"എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/പ്രക്യതിയെ സ്‌നേഹിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രക്യതിയെ സ്‌നേഹിക്കാം <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 27: വരി 27:
എന്റെ വാക്കുകൾ വരും തലമുറയ്ക്കുളള വെളിച്ചമാകട്ടെ എന്നു ഞാനാഗ്രഹിക്കുന്നു
എന്റെ വാക്കുകൾ വരും തലമുറയ്ക്കുളള വെളിച്ചമാകട്ടെ എന്നു ഞാനാഗ്രഹിക്കുന്നു
നന്ദി, നമസ്‌കാരം,
നന്ദി, നമസ്‌കാരം,
{{BoxBottom1
| പേര്= അബിയ സജു
| ക്ലാസ്സ്=9 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 39050
| ഉപജില്ല= കൊട്ടാരക്കര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കൊല്ലം 
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

21:56, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രക്യതിയെ സ്‌നേഹിക്കാം

നമസ്‌കാരം കൂട്ടുകാരെ, എന്നെ നിങ്ങൾ പ്രക്യതിയുടെ പ്രതിനിധിയായ് കണ്ടുകൊളളു, അതാണെനിക്കിഷ്ടം. ഞാൻ ഇവിടെ നാലൂവരി കവിത പറയാനാഗ്രഹിക്കുന്നു. ഇവിടെ സ്‌നേഹിച്ചതാദ്യമായ് എന്തിനെ ചുവടു താങ്ങിത്തുണച്ചൊരീ മണ്ണിനെ പിറവിയോടൊത്ത് കണ്ട നഭസ്സിനെ കുളിരു ചൂടു സുപ്രഭാതത്തിനെ ഹ്യദയരാഗം ചുവപ്പുച്ചു സന്ധ്യയെ അലിവുകാട്ടുന്ന കാർമേഘപ്പാളിയെ ഈ വരികളുടെ അർത്ഥം വെറും കവിവാക്കിലൊതുങ്ങുതല്ല. നമ്മെ ചിന്തയുടെ ആഴങ്ങളിലേയ്ക്ക് നയിക്കുന്നവയാണ്. മണ്ണിനെയും, ആകാശത്തെയും, പ്രഭാതത്തിനേയും, സന്ധ്യയേയും എന്നുവേണ്ട എല്ലാറ്റിനേയും കൂടപ്പിറപ്പുകളായി കണ്ടിരുന്ന ഒരു ജനത നമുക്കുണ്ടായിരുന്നു. ആ തലമുറയെ ഉദ്ദേശിച്ചാവാം കവി തന്റെ ഹ്യദയം തുറന്നത്. എന്നാൽ ഇന്നത്തെ സ്ഥിതി എന്താണ്. മണ്ണിനേയും, മരങ്ങളെയും, പുല്ലിനേയും, പൂവിനേയും ആരറിയുന്നു. ആർക്കാണതിനൊക്കെ നേരം. യന്ത്രങ്ങളുടെയും, തന്ത്രങ്ങളുടെയും ലോകത്ത് സ്വന്തം ആരോഗ്യം പോലും മറക്കുന്ന മനുഷ്യൻ പ്രകൃതിയെ സംരക്ഷിക്കുമോ? ഫാക്ടറിയിൽ നിന്നും മലിന ജലവും, വലിച്ചെറിയപ്പെടുന്ന വസ്തുക്കളും, രാസകീടനാശിനികളും, മുലം ജലവും, മണ്ണും നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നു. ജനപ്പെരുപ്പവും, ആർഭാടവും, കുന്നുകളും, വയലുകളും മരങ്ങളും നമ്മള്ക്ക് ഇല്ലാതാക്കി. അനന്തരഫലമോ, അനിയന്ത്രിയമായ കാലാവസ്ഥാ വ്യതിയാനം. ഇവയ്‌ക്കൊക്കെ ഒരു മാറ്റം വേണ്ടേ?. ഞാനും നിങ്ങളും അടങ്ങുന്ന ഈ തലമുറയെങ്കിലും ഈ അവസ്ഥയ്ക്ക് പരിഹാരം കാണണ്ടേ?. എന്താണതിനുളള മാർഗ്ഗം . ഒരേയൊരു ഉത്തരം മാത്രം. 'നാം ഓരോരുത്തരും മനുഷ്യനായിത്തീരുക'. നമുക്കാവശ്യമുളളതെല്ലാം പ്രക്യതി തന്നെ തരുന്നുണ്ട്. അവയെ ദുരുപയോഗം ചെയ്യാതിരിക്കുക. മഴ ജീവന്റെ നിലനില്പ്പിനാണ്. അതിനെ ഭൂമിയിൽ താഴാൻ അനുവദിക്കുക. മഴവെളളസംഭരണികളും, വയലും, വനവും സംരക്ഷിക്കുക. 'വ്യക്ഷങ്ങൾ ഭൂമിയുടെ ധമനികളും, വേരുകൾ ഞരമ്പുകളുമാണ്'. അവയെ നട്ടുവളർത്തു ക. മനുഷ്യന്റെ കണ്ടെത്തലുകളിൽ ഏറ്റവും വിനാശകാരിയായ ഒന്നാണ് പ്‌ളാസ്റ്റിക്. പ്‌ളാസ്റ്റിക്കിന്റെ ഉപയോഗം പൂർണയമായും നിർത്തലാക്കാൻ നമുക്കിനിയും കഴിയണം. മണ്ണിൽ ലയിക്കുന്ന പച്ചക്കറിയുടേയും മറ്റും ഭക്ഷണാവശിഷ്ടങ്ങൾ, കമ്പോസ്റ്റ്, ബയോഗ്യാസ് എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുക. കഴിഞ്ഞ രണ്ട് വർഷമായി കേരളം നേരിടുന്ന വെല്ലുവിളിയാണ് പ്രളയം. അതിനുത്തരവാദികൾ മനുഷ്യർ തന്നെയാണ്, കാരണം വെട്ടി നശിപ്പിക്കപ്പെട്ട വ്യക്ഷങ്ങളാണ്. ഒരു കുറ്റപ്പെടുത്തലല്ല ഞാൻ ഉദ്ദേശിക്കുന്നത്‌ പരിഹാരമാണ്. നട്ടുവളർത്താം നമുക്ക് തുമ്പയും, തുളസിയും. സംരക്ഷിക്കാം നമുക്ക് കണ്ടലും, കാവും സംസ്‌കരിക്കാം നമുക്ക് മാലും, മാലിന്യവും. ഉപേക്ഷിക്കാം ക്യത്രിമ വളവും, രാസവസ്തുക്കളും. വളരട്ടെ കുഞ്ഞുങ്ങൾ ആരോഗ്യത്തോടെ. 'ചുവടു താങ്ങിതുണച്ചൊരീ മണ്ണിനെ' കാത്തു സൂക്ഷിച്ചു നിലനിർത്താൻ 'നമ്മളെ കണ്ട്' അവരും പഠിക്കട്ടെ എന്റെ വാക്കുകൾ വരും തലമുറയ്ക്കുളള വെളിച്ചമാകട്ടെ എന്നു ഞാനാഗ്രഹിക്കുന്നു നന്ദി, നമസ്‌കാരം,

അബിയ സജു
9 C മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം