"ജി യു പി എസ് കണ്ണമംഗലം/ഇ-വിദ്യാരംഗം/കൊറോണയിലെ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. യു പി ജി സ്കൂൾ, കണ്ണമംഗലം/ഇ-വിദ്യാരംഗം/കൊറോണയിലെ പ്രകൃതി എന്ന താൾ ജി യു പി സ്കൂൾ, കണ്ണമംഗലം/ഇ-വിദ്യാരംഗം/കൊറോണയിലെ പ്രകൃതി എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം) |
||
(വ്യത്യാസം ഇല്ല)
|
13:29, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണയിലെ പ്രകൃതി
ഇന്ന് ലോകം മുഴുവൻ കോവിഡ് 19 ഭീതിയിൽ അകപ്പെട്ടിരിക്കുന്നു. ഈ സമയത്ത് നമ്മുടെ പരിസര ശുചിത്വം ചർച്ച ചെയ്യപ്പെടേണ്ട ഒന്നു തന്നെയാണ് .ഇന്ന് നാം ഓരോരുത്തരും വീടുകളിൽ അടയ്ക്കപ്പെട്ട ഈ സന്ദർഭത്തിൽ നാം തിരക്കൊഴിഞ്ഞ് നമ്മുടെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണല്ലോ ഈ സമയത്ത് എല്ലാവരും സ്വന്തം
പരിസരത്തേക്കിറങ്ങി അവിടം ശുചിയാക്കുകയും കൃഷികളിൽ ഏർപ്പെടാൻ തുടങ്ങിയിട്ടുണ്ടാകും.
നാം നമ്മുടെ പരിസരം വളരെ വൃത്തിയായി സൂക്ഷിക്കുവാൻ എപ്പോഴും ശ്രമിക്കണം 'നമ്മുടെ പറമ്പിലെ മാലിന്യങ്ങൾ അന്യൻ്റെ പറമ്പിലേക്ക് തള്ളാതെ അവയെ സ്വയം സംസ്ക്കരിക്കാൻ നാം ശ്രമിക്കണം' എല്ലാവരും ശുചിത്വം പാലിക്കാൻ ശ്രമിക്കണം .മാലിന്യങ്ങളെ ജൈവ മാലിന്യങ്ങൾ അജൈവ മാലിന്യങ്ങൾ എന്ന് തരംതിരിക്കണം . ജൈവ മാലിന്യങ്ങൾ നല്ല വളമാക്കി മാറ്റാൻ ശ്രമിക്കണം അജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ ഇന്ന് സർക്കാർ പല സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് അവ പ്രയോജനപെടുത്തുവാൻ ശ്രമിക്കണം
നാം പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ ശ്രമിക്കണം വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നുമുള്ള വാതകങ്ങൾ ആകാശവും പ്രകൃതിയും, നദിയും, കടലും എല്ലാം മലിനമായി കൊണ്ടിരിക്കുന്ന വാർത്ത നാം വായിക്കുന്നുണ്ടല്ലോ .മനുഷ്യർ എത്ര പ്രകൃതിയിൽ നിന്ന് അകന്നുവോ അത്രയും പ്രകൃതി മനുഷ്യനെ ഉപദ്രവിക്കാൻ തുടങ്ങിയിരിക്കുന്നു. നാം കൂട്ടിൽ അടച്ചു സൂക്ഷിക്കുന്ന പല ജീവികളും ഇന്ന് പുറത്ത് ചിറകുകൾ വിടർത്തി പറക്കുമ്പോൾ നാം ചങ്ങലക്കിട്ട അവസ്ഥയിൽ വീട്ടിൽ .ഇതിനെല്ലാം കാരണം മനുഷ്യൻ്റെ ആർത്തിയാണ് ഇന്ന് നാം അനുഭവിക്കുന്ന ഈ ദുരിതങ്ങൾ നാം പ്രകൃതിയിൽ നിന്ന് അകന്നു ജീവിക്കുന്നതിൻ്റെ ബാക്കിപത്രങ്ങളാണ് .അതിനാൽ പ്രകൃതിയോട് ഇണങ്ങി നിന്ന് ജീവിക്കുവാൻ പരിസ്ഥിതിയെ ശുചിയായി സംരക്ഷിക്കാനും നമുക്ക് ശ്രമിക്കാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 26/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം