"എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/തിന്മയുടെ ഫലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തിന്മയുടെ ഫലം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

22:05, 3 മേയ് 2020-നു നിലവിലുള്ള രൂപം

തിന്മയുടെ ഫലം

കൊറോണ എന്ന ഈ മഹാമാരി നമ്മുടെ ലോകത്തെ, മനുഷ്യരാശിയെ മുഴുവനും കാർന്നുതിന്നുകയാണ് പ്രിയ സുഹൃത്തുക്കളേ ,എത്ര എത്ര ദിനങ്ങളാണ് നഷ്ടപ്പെട്ടത്.ഈ കോവി ഡിന് കുഞ്ഞെന്നോ മുതിർന്നവരെന്നോ ഇല്ല. ഈ വൈറസ് എല്ലാവരെയും ഒന്നുപോലെ വിഴുങ്ങുകയാണ് .ഈ മഹാവ്യാധിയ്ക്ക് ജാതിയോ, വർഗമോ, വർണമോ ഒന്നും തന്നെയില്ല. എല്ലാവരെയും ഇത് ഒന്നുപോലെ കാണുന്നു. ഒന്ന് ആലോചിച്ചു നോക്കൂ.....

അതുപോലെ തന്നെ എല്ലാത്തിനെയും ഒരു പോലെ നമ്മൾ കണ്ടിരുന്നെങ്കിൽ ഈ പ്രപഞ്ചവും, സർവ്വ ചരാചരങ്ങളെയും നമുക്ക് രക്ഷിക്കാമായിരുന്നു.എന്നാൽ നമ്മൾ ഓരോരുത്തരിലും ഉടലെടുത്ത 'ഞാൻ എന്ന ഭാവം ' മാത്രമാണ് ഈ വിപത്തുക്കൾക്കെല്ലാം കാരണം.ഈ അഹംഭാവത്തിൽ നിന്നും ഉടലെടുത്തതാണ് നാം അതിജീവിച്ച പ്രളയം. പ്രകൃതി ഒന്നാക്കെ നമുക്കെതിരെ തിരിയുന്നു.എന്നിട്ടും സ്നേഹമെന്തെന്നോ, ജീ വിതമെന്തെന്നോ, പ്രപഞ്ചമെന്തെന്നോ, നാം മനസിലാക്കുന്നില്ല.

ഞാൻ പ്രകൃതിയെ നശിപ്പിച്ചു.ഈശ്വരൻ വരദാനമായി നൽകിയ സൗന്ദര്യങ്ങളെ എല്ലാം ഞാൻ ഇല്ലാതാക്കി.ഞാൻ എന്നിലെ സങ്കല്പങ്ങൾ പ്രകൃതിയിൽ വിതച്ചു. അതിന്റെ ഫലമായി പ്രകൃതി എന്നോട് തിരിച്ചു ചോദിച്ചുകൊണ്ടിരിക്കുന്നു .അന്തരീക്ഷം വിഷാംശം കൊണ്ട് നിറഞ്ഞു. പക്ഷിമൃഗാദികളെല്ലാം ഒന്നുറങ്ങാൻ, ഒന്നു വിശ്രമിക്കാൻ, ഒരിറ്റു ദാഹഒലത്തിനായി കരയാൻ തുടങ്ങി.ആ കരച്ചിൽ അനശ്വരനായ ഈശ്വരൻ കേട്ടുവോ? നാം ഇന്നീ പ്രകൃതിയോട് ചെയ്ത കൊടും ക്രൂരതയുടെ ഫലമാണ് ഇന്ന് ഈ മാനവരാശി മുഴുവൻ അനുഭവിക്കുന്നത്.

കോവിഡ് - 19 എന്ന ഈ വൈറസിനു അടിമപ്പെടാതെ നാം സുരക്ഷിതരായി ഇരിക്കണം.സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കണം. ശുചിത്വത്തോടെ മുന്നേറണം. ഈ വൈറസ് മനുഷ്യരാശിയോട് വെല്ലുവിളിക്കുകയാണ്. ആ വെല്ലുവിളി നമ്മൾ സ്വീകരിച്ച് ഇതിനെ ഭൂമിയിൽ നിന്നും ഇല്ലാതാക്കാൻ പരിശ്രമിക്കാം. ഈ മഹാമാരിയെ പിടിച്ചുകെട്ടാൻ നമുക്കൊത്തൊരുമിച്ച് പോരാടാം.

നിത്യബിഎസ്
5 എ മാലയിൽ എൽ പി എസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം