"ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്/അക്ഷരവൃക്ഷം/ ഊർജ്ജ സംരക്ഷണം കോവിഡ് കാലഘട്ടത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. പാപ്പനംകോട്/അക്ഷരവൃക്ഷം/ ഊർജ്ജ സംരക്ഷണം കോവിഡ് കാലഘട്ടത്തിൽ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്/അക്ഷരവൃക്ഷം/ ഊർജ്ജ സംരക്ഷണം കോവിഡ് കാലഘട്ടത്തിൽ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
14:18, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഊർജ്ജ സംരക്ഷണം കോവിഡ് കാലഘട്ടത്തിൽ
നാം അപ്രതീക്ഷിതമായി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു അവസ്ഥയുടെ പേരാണ് ""കോവിഡ്- 19"" എന്നത് ഇതൊരു അണുവിന്റെ വിളയാട്ടമാണ്. നാം ഇന്നുവരെ ചിന്തിക്കാത്ത കാര്യങ്ങൾ ഒരു അ ണുവിന്റെ സാന്നിധ്യത്തി ലൂടെ നമ്മുടെ ജീവിതത്തിൽ വന്നു. നാം പറന്നു നടന്ന ലോകത്തിൽ ഇന്ന് ഈ അണു പറന്നു നടക്കുന്നു. ഈ അണു കാരണം ഓരോ മണിക്കൂറുകൾ ക്കിടയിലും ഒരുപാട് ജീവനുകൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. ഈ അണുവിൽ നിന്ന് രക്ഷപ്പെടാൻ നാം വിചാരിച്ചാൽ മതി. നാം ഒന്നുചേർന്നു എല്ലാം തരണം ചെയ്യുന്നതുപോലെ ഇതും നാം തരണം ചെയ്യും. അതിനായി നാമിപ്പോൾ വീടുകളിൽ ആയിരിക്കുന്നു. വീടുകളിൽ ആയിരിക്കുമ്പോൾ നാംTv, fan, തുടങ്ങി എല്ലാ ഊർജ്ജ യന്ത്രങ്ങളും ഉപയോഗിക്കുന്നു. വേനൽക്കാലമായതിനാൽ നാം തീർച്ചയായും fan കൂടുതൽ സമയം ഉപയോഗിക്കും. എന്നാലും എല്ലാത്തിനും ഒരു നിയന്ത്രണം വേണം. നാം എപ്പോഴും ഊർജ്ജം കൂടുതലായി ഉപയോഗിക്കാൻ പാടില്ല. ഈ കാലഘട്ടത്തിലും ഊർജ്ജം സംരക്ഷിക്കണം. അങ്ങനെ സംരക്ഷിച്ചാൽ നമുക്ക് തന്നെ നല്ലത്. നാം വീടുകളിൽ ആയിരുന്നപ്പോൾ പ്രകൃതിയോട് ചെയ്തുകൊണ്ടിരുന്ന ക്രൂരതകൾ കുറഞ്ഞുതുടങ്ങി. നമ്മുടെ പുഴയും കായലും വഴിയോരങ്ങളും മാലിന്യത്തിൽ നിന്ന് മുക്തിനേടി. അന്തരീക്ഷം മാലിന്യമുക്തമായി. നാം "കോവിഡ് " തരണം ചെയ്തു വീണ്ടും ഈ ലോകത്ത് പറക്കുമ്പോൾ നാം പഴയ മനുഷ്യർ ആയി തീരരുത്. നമ്മുടെ മുൻപിൽ വരുന്ന ഏതു പ്രശ്നവും നാം തരണം ചെയ്യും. അതിനുള്ള അറിവ് ദൈവത്തിന്റെ സ്വന്തം നാടിനും മറ്റെല്ലാ നാടിനും ലഭിച്ചിട്ടുണ്ട്. വീണ്ടും സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ലഭിക്കും. ഈ ലോകം നമുക്കുള്ളതാണ്. ഇതുപോലെയുള്ള അണുവിന് ഉള്ളതല്ല. വീണ്ടും നമ്മുടെ ജീവിതം തിരികെ ലഭിക്കുന്നതിനായി നമുക്ക് പ്രയത്നിക്കാം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം