"ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ഗേൾസ് പെരുവ/അക്ഷരവൃക്ഷം/പൂമലയിലെ വസന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൂമലയിലെ വസന്തം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 13: വരി 13:
“ഇതേയ് അങ്ങ് പട്ടണത്തിൽ നിന്നും വരുത്തിയതാ.....ജെ.സി.ബി...ന്ന് പറയും...പത്തുനൂറാളുടെ പണി ഒറ്റയ്ക്ക് ചെയ്യും... ഇതു കൊണ്ട് എനിക്ക് മാത്രമല്ല...നിങ്ങ‍ൾക്കും ഗുണമുണ്ടാകും...” ചാക്കോ മുതലാളി പറ‍ഞ്ഞു.

“ഇതേയ് അങ്ങ് പട്ടണത്തിൽ നിന്നും വരുത്തിയതാ.....ജെ.സി.ബി...ന്ന് പറയും...പത്തുനൂറാളുടെ പണി ഒറ്റയ്ക്ക് ചെയ്യും... ഇതു കൊണ്ട് എനിക്ക് മാത്രമല്ല...നിങ്ങ‍ൾക്കും ഗുണമുണ്ടാകും...” ചാക്കോ മുതലാളി പറ‍ഞ്ഞു.

“അതെങ്ങനെ?...ഈ  യന്ത്ര‍ങ്ങൾ എന്തിനാ  മുതലാളി...?” കൂട്ടത്തിലൊരാൾ  ചോദിച്ചു.

“അതെങ്ങനെ?...ഈ  യന്ത്ര‍ങ്ങൾ എന്തിനാ  മുതലാളി...?” കൂട്ടത്തിലൊരാൾ  ചോദിച്ചു.

“അതോ .... ഇവിടെക്കാണുന്ന ഈ മരങ്ങൾ എല്ലാം വെട്ടിക്കളഞ്ഞ് ഈ കുന്നെല്ലാം ഇടിച്ചു നിരത്തും  എന്നിട്ട്  ഇവിടെ ഒരു ഫാക്ടറി പണിയാൻ പോവ്വാ . നമ്മുടെ പൂമല ഗ്രാമത്തിന്റെ യശസ്സ് വാനോളം ഉയർത്തും. ഫാക്ടറി വരുന്നതോടെ കുറെ ആളുകൾക്ക് തോഴിലുമാവും ”

“അതോ ....
ഇവിടെക്കാണുന്ന ഈ മരങ്ങൾ എല്ലാം വെട്ടിക്കളഞ്ഞ് ഈ കുന്നെല്ലാം ഇടിച്ചു നിരത്തും  എന്നിട്ട്  ഇവിടെ ഒരു ഫാക്ടറി പണിയാൻ പോവ്വാ . നമ്മുടെ പൂമല ഗ്രാമത്തിന്റെ യശസ്സ് വാനോളം ഉയർത്തും. ഫാക്ടറി വരുന്നതോടെ കുറെ ആളുകൾക്ക് തോഴിലുമാവും ”

“ അതു ശരിയാ ....അതു ശരിയാ.......”കൂടിനിന്നവർ തലകുലുക്കി.
“ അതു ശരിയാ ....അതു ശരിയാ.......”കൂടിനിന്നവർ തലകുലുക്കി.

യന്ത്ര‍ങ്ങൾ പണി തുടങ്ങി.

യന്ത്ര‍ങ്ങൾ പണി തുടങ്ങി.

“ആരതീ...”ദൂരെ നിന്ന്  ഇത്താത്തയുടെ വിളി .

“ആരതീ...”ദൂരെ നിന്ന്  ഇത്താത്തയുടെ വിളി .
വരി 21: വരി 21:
ആ കുഞ്ഞു മനസ്സ് വിതുമ്പി . ആ പുഴയും നികത്തുകയാണെന്നു കേട്ടു
ആ കുഞ്ഞു മനസ്സ് വിതുമ്പി . ആ പുഴയും നികത്തുകയാണെന്നു കേട്ടു

അതോർക്കുമ്പോഴാ.....

അതോർക്കുമ്പോഴാ.....

സ്കൂളിൽ നിന്നു പോരും വഴി അവർ  ചാക്കോ മുതലാളിയുടെ പറമ്പിനരികിലെത്തി. അവിടെ കണ്ട കാഴ്ച .....

സ്കൂളിൽ നിന്നു പോരും വഴി അവർ  ചാക്കോ മുതലാളിയുടെ പറമ്പിനരികിലെത്തി. അവിടെ കണ്ട കാഴ്ച .....

കിളികളുടെ കൊഞ്ചലും കാറ്റിന്റെ നാദവും നിറഞ്ഞു നിന്ന അവിടം ഇപ്പോൾ ഒരു മരുഭൂമിപോലെ ആയിരിക്കുന്നു. കൂടു തേടി അലയുന്ന കിളികളുടെ കരച്ചിൽ അവളുടെ മനസ്സിനെ ഈറനണിയിച്ചു . പീറ്റേന്നും യന്ത്ര‍ങ്ങൾ പണി തുടരുന്നുണ്ടായിരുന്നു.

20:24, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂമലയിലെ വസന്തം

ഉദിച്ചുയർന്ന സൂര്യൻ മലയെ പൊതി‍‍ഞ്ഞു നിന്ന മ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞിനെ സാവധാനം തുടച്ചു മാറ്റി. മലയടിവാരത്തിലെ പുഴയിൽ വെളളം കോരാനായി അവൾ എത്തി ....ആരതി....മരുഭൂമിയിൽ പെയ്തിറങ്ങിയ മഴപോലെ അവളുടെ നനുനനുത്ത പാദങ്ങളിൽ തണുപ്പ് ഇരച്ചുകയറി . അകലെ നിന്ന് അവളുടെ പ്രിയകൂട്ടുകാരൻ ക്ളിന്റ് ആരതീ...എന്നുവിളിച്ചുകൊണ്ട് ഓടിയെത്തി.

“ആരതീ...നീയറിഞ്ഞോ? ചാക്കോ മുതലാളിയുടെ പറമ്പിൽ പുതിയ യന്ത്ര‍ങ്ങൾ വന്നിട്ടുണ്ടത്രെ....”ക്ളിന്റ് കിതച്ചുകൊണ്ട് പറഞ്ഞു.
“ യന്ത്ര‍ങ്ങളോ....”ആരതി ആകാംക്ഷയോടെ ചോദിച്ചു.
‍“ഉം........ആനയെപ്പോലെ തുമ്പിക്കൈയോക്കെയുളള കുറെ യന്ത്ര‍ങ്ങൾ.....
ഞാൻ കാണാൻ പോവ്വാ......നീ വരുന്നോ?....”
“ഞാനീ വെളളം ഇത്താത്തയെ ഏല്പിച്ചിട്ടു വരാം....” ഇതും പറഞ്ഞ് ആരതി തിടുക്കപ്പെട്ട് നടന്നു....കൂടെ ക്ളിന്റും.
ആരതി ഇത്താത്തയോട് പറഞ്ഞ് ക്ളിന്റിനൊപ്പം ചാക്കോ മുതലാളിയുടെ പറമ്പിലേയ്ക്ക് നടന്നു.

ചാക്കോ മുതലാളിയുടെ പറമ്പിൽ വലിയ ആൾക്കൂട്ടം ...എല്ലാവരും പുതിയ യന്ത്ര‍ങ്ങൾ കാണാനെത്തിയതാണ്. ചാക്കോ മുതലാളി അവിടെ ഗമയിൽ നാട്ടുകാരോട് പുതിയ യന്ത്ര‍ത്തിന്റെ മഹിമക‍‍ൾ പറയുകയാണ്. “ഇതേയ് അങ്ങ് പട്ടണത്തിൽ നിന്നും വരുത്തിയതാ.....ജെ.സി.ബി...ന്ന് പറയും...പത്തുനൂറാളുടെ പണി ഒറ്റയ്ക്ക് ചെയ്യും... ഇതു കൊണ്ട് എനിക്ക് മാത്രമല്ല...നിങ്ങ‍ൾക്കും ഗുണമുണ്ടാകും...” ചാക്കോ മുതലാളി പറ‍ഞ്ഞു.

“അതെങ്ങനെ?...ഈ യന്ത്ര‍ങ്ങൾ എന്തിനാ മുതലാളി...?” കൂട്ടത്തിലൊരാൾ ചോദിച്ചു.

“അതോ ....

ഇവിടെക്കാണുന്ന ഈ മരങ്ങൾ എല്ലാം വെട്ടിക്കളഞ്ഞ് ഈ കുന്നെല്ലാം ഇടിച്ചു നിരത്തും എന്നിട്ട് ഇവിടെ ഒരു ഫാക്ടറി പണിയാൻ പോവ്വാ . നമ്മുടെ പൂമല ഗ്രാമത്തിന്റെ യശസ്സ് വാനോളം ഉയർത്തും. ഫാക്ടറി വരുന്നതോടെ കുറെ ആളുകൾക്ക് തോഴിലുമാവും ”

“ അതു ശരിയാ ....അതു ശരിയാ.......”കൂടിനിന്നവർ തലകുലുക്കി.
യന്ത്ര‍ങ്ങൾ പണി തുടങ്ങി.
“ആരതീ...”ദൂരെ നിന്ന് ഇത്താത്തയുടെ വിളി .
അയ്യോ!!! സ്കൂളിൽ പോകാൻ സമയമായി . വാ നമുക്ക് പോകാം ആരതിയും ക്ളിന്റും വീട്ടീലേയ്ക്കോടി .

സ്കൂളിൽ ഇരിക്കുമ്പോഴും മുറിച്ചുമാറ്റപ്പെടുന്ന മരങ്ങളുടെ ചിത്രമായിരുന്നു ആരതിയുടെ മനസ്സ് നിറയെ.....ആ മരങ്ങളിൽ ധാരാളം കിളികൾ കൂടുവച്ച് പാർക്കുന്നു. മരം വെട്ടിക്കളയുമ്പോൾ ...... അവയെല്ലാം എങ്ങോട്ടുപോകം?.........മുട്ടയെല്ലാം തട്ടിയുട‍ഞ്ഞു പോകില്ലേ.....? ആ കുഞ്ഞു മനസ്സ് വിതുമ്പി . ആ പുഴയും നികത്തുകയാണെന്നു കേട്ടു
അതോർക്കുമ്പോഴാ.....

സ്കൂളിൽ നിന്നു പോരും വഴി അവർ ചാക്കോ മുതലാളിയുടെ പറമ്പിനരികിലെത്തി. അവിടെ കണ്ട കാഴ്ച .....

കിളികളുടെ കൊഞ്ചലും കാറ്റിന്റെ നാദവും നിറഞ്ഞു നിന്ന അവിടം ഇപ്പോൾ ഒരു മരുഭൂമിപോലെ ആയിരിക്കുന്നു. കൂടു തേടി അലയുന്ന കിളികളുടെ കരച്ചിൽ അവളുടെ മനസ്സിനെ ഈറനണിയിച്ചു . പീറ്റേന്നും യന്ത്ര‍ങ്ങൾ പണി തുടരുന്നുണ്ടായിരുന്നു.

അന്ന് സയൻസ് അധ്യാപകൻ പുതിയ പാഠം പഠിപ്പിക്കാൻ തുടങ്ങി. പരിസ്ഥിതിയെക്കുറിച്ചാണ് പഠിപ്പിച്ചത്. കുന്നുകളും പുഴകളും നശിപ്പിക്കുന്നതു മൂലമുണ്ടാകുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് അവർ അന്ന് ആദ്യമായി അറിഞ്ഞു. മ്ലാനവദനയായി ഇരിക്കുന്ന ആരതിയെക്കണ്ട് അധ്യാപകൻ ചോദിച്ചു.

“എന്തു പറ്റി ആരതി?....”

സ്വപ്നത്തിൽ നിന്നെന്നോണം ഞെട്ടിയുണർന്ന അവൾ കാര്യം അവതരിപ്പിച്ചു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ സർ പറഞ്ഞു .“ഇന്നു വൈകിട്ട് ഞാനും വരുന്നു നിങ്ങളൊടൊപ്പം. ചാക്കോ മുതലാളിയെ ക്കാണാൻ.”

സ്കൂൾ വിട്ട് അവരോടൊപ്പം മാഷും പോയി . അവർ ചാക്കോയുടെ പറമ്പിലെത്തി. അവിടെ പണി തുടരുന്നുണ്ടായിരുന്നു. അപ്പോഴും അവിടെ ആൾക്കൂട്ടം ഉണ്ടയിരുന്നു. അധ്യാപകൻ പരിസ്ഥിതി നശിപ്പിക്കുന്നതു മൂലമുണ്ടാകുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് അവർക്ക് വീശദമാക്കിക്കൊടുത്തു.

“എന്റെ പറമ്പിൽ ഞാൻ ഇഷ്ടമുള്ളതു ചെയ്യും മാഷ് പിള്ളെരെ പഠിപ്പിച്ചങ്ങ് സ്കൂളിൽ ഇരുന്നാൽ മതി ”ചാക്കോ പറഞ്ഞു
“ഈ പ്രകൃതി നമുക്ക് മാത്രം അവകാശപ്പെട്ടതല്ല. അടുത്ത തലമുറയ്ക്കും കൂടി അവകാശപ്പെട്ടതാണ്. അതിനാൽ നാം അതിനെ സംരക്ഷിച്ചേ മതിയാവൂ.”മാഷ് പറഞ്ഞു.

അപ്പറഞ്ഞതൊന്നും ചാക്കോയുടെ തലയിൽ കയറിയില്ല.ചാക്കോയുടെ ചിന്ത മുഴുവൻ ഫാക്ടറി പണിയുന്ന കമ്പനിക്കാരിൽ നിന്നും കിട്ടുന്ന കമ്മീഷനെക്കുറിച്ചുമാത്രമായിരുന്നു. പക്ഷെ കൂടിനിന്നവർക്ക് ഏതാണ്ടൊക്കെ മനസ്സിലായി.

തുടർന്നുളള ദിവസങ്ങളിൽ മാഷും ആരതിയും കൂട്ടുകാരും ചേർന്ന് ഗ്രാമത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി. അതിലൂടെ ജനങ്ങൾ ഫാക്ടറി അവിടെ വേണ്ട എന്നു തീരുമാനിച്ചു.

ജനങ്ങൾ ഒത്തു കൂടി .
"ഫാക്ടറി വേണ്ട......കുടിവെളളമുണ്ടെങ്കിലേ ജീവിക്കാനാവൂ......അതില്ലാതെ ഫാക്ടറി ഉണ്ടായിട്ടെന്തു കാര്യം?...”
ജനങ്ങളുടെ ശക്തമായ എതിർപ്പിനൊടുവിൽ ചാക്കോയും തന്റെ തീരുമാനം മാറ്റി."ഫാക്ടറി വേണ്ട പ്രകൃതിയെ സംരക്ഷിക്കണം.”
അങ്ങനെ പതിയെപ്പതിയെ പൂമല ഗ്രാമം അതിന്റെ സൗന്ദര്യം വീണ്ടെടുത്ത് തുടങ്ങി. പുഴ വീണ്ടും കളകളം ഒഴുകി.

ഡോണ ഡിക്സൺ
8 B ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ഗേൾസ് പെരുവ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

സാങ്കേതിക പരിശോധന - Asokank തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ