിക്കുക, അകലം പാലിക്കുക, നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ഫാസ്റ്റ് ഫുഡ് ഒഴിവാക്കി എല്ലാവരും വീട്ടിൽ ഇരുന്ന് വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണവും നമ്മൾ നട്ടുവളർത്തിയ പച്ചക്കറികളും മാത്രം കഴിക്കാൻ ഒരുങ്ങിത്തുടങ്ങി. ഒരുപാട് ആളുകൾ ജോലിക്ക് പോകാൻ പറ്റാതെ വീട്ടിൽ തന്നെ ഇരിക്കേണ്ട അവസ്ഥയിലായി.
ഉള്ളവൻ ഇല്ലാത്തവന് കൊടുക്കുന്ന അവസ്ഥയിൽ ഇന്ന് സമൂഹം എത്തി. വീട്ടിൽ ഇരിക്കുന്ന ആളുകളെക്കാളും വലിയ ഗതികെട്ട അവസ്ഥയിലാണ് നമ്മുടെ വീട്ടിൽ നിന്നും വിദേശത്തേക്ക് പോയവരുടെ അവസ്ഥ. അവർക്ക് സ്വന്തം നാട്ടിലേക്ക് എത്തിപ്പെടാൻ പറ്റാത്ത അവസ്ഥയാണ്. ഈ രോഗം വന്നതോടുകൂടി ഗുണങ്ങളും ദോഷങ്ങളും പല വിധത്തിൽ സംഭവിച്ചിട്ടുണ്ട്. ഈ രോഗം പൂർണ്ണമായും മാറാൻ നാം ഒരോരുത്തരും പൂർണ്ണമായും പരിശ്രമിക്കണം.
ടിവിയിൽ വാർത്ത കാണുമ്പോൾ മരിച്ച ഓരോ രോഗികളെയും എത്രയോ അകലം പാലിച്ചിട്ടാണ് സംസ്കരിക്കുന്നത്. മരിച്ച ആളുകളെ അവരുടെ വീട്ടുകാർക്ക് പോലും കാണാൻ പറ്റാത്ത അവസ്ഥ.
രോഗം ബാധിച്ചു മരിച്ച കൂടുതൽ പേരെ ഒരു വലിയ കുഴിയാക്കി അതിൽ സംസ്കരിക്കുന്നു. ഇതെല്ലാം കാണുമ്പോൾ എനിക്ക് വളരെ സങ്കടവും പേടിയും ആവുന്നു. അതുകൊണ്ട് നമ്മളെല്ലാവരും ഈ രോഗത്തിനെതിരെ ഒറ്റക്കെട്ടായി നിന്ന് നേരിടുക. പുതിയൊരു ലോകം വാർത്തെടുക്കുക.



ധീരജ് കെ പി
2 F ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം