"എ.എം.എൽ.പി.സ്കൂൾ തലക്കോട്ടൂർ/അക്ഷരവൃക്ഷം/വണ്ടിക്കാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വണ്ടിക്കാരൻ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Kannans|തരം=കഥ}} |
13:40, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
വണ്ടിക്കാരൻ
അതിശക്തമായ മഴയും പേമാരിയും ഉള്ള ഒരു ദിവസം. ചന്തയിൽ പോകുന്ന കാര്യമോർത്ത് കാളവണ്ടിക്കാരൻ വ്യാകുലപ്പെട്ടു .ചന്തയിൽ പോയേ മതിയാവൂ. അയാൾ സാധനങ്ങൾ വണ്ടിയിൽ നിറച്ചു. മഴയും കാറ്റും വകവയ്ക്കാതെ യാത്ര പുറപ്പെട്ടു. റോഡിൽ ആകെ കുണ്ടുംകുഴിയും. ചെളി കെട്ടി കിടക്കുന്നു കാളകൾ പ്രയാസപ്പെട്ട് വണ്ടി വലിച്ചു. വണ്ടി ചക്രങ്ങൾ ചെളിയിൽ പൊതിഞ്ഞു. ഒരു ഇഞ്ച് മുന്നോട്ട് നീങ്ങാത്ത അവസ്ഥ. കാളകൾ പ്രയാസപ്പെട്ടു വണ്ടി വലിക്കാൻ ശ്രമിച്ചെങ്കിലും വണ്ടി നീങ്ങുന്നില്ല. വണ്ടിക്കാരൻ വടിയെടുത്ത് കാളകളെ അടിച്ചു. കാളകൾ എന്ത് പിഴച്ചു വണ്ടി ഒന്ന് നീ ങ്ങണ്ടെ. സമയത്ത് ചന്തയിൽ എത്താൻ കഴിയാത്തതോർത്ത് വണ്ടിക്കാരൻ ദുഃഖിതനായി. അയാൾ കൈകൾ മേലോട്ട് ഉയർത്തി ദൈവത്തെ വിളിച്ച് പ്രാർത്ഥിച്ചു. ദൈവം പ്രാർത്ഥന കേട്ടു. ഉടൻ തന്നെ പ്രത്യക്ഷനായ ദൈവം എന്നെ വിളിച്ചതെന്തിന് എന്ന് ചോദിച്ചു. അല്ലയോ വലിയവനായ ദേവാ ഈ വണ്ടി ഒന്ന് ചെളിയിൽ നിന്നും ഉയർത്തി തരണേ. വണ്ടിക്കാരൻ കേണപേക്ഷിച്ചു. ദൈവം പറഞ്ഞു നീ കാളകൾ കൊപ്പം ചെളിയിൽ ഇറങ്ങി ശക്തമായി ഉന്തിയാൽ മതി വണ്ടി ഉരുളും. എന്നിട്ട് ദൈവം അപ്രത്യക്ഷനായി. വണ്ടിക്കാരൻ സർവ്വശക്തിയുമെടുത്ത് വണ്ടി ചക്രങ്ങൾ ഉരുട്ടാൻ തുടങ്ങി. കാളകളും പരമാവധി ശ്രമിച്ചു. അങ്ങനെ ചെളിയിൽ നിന്നും വണ്ടി ഉരുണ്ട് മുന്നോട്ടുപോയി. ഗുണപാഠം:- ഒത്തുപിടിച്ചാൽ മലയും പോരും.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ