"ഏ.വി.എച്ച്.എസ് പൊന്നാനി/അക്ഷരവൃക്ഷം/പരിസ്ഥിതി അമ്മയാണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി അമ്മയാണ് | color= ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 23: | വരി 23: | ||
| color= 2 | | color= 2 | ||
}} | }} | ||
{{verification4|name=lalkpza| തരം=ലേഖനം}} |
11:00, 2 മേയ് 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി അമ്മയാണ്
പ്രകൃതി അമ്മയാണ്. അമ്മയെ മാനഭംഗപെടുത്തരുത്. പരിസ്ഥിതിക്ക് ദോഷകരമായരീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും. എല്ലാജീവജാലങ്ങൾക്കും പരിസ്ഥിതി ശുദ്ധജലവും ശുദ്ധവായുവും കനിഞ്ഞിരിക്കുന്നു. അത് കൊണ്ട്തന്നെ നാം പ്രകൃതിയെ സംരക്ഷിക്കണം. എല്ലാ ജീവജാലങ്ങൾക്കും ശുദ്ധ വായുവും ശുദ്ധജലവും ജൈവ വൈവിദ്ധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്. പ്രകൃതിക്ക് അതിന്റേതായൊരു മനോഹാര്യതയുണ്ട്. പുഴകളും, അരുവികളും, കാടുകളും, തോടുകളും, പുൽ മേടുകളും, മലനിരകളും, വയലുകളും, പൂത്ത് നിൽക്കുന്ന ചെടികളും കാണാൻ കൺ കുളിർമയാണ്. ഉറുമ്പ് മുതൽ നീല തിമീങ്കലം വരെയുള്ള എല്ലാ ജീവജാലങ്ങൾക്കും പരിസ്ഥിതി ഒരേ സ്ഥാനമാണ് നൽകിയിട്ടുള്ളത്.അത് വ്യക്തമാകുന്നതിന് മികച്ച ഉതാഹരണമാണ് രാജാവിന്റ പൂന്തോട്ടത്തിൽ വളരുന്ന ചെടികൾക്കും, ആരുടേയും പരിചരണമില്ലാതെ വളരുന്ന പാഴ് വള്ളികൾക്കും, സൂര്യൻ ഒരേ ചൂടും വെളിച്ചവുമാണ് നൽക്കുന്നത്. പ്രകൃതി എന്ന, ദൈവം കനിഞ്ഞുതന്ന മഹാസവ്ഭാഗ്യത്തെ മനുഷ്യന്റെ സ്വാർത്ഥത താല്പര്യങ്ങൾക്കുവേണ്ടി അശാസ്ത്രീയമായ ഇടപെടലുകൾ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. വായുമലിനീകരണം, ശബ്ദ്ധമലിനീകരണം, ജലമലിനീകരണം എന്നിവയെല്ലാം പരിസ്ഥിതി മലിനീകരണത്തിന്റ ഘടകമാണ്. മരങ്ങൾ വെട്ടി നശിപ്പിച്ചും, മാലിന്യങ്ങൾ തള്ളിയും, പുഴയിലെ മണൽ വാരിയും, മലകൾ ഇടിച്ചുനിരത്തിയും, വയലുകൾ തൂർത്തും പരിസ്ഥിതി ഘടനയെ തകിടം മറിക്കുകയാണ്. ഫക്ടറികളിൽ നിന്നും സംസ്ക്കരിക്കാതെയുള്ള മാലിന്യങ്ങൾ ജല സ്രോതസ്സുകളിലേക്ക് പുറം തള്ളുമ്പോൾ അത് ജലത്തിലെ ആവാസവ്യവസ്ഥയെ നശിപ്പിക്കുകയാണ്. വനനശീകരണമാണ് പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന ഒരു പ്രധാനഘടകം.കാട് നഷ്പ്പിച്ചത്കൊണ്ട് മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങിവരാനും അക്രമാസക്തരാവാനും തുടങ്ങി. അശാസ്ത്രീയമായ, പ്ലാസ്റ്റിക്കുകളുടെ നശീകരണം പരിസ്ഥിതി മലിനീകരണത്തിന്റെ മറ്റൊരു പ്രധാന ഘടകമാണ്. വായുമലിനീകരണം മൂലം ഓസോൺ പാളിയിൽ സുഷിരങ്ങൾ ഉണ്ടാവുകയും അതുമൂലം ഭൂമിയിൽ സൂര്യാഘാതം ഏൽക്കാൻ തുടങ്ങി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഓർക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത്. പരിസ്ഥിതി മലിനീകരണം തടയുന്നതിന്റെ ഭാഗമായി നമ്മുടെ സർക്കാർ പ്ലാസ്റ്റിക് നിരോധനം കർശനമാക്കി. അനധികൃത മണൽ എടുക്കുന്നതിനെതിരെ സർക്കാർ നിയമ നടപടികൾ സ്വീകരിച്ചു തുടങ്ങി. പാഴ്വസ്തുക്കൾ ഉപയോഗിച്ച് പുതിയതും ഉപകാരപ്രതവുമായ സാധനങ്ങൾ നിർമിച്ചും നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം. പ്രകൃതി നമ്മുടെ വരദാനമാണ്. നമ്മുടെ ഭാവി തലമുറയുടെ നന്മക്കായി ആ പരിസ്ഥിതിയെ സംരക്ഷിക്കാൻ നമുക്കോരോരുത്തർക്കും കൈകോർക്കാം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം